Monday, May 9, 2011

എക്സിറ്റ്‌...


ന്ന്‌ എന്റെ തൊട്ടപ്പുറത്തെ വീട്ടില്‍ ഒരു കല്യാണമായിരുന്നു,. അപ്പുവിന്റെ ടൂഷ്യന്‍ ടീച്ചര്‍ ആര്യയുടെ കല്യാണം.

"കുട്ടേട്ട അവരുടെ ഫസ്റ്റ്‌ നൈറ്റ്‌ ഇവിടെ വെച്ചാ.."

ഫോണില്‍ മാളുവിന്റെ ശബ്ദത്തിനു വല്ലാത്ത തിളക്കം.

"മറന്നു കള കണ്ണാ.. അതൊക്കെ, ഇപ്പോള്‍ ഒന്നും ഓര്‍ക്കേണ്ട."..

അങ്ങിനെ പറയുമ്പോള്‍ വല്ലാത്ത സങ്കടം തോന്നി എനിയ്ക്ക്‌,.. ശബ്ദം ഇടറി, ഒരു പ്രവാസിയായിപോയതില്‍ സ്വയം ശപിയ്ക്കുകയായിരുന്നു ആ നിമിഷങ്ങളില്‍ ഞാന്‍.

എന്റെ വെക്കേഷന്‍ നാളുകളില്‍ ഒന്നിച്ച്‌ നാട്ടില്‍ ആരുടെയെങ്കിലും കല്യാണം കൂടുന്ന ദിവസം രാത്രി, ആ ആഘോഷത്തിമിര്‍പ്പിന്റെ മൂഡില്‍, കല്യാണത്തിന്‌ പട്ടുസാരിയൊക്കെയുടുത്ത്‌ അണിഞ്ഞൊരുങ്ങി മണവാട്ടിയെക്കാള്‍ സുന്ദരിയായി തിളങ്ങിയ മാളുവിന്റെ ചന്തവും, അവള്‍ ചൂടിയ മുല്ലപ്പൂവിന്റെ ഗന്ധം നിറഞ്ഞ അന്തരീക്ഷത്തില്‍ ആ നവദമ്പതികളുടെ ഫസ്റ്റ്‌ നൈറ്റ്‌ വെറുതെ ഇമിറ്റേറ്റ്‌ ചെയ്യുക ഞങ്ങളുടെ ശീലമായിരുന്നു..


"അവരിപ്പോള്‍ തുടങ്ങിയിട്ടുണ്ടാവും അല്ലെ മാളു..."

നവ വധുവായി നടിച്ച്‌, "നാണിച്ചിരിയ്ക്കുന്ന" മാളുവിനെ മെല്ലെ ചേര്‍ത്തുപിടിച്ച്‌ കാതില്‍ ഞാന്‍ ചോദിയ്ക്കും..

"പിന്നെ,...! ഒന്നു പോ കുട്ടേട്ടാ..! അതിനൊന്നും ഇന്നാ കുട്ടി സമ്മതിക്കില്ല, ഭയങ്കര നാണക്കാരിയാ ആ കുട്ടി.. പോരാത്തതിന്‌ ഇത്തിരി പേടിയും വെപ്രാളവുമുള്ള ടൈപ്പാ.."

"പയ്യനും കണ്ടാല്‍ പൂച്ചയെപോലേയാ ഇരിയ്ക്കുന്നത്‌...."

"അതു പിന്നെ, അന്ന്‌ കുട്ടേട്ടനും പാവമല്ലായിരുന്നോ, എന്നിട്ടോ...?"

"നാണത്തിന്റെ കാര്യത്തില്‍ നീയും ഒട്ടും മോശമല്ലായിരുന്നു...എന്നിട്ടും..!!!!"

അങ്ങിനെയങ്ങിനെ കിണുങ്ങികിണുങ്ങി, ഒരുങ്ങിയൊരുങ്ങി വീണ്ടുമൊരുങ്ങി, അപരിചിത്വം ഒട്ടും വിട്ടുമാറാത്ത നാണംകുണുങ്ങികളായ ആ നവദമ്പതിളേകൊണ്ട്‌ ആദ്യരാത്രിയില്‍ത്തന്നെ "എല്ലാം ചെയ്യിയ്ക്കുമായിരുന്നു" ഞങ്ങള്‍.

ഇപ്പോള്‍ ഇവിടെ ഒറ്റയ്ക്കിരുന്ന്‌ അതൊക്കെ ഓര്‍ക്കുമ്പോള്‍..

മതി, മടുത്തു എനിയ്ക്ക്‌.. എക്സിറ്റു പോകാന്‍ തീരുമാനിച്ചു ഞാന്‍...!

പറ്റുമെങ്കില്‍ ഇന്നു തന്നെ പോകണം,.. സന്ധ്യ മയങ്ങി രാവേറും മുമ്പെ എത്തണം എനിയ്ക്കവിടെ,.. എന്റെ വീട്ടില്‍,.. എന്റെ മാളുവിന്റെ സവിധത്തില്‍..........!

5 comments:

  1. ഇന്നു വിവാഹിതരായ ആര്യയ്ക്കും നവവരനും എല്ലാവിധ മംഗളാശസകളും നേര്‍ന്നുകൊണ്ട്‌ ഈ പോസ്റ്റ്‌ ഞാന്‍ അവര്‍ക്കായി ഡെഡിക്കേറ്റ്‌ ചെയ്യുന്നു...

    ReplyDelete
  2. എല്ലാ വിരഹികളായ, പ്രണയം തുളുമ്പിനിൽക്കുന്ന പ്രവാസികൾക്കും ഈ കുറിപ്പുകൾ ഡെഡിക്കേറ്റ് ചെയ്യാമായിരുന്നു.....


    എന്നാലും നാട്ടിലുണ്ടായിരുന്നപ്പോഴെക്കെ എല്ലാവരുടേയും ആദ്യരാത്രികൾ ഉൽഘാടനം ‘ചെയ്യുവാൻ‘ പറ്റിയ നല്ല കിണ്ണങ്കാച്ചി ദമ്പതികൾ തന്നെ നിങ്ങൾ കേട്ടൊ ഭായ്.

    ഭാഗ്യം എന്റെ കല്ല്യാണക്കൊ..നേർത്ത്യെ കഴിഞ്ഞത്...!

    ReplyDelete
  3. ഹ!!
    കയറു പൊട്ടിക്കല്ലേ!
    മെല്ലെ... മെതുവാ!

    ഒ.ടോ: ബിലാത്തിച്ചേട്ടന്റെ കമന്റ് തകർപ്പൻ!

    ReplyDelete
  4. "മറന്നു കള കണ്ണാ.. അതൊക്കെ, ഇപ്പോള്‍ ഒന്നും ഓര്‍ക്കേണ്ട."..

    ഇതൊക്കെ അങ്ങനെ പെട്ടെന്ന് മറക്കാന്‍ പറ്റുന്ന കാര്യമല്ലെന്ന് മനസ്സിലായില്ലേ, കൊല്ലേരീ..? :P


    ബിലാത്തിയേട്ടാ... ആ അവസാനത്തെ 'ആശ്വാസം' കലക്കീട്ടാ...

    ReplyDelete
  5. അയ്യേ....ഈ മനുഷ്യൻ...ശ്ശോ.....
    (ഓഫ്:-ലീവിന്‌ അപ്ലൈ ചെയ്തു)

    ReplyDelete