Friday, May 28, 2010

ഇതു സുനന്ദചേച്ചിയുടെ കഥ .....

മീനാക്ഷി സീരിയിലിന്റെ ലോകത്താണ്‌ .ഇപ്പോള്‍ ഏതു സീരിയിലാണ്‌ അരങ്ങുതകര്‍ക്കുന്നത്‌,,മാനസപുത്രിയോ, അതൊ പാരിജാതമോ, എല്ലാ സീരിയിലിനും ഒരേ രീതിയാണ്‌,.അതിഭാവുകത്വത്തിന്റേയും അതിവൈകാരികതയുടെയും ചായം കോരിയൊഴിച്ച വികൃതമാക്കപ്പെട്ട കഥാപാത്രങ്ങള്‍ക്കെല്ലാം ഒരേ മുഖഭാവങ്ങളാണ്‌..സമയമെത്രയായി..അറിയില്ല.എത്ര നേരമായി ബാല്‍ക്കണിയില്‍ ഈ ഇരുപ്പിരിയ്ക്കാന്‍ തുടങ്ങിയിട്ട്‌,..അറിയില്ല,.തിരക്കിന്റെ ലോകത്തില്‍നിന്നകന്ന്‌,.വര്‍ത്തമാനകാലത്തിന്റെ സങ്കീര്‍ണതകളെല്ലാം മറന്ന്‌, ഘടികാരത്തിന്റെ താളത്തിനുസരിച്ചുള്ള യാന്ത്രിക ചലനങ്ങള്‍ക്കവധി നല്‍കി കുറച്ചുനേരം സ്വയം മറന്നിരിയ്ക്കാന്‍ കഴിയുക.....! ആ അസുലഭനിമിഷങ്ങള്‍ മനസ്സിനു നല്‍കുന്ന ശാന്തിയും സ്വസ്ഥതയും ശരിയ്ക്കും അനുഭവിച്ചറിയാന്‍ തുടങ്ങുകയായിരുന്നു ഞാന്‍..തളര്‍ന്നുമയങ്ങാന്‍ തുടങ്ങിയ സന്ധ്യയെ തമസ്സിന്റെ കമ്പളം പുതപ്പിച്ച്‌ താരാട്ടുപാടിയുറക്കി, നിറമുള്ളരാവിന്റെ അപൂര്‍വ്വയാമങ്ങളെ വരവേല്‍ക്കാന്‍ അക്ഷമയോടേ ഒരുങ്ങുകയാണ്‌ താഴെ മഹാനഗരം.കായലിനു മുകളില്‍ ആകാശത്ത്‌ ഇണചേരാനൊരുങ്ങുന്ന പാമ്പുകളെപോലെ കെട്ടുപിണഞ്ഞു നൃത്തം വെയ്ക്കുന്ന മിന്നല്‍പിണരുകള്‍ മനസ്സില്‍ അസ്വസ്ഥതകളുണര്‍ത്തുന്നു.അതങ്ങിനെയാണ്‌,..ഇടിയും മിന്നലും ഇപ്പോഴും ഹൃദയത്തില്‍ അഗ്നിയായി പടര്‍ന്നിറങ്ങും...കെട്ടടങ്ങി എന്നു സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിയ്ക്കുന്ന ഓര്‍മ്മകളുടെ കനലുകള്‍ക്ക്‌ വീണ്ടും ജീവന്‍ നല്‍കും..ചിതയുടെചൂടും .കത്തിയമരുന്ന പച്ചമാംസത്തിന്റെ ഗന്ധവുമുണര്‍ത്തുന്ന ശ്മശാനാന്തരീക്ഷം മനസ്സിനെ വീര്‍പ്പുമുട്ടിയ്ക്കും.."ഈ കുട്ടന്‍ പാവമാണ്‌,..ഒന്നുമറിയില്ല, എന്തിനാ വെറുതെ പേടിയ്ക്കുന്നെ,..ഇടിയും മിന്നലും ഒന്നിച്ചു താഴെ ഇറങ്ങി വെട്ടുമ്പോഴല്ലെ അപകടമുണ്ടാകു,..നോക്കു ദൂരെ ആകാശത്ത്‌ കെട്ടുപിണയുന്ന മിന്നല്‍പ്പിണരുകളെ കാണാന്‍ എന്തു രസാ അല്ലെ.പാമ്പുകള്‍ ഇണ ചേരുന്നതുപോലെ..കുട്ടന്‍ കണ്ടിട്ടുണ്ടൊ പാമ്പുകള്‍ ഇണ ചേരുന്നത്‌.മേടേപ്പാടത്ത്‌ ചിറവരമ്പില്‍ കൈതക്കാടുക്കള്‍ക്കിടയില്‍ വെള്ളിലതാളി പൊട്ടിയ്ക്കാന്‍ സുനന്ദചേച്ചിയോടൊപ്പം പോയതായിരുന്നു ഞാനപ്പോള്‍..ചേച്ചിയുടെ നാക്ക്‌ ഫലിച്ചു...പെട്ടന്ന്‌ മേടേപ്പാടത്തിനെ മുഴുവന്‍ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്‌ ഇടിയും മിന്നലും ഒന്നിച്ച്‌ വടക്കെചിറയിലേയ്ക്ക്‌ താഴ്‌ന്നിറങ്ങി...ഇത്തവണ പേടിച്ചത്‌ ചേച്ചിയായിരുന്നു...."അയ്യേ ചേച്ചി പേടിച്ചേ...പേടിച്ചുതൂറി ചേച്ചി,..പേടിച്ചുതൂറി.."തിരിച്ചടിയ്കാന്‍ എനിയ്ക്കു കിട്ടിയ അവസരമായിരുന്നു അത്‌...ചേച്ചിയ്ക്കു ശരിയ്ക്കും ദേഷ്യം വന്നിരുന്നു.അതാണ്‌ ചേച്ചിയുടെ ശീലം പെട്ടന്നു ദേഷ്യം വരും.....ഓടിവന്നു കവിളില്‍ നുള്ളി,.പിന്നെ ശക്തിയോടെ കെട്ടിപ്പിടിച്ചു.ആദ്യമായിട്ടായിരുന്നു ചേച്ചിയുടെ ഭാഗത്തു നിന്നും അങ്ങിനെ ഒരു പെരുമാറ്റം..!..അപ്രതീക്ഷിതമായിരുന്നു ആ നിമിഷം.!.ശ്വാസം മുട്ടിപോയി..തരിച്ചുപോയ ചുണ്ടുകളില്‍ പടര്‍ന്നിറിങ്ങിയ ഉമിനീരിനു തേന്‍തുള്ളികണങ്ങളുടെ രുചിയായിരുന്നു...ആദ്യാനുഭവം..!..ചേച്ചിയുടെ ദേഷ്യം തീര്‍ന്നിരുന്നു...പകരം ആ കണ്ണുകളില്‍ വജ്രപൂക്കള്‍ വിടര്‍ന്നു തിളങ്ങി...ആയിരം പൂത്തിരികള്‍ ഒന്നിച്ചു കത്തിയെരിയുന്ന ശോഭയായിരുന്നു ആമുഖത്തപ്പോള്‍..`...ഇന്നും ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്നു പ്രീഡിഗ്രീ പ്രായത്തിലെ ആ ശരത്‌കാലസന്ധ്യ ..വലിയ ഒരുക്കക്കാരിയായിരുന്നു ചേച്ചി..വീട്ടില്‍പോലും കടുംനിറത്തിലുള്ള സാരിയുമുടുത്ത്‌ മെറൂണ്‍ നിറത്തില്‍ വലിയ ശിങ്കാര്‍പൊട്ടും തൊട്ട്‌ ചമഞ്ഞൊരുങ്ങിയെ നില്‍ക്കുമായിരുന്നുള്ളു..മുട്ടോളമെത്തുന്ന മുടി...ചന്ദനത്തിന്റെ നിറം. നീണ്ടുവിടര്‍ന്ന കണ്ണുകള്‍.. ശരിയ്ക്കും സുന്ദരിയായിരുന്നു സുനന്ദചേച്ചി.പറഞ്ഞെട്ടിന്താ കാര്യം,..കൂട്ടുകാരികളുടെയൊക്കെ കല്യാണം കഴിഞ്ഞു പലര്‍ക്കും ഒന്നും രണ്ടും കുഞ്ഞുങ്ങുളമായി എന്നിട്ടും പാവം ചേച്ചി മാത്രം..ആ വിഷയത്തെക്കുറിച്ചാരെങ്കിലും സംസാരിച്ചാല്‍ ചേച്ചിയുടെ കണ്ണുകളില്‍ വിഷാദം തുള്ളിതുളുമ്പും..മുഖക്കുരുക്കള്‍ കൂടുതല്‍ ചുവന്നുതുടുക്കും.ആണുംപെണ്ണുമായി ആറ്റുനോറ്റുണ്ടായ മകളുടെ കല്യാണത്തിനായി പെട്ടി നിറയെ പൊന്നും പണവുമൊരുക്കി കാത്തിരിയ്ക്കുകയാണ്‌ ചേച്ചിയുടെ അച്ഛനും അമ്മയും..പക്ഷെ എന്തു ചെയ്യാം ജാതകത്തില്‍ ചൊവ്വാദോഷം.എന്റെ അയല്‍ക്കാരിയായിരുന്നു ചേച്ചി,..എന്നേക്കാള്‍ ഏഴെട്ടു വയസിന്റെ മൂപ്പുണ്ടായിരുന്നെങ്കിലും ബാല്യകാലം മുതലെ ഞാന്‍ ചേച്ചിയ്ക്കു കൂട്ടായിരുന്നു.പക്ഷെ,..ആ സന്ധ്യക്കുതിര്‍ന്നുവീണ തേന്‍ത്തുള്ളികള്‍ വലിയൊരു തേന്‍മഴയ്ക്ക്‌ തുടക്കം കുറിയ്ക്കുകയായിരുന്നു...ഞങ്ങളുടെ സൗഹൃദത്തിനു അതു പുതിയ രൂപഭാവങ്ങള്‍ സമ്മാനിയ്ക്കുകയായിരുന്നു.."ഞാന്‍ വിചാരിച്ചത്ര പാവമൊന്നുമല്ലാട്ടൊ കുട്ടന്‍,..കണ്ടില്ലെ,.കലമുടച്ചു പാലുകുടിയ്ക്കുമ്പോളും കണ്ണടച്ചുപ്പിടിച്ചിരിയ്ക്കുന്നത്‌..മിണ്ടാപ്പൂച്ച...കൊതിയന്‍ കള്ളപ്പൂച്ച... വെളുത്ത കണ്ടന്‍പൂച്ച..".അനുഭൂതികളുടെ അഗാധതയിലെയ്ക്കാണ്ടിറങ്ങുന്ന ആനന്ദനിമിഷങ്ങളിലെപ്പോഴൊ ചേച്ചി കാതില്‍ മന്ത്രിച്ചു..കലമുടയ്ക്കാനും പാലുകുടിയ്ക്കാനും പഠിപ്പിച്ചത്‌ ചേച്ചി തന്നെയായിരുന്നു.ചേച്ചിയുടെ വീട്ടിലെ പത്തായപുരയുടേ തെക്കിനിയിലെ ഇരുട്ടില്‍ ഒരുച്ചയ്ക്ക്‌ സുനന്ദചേച്ചിയൊടൊപ്പം ആദ്യമായി വിയര്‍പ്പിന്റെ ഓഹരികള്‍ പങ്കുവെച്ച നിമിഷങ്ങള്‍...അമ്പരപ്പായിരുന്നു മനസ്സില്‍.ഒന്നുമറിയില്ലായിരുന്നു....പകച്ചിരുന്നുപോയി.ഒമ്പതാംക്ലാസില്‍ പഠിയ്ക്കുന്ന സമയത്ത്‌ വിനോദയാത്രയ്ക്ക്‌ പോയപ്പോള്‍ മലമ്പുഴയില്‍കണ്ട "യക്ഷിയെപോലെ മുന്നില്‍ നിറഞ്ഞു നിറഞ്ഞുനിന്നുതുളുമ്പുന്ന ചേച്ചി...ആസ്വാദനത്തിലേറെ അസ്വസ്ഥതയായിരുന്നു ആ നിമിഷങ്ങള്‍ സമ്മാനിച്ചത്‌..പിന്നെ പിന്നെ എല്ലാം പഠിയ്ക്കുകയായിരുന്നു.... അനിര്‍വചനീയമായ അനുഭൂതികളുടെ പുതിയപാഠങ്ങള്‍ തിരിച്ചു പകര്‍ന്നു നല്‍കി ചേച്ചിയെ വിസ്മയിപ്പിയ്ക്കുകയായിരുന്നു...വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ വന്യസൗന്ദര്യത്തില്‍ മതിമറന്ന്‌ വഴുവഴുപ്പുള്ള പാറക്കല്ലുകളില്‍ കാലൂന്നി തഴോട്ടിറങ്ങാന്‍ ശ്രമിയ്ക്കുന്ന ഒരു കുട്ടിയുടെ അന്തമില്ലത്ത കൗതുകം,...തീര്‍ത്തും പ്രതീക്ഷിയ്ക്കാതെ വിലപ്പിടിച്ച ഒരു കളിപ്പാട്ടം കയ്യില്‍കിട്ടിയ അഹങ്കാരം ഇതൊക്കെ സമ്മേളിച്ച മനസ്സ്‌ ഉത്സവലഹരിയില്‍ മതിമറക്കുകയായിരുന്നു..പക്ഷെ കളിയുടെയും ചിരിയുടെയും ആ സന്തോഷനാളുകള്‍ അധികം നീണ്ടുനിന്നില്ല....ഒരു ദിവസം ഉറങ്ങാന്‍ കിടന്ന സുനന്ദചേച്ചി പിന്നെ ഉണര്‍ന്നില്ല...!കുളിരുള്ള പ്രഭാതത്തിന്റെ നെഞ്ചില്‍നിന്നും അഗ്നിയായി പടര്‍ന്നിറങ്ങിയ ആ വാര്‍ത്തയില്‍ ഗ്രാമത്തിന്റെ മുഴുവന്‍ മനസ്സും കത്തിയെരിഞ്ഞു...ഒരസുഖവുമില്ലാത്ത, നല്ല തണ്ടും തടിയും ആരോഗ്യവുമുള്ള ആ പെണ്‍കുട്ടി ഇത്രപെട്ടന്ന്‌ ഹൃദയം സ്തംഭിച്ച്‌ മരിയ്ക്കുകയൊ.!..ആര്‍ക്കും വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല.,..ഇനി ഈ മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികത...ചിലരെങ്കിലും സംശയം പ്രകടിപ്പിച്ചു......"ഇല്ലാവചനം പറഞ്ഞുണ്ടാക്കി തറവാട്ടില്‍ പിറന്ന പാവം ഒരു പെണ്ണിനെ അവസാനംകീറിമുറിയ്ക്കാന്‍ ഇട വരുത്താന്‍ നോക്കേണ്ട ആരും..." കരപ്രമാണിമാരായ കാരണവന്മാര്‍ അരിശം പൂണ്ടു..അച്ഛനും അമ്മയും ജീവിച്ചിരിയ്ക്കെ അകാലമൃതുവിനിരയാകുന്ന ചെറുപ്രായക്കാരെ ദഹിപ്പിയ്ക്കാതെ മറവുചെയ്യുക എന്ന പതിവു തെറ്റിച്ചുകൊണ്ട്‌ എത്രയും പെട്ടന്ന്‌ ചേച്ചിയ്ക്കുവേണ്ടി ചിതയൊരുക്കാനുള്ള തിരക്കിലായിരുന്നു അവര്‍...വീടിന്റെ പടിഞ്ഞാറ്റിനിയിലെ ജനലില്‍കൂടെ എല്ലാം കണ്ടുനില്‍ക്കുകയായിരുന്നു ഞാന്‍..ദൂരെ ചേച്ചിയുടെ വീട്ടില്‍ തെക്കെപറമ്പില്‍കത്തിയെരിയുന്ന ചിത വ്യക്തമായും കാണമായിരുന്നു..അഗിനാളങ്ങള്‍ നിഷ്ക്കരുണം നക്കിയെടുക്കുന്ന ചേച്ചിയുടെ ശരീരം കറുത്ത പുകചുരുളുകളായി അന്തരീക്ഷത്തില്‍ അലിഞ്ഞുചേരുന്നതു നോക്കിനില്‍ക്കാന്‍ കഴിഞ്ഞില്ല....ചേച്ചിയില്ലാത്ത ലോകം സങ്കല്‍പ്പിയ്ക്കാന്‍പോലും സാധ്യമല്ലായിരുന്നു..സഹിയ്ക്കാന്‍ കഴിയാതെ ജനല്‍കമ്പികളില്‍ തലചായ്ച്ച്‌ പൊട്ടിപൊട്ടിക്കരയുകയായിരുന്നു ഞാന്‍."കുട്ടാ,.. എന്താ ഇത്‌,.. എന്തിനാ ഇനി ഇങ്ങിനെ കരേണത്‌..എല്ലാം കഴിഞ്ഞില്ലെ,..ഈശ്വരനിശ്ചയം അതാര്‍ക്കെങ്കിലും തടയാന്‍ കഴിയൊ....മുത്തശ്ശി കൂടെനിന്നാശ്വസ്സിപ്പിച്ചു.."അവനിത്തിരി, കരയട്ടെ അമ്മെ, അങ്ങിനെയെങ്കിലും ആ മനസ്സ്‌ ഒന്നു തണുക്കട്ടെ,,..ഇന്നലെ വരെ ചേച്ചി ചേച്ചി എന്നു വിളിച്ചു പിന്നാലെ നടന്നതല്ലെ,...അവളല്ലാതെ അവന്‌ ആരാ ഒരു കൂട്ടുണ്ടായിരുന്നത്‌..തിരിച്ച്‌ അവള്‍ക്കും അവനെ ജീവനായിരുന്നില്ലെ....ഒറ്റകുട്ടികളായ രണ്ടുപേരും ആങ്ങളയും പെങ്ങളും പോലേയല്ലെ ഇതുവരെ ജീവിച്ചത്‌....പിന്നെ എങ്ങിനെ അവനിതു സഹിയ്ക്കും..എത്ര അടക്കവും ഒതുക്കവുമുള്ള പെണ്ണായിരുന്നു. .എന്തുപറഞ്ഞിട്ടെന്താ ഫലം... അവള്‍ക്കത്രയെ ആയുസുണ്ടായിരുന്നുള്ളു..." അതുപറയുമ്പോള്‍ അമ്മയും വിതുമ്പുകയായിരുന്നു..ഒന്നും കേട്ടില്ല....ഒന്നും ശ്രദ്ധിയ്ക്കാന്‍ കഴിഞ്ഞില്ല......കരഞ്ഞുകരഞ്ഞു എപ്പോഴൊ തളര്‍ന്നു മയങ്ങി..ഉണര്‍ന്നപ്പോള്‍ സന്ധ്യമയങ്ങിയിരുന്നു.ചുറ്റിലും ഇരുട്ടായിരുന്നു...മനസ്സ്‌ തീര്‍ത്തും ശൂന്യമായിരുന്നു...പടിഞ്ഞാറ്റിനിയിലെ ജനല്‍ ആരോ അടച്ചു കുറ്റിയിട്ടിരുന്നു.തൊണ്ടയിലൂടെ ഒരു വറ്റുപോലും ഇറങ്ങുന്നുണ്ടായിരുന്നില്ല..എന്നിട്ടും അമ്മയേയും മുത്തശ്ശിയേയും ബോധ്യപ്പെടുത്താന്‍ അത്താഴം കഴിച്ചെന്നു വരുത്തി.കിടന്നിട്ടും ഉറക്കം വന്നില്ല.മനസ്സിലെ ശൂന്യതിലേയ്ക്ക്‌ ഭീതിയുടേ കൊടുംകാറ്റ്‌ വീശിയടിയ്ക്കുകയായിരുന്നു....അവിടെ വിഹ്വലതയുടെ,..അസ്വസ്ഥതകളുടെ ചുഴികള്‍ രൂപപ്പെടുകയായിരുന്നു...കണ്ണടച്ചാല്‍ കണ്‍മുമ്പില്‍ നിറഞ്ഞുനിന്നു മാടി വിളിയ്ക്കുന്നു ചേച്ചി..എഴുന്നേറ്റു മുത്തശ്ശിയുടെ കൂടെ പോയി കിടന്നു....മുത്തശ്ശി ചൊല്ലിതന്ന നാമങ്ങളോരൊന്നായി ഏറ്റു ചൊല്ലി മുത്തശ്ശിയെ കെട്ടിപിടിച്ചു കിടന്നുറങ്ങാന്‍ ശ്രമിച്ചു."ആലത്തൂര്‍ ഹനുമാനെ പേടി സ്വപ്നം കാണിയ്ക്കല്ലെ.....പേടി സ്വപ്നം കണ്ടാലും വാലോണ്ടടിച്ചുണര്‍ത്തണേ.".ഹനുമാന്‍ തുണച്ചില്ല...ഒരു ദൈവങ്ങളും കനിഞ്ഞില്ല...വല്ലാത്തൊരു രാത്രിയായിരുന്നു അത്‌..ശരിയ്ക്കും കാളരാത്രി..പിറ്റേന്നു മുത്തശ്ശി പാണന്‍ നാണുവിനെ വരുത്തി,...കയ്യില്‍ ചരടു ജപിച്ചുകെട്ടി,..."

കുട്ടന്‍ പേടിയ്ക്കണ്ട..ഇനി ദുഃസ്വപ്നം ഒന്നും കാണില്ലാട്ടോ....." നാണുവിന്റെ ആശ്വാസവാക്കുകള്‍.."അല്ലെങ്കില്‍തന്നെ ചോരയും നീരുമുള്ള പെണ്ണുങ്ങളു മരിച്ചാല്‍ ചുറ്റുവട്ടത്തുള്ള നല്ല കരുത്തുള്ള ആണുങ്ങളെ സൂക്ഷിയ്ക്കേണ്ടതുള്ളു......കുട്ടന്‍ കുട്ടിയല്ലെ പിന്നെയെന്തിനാ പേടിയ്ക്കണേ."കുട്ടന്‍ കുട്ടിയാണ്‌.. എല്ലാവരുടെയും കണ്ണില്‍ കുട്ടന്‍ കുട്ടിയാണ്‌...!ഇപ്പോള്‍ കുട്ടന്‍ കുട്ടിയല്ല എന്നറിയാവുന്ന ഒരാളെ ഉണ്ടായിരുന്നുള്ളു ഈ ലോകത്ത്‌,.പക്ഷെ ആ ആള്‍ ഇന്ന്‌ ജീവിച്ചിരിപ്പില്ല..."എന്റെ കുട്ടാ,.എന്തൊരു ശക്തിയാ ഇത്‌.. ഈ കൊച്ചു ശരീരത്തില്‍ ഇതൊക്കെ എവിടെയാ സംഭരിച്ചു വെച്ചിട്ടുള്ളത്‌,!...വയ്യാണ്ടായെനിയ്ക്ക്‌...."മനക്കലെപറമ്പില്‍ സര്‍പ്പക്കാവിനോട്‌ ചേര്‍ന്നുള്ള വലിയ അയിനിപ്ലാവിന്റെ പുറകില്‍, പ്ലാവില്‍ പടര്‍ന്നിറങ്ങിയ വള്ളിപ്പടര്‍പ്പുകളൊരുക്കിയ സ്വകാര്യതയുടെ മറവിലുള്ള പുല്‍മെത്തയില്‍ തളര്‍ച്ചയോടെ കിടന്നു കിതയ്ക്കുകയായിരുന്നു ചേച്ചി....ചുവന്നു തുടുത്ത ആ മുഖം വല്ലാതെ വിയര്‍ത്തിരുന്നു.അതായിരുന്നു ഞങ്ങളുടെ വിഹാരകേന്ദ്രം.....വാരന്ത്യാവധിദിനങ്ങളില്‍,..എന്റെ സ്റ്റഡിഹോളിഡേയ്‌സിലെ മധ്യാഹ്നങ്ങളില്‍ ആരും കടന്നുവരാന്‍ മടിയ്ക്കുന്ന ആ ഏകാന്തതീരത്ത്‌ ഒരു പേടിയും കൂടാതെ ഞങ്ങള്‍സംഗമിച്ചിരുന്നു..സര്‍പ്പങ്ങളല്ലെ കുട്ടാ നമുക്കു കാവല്‍ നില്‍ക്കുന്നത്‌ പിന്നെയെന്തിനാ പേടിയ്ക്കുന്നെ" അതായിരുന്നു ചേച്ചിയുടെ വാദം..ഞങ്ങളുടെ അവസാന കൂടിക്കാഴ്ച്ചയും അവിടെവെച്ചു തന്നെയായിരുന്നു.ഭോഗാലസ്യത്തില്‍ തളര്‍ന്നു കിടക്കുമ്പോഴും വല്ലാതെ വാചാലയയായിരുന്നു ചേച്ചിയന്ന്‌."കുറേക്കൂടി വലുതായിരുന്നുവെങ്കില്‍,.എന്റെയത്രയും പ്രായമുണ്ടായിരുന്നെങ്കില്‍, കുട്ടന്‌ എന്നെ കല്യാണം കഴിയ്ക്കാമായിരുന്നു..! എങ്കില്‍ എന്തു രസമായിരുന്നേനെ,..അല്ലെ കുട്ടാ..പ്രീഡിഗ്രി കഴിയാമ്പോവ്വല്ലെ,.ഇനി എഞ്ചിനിയറിങ്ങൊക്കെ പാസായി ഒരു സുന്ദരിക്കുട്ടിയെ കല്യാണം കഴിച്ചു സുഖമായിട്ടു ജീവിയ്ക്കുമ്പോള്‍ വല്ലപ്പോഴുമെങ്കിലും കുട്ടന്‍ ചേച്ചിയെ ഓര്‍ക്കുമോ."അതിനു ചേച്ചിയുടെ കല്യാണമല്ലെ ഉടനെ നടക്കാന്‍ പോകുന്നത്‌..അപ്പോ ചേച്ചിയല്ലെ കുട്ടനെ ആദ്യം മറക്കുക, .കാടുകുറ്റിയില്‌ വലിയ തറവാട്ടുകാര്‌ മേനോന്‍മാര്‌....ജാതകമെല്ലാം ചേര്‍ന്നു...ചേച്ചിയുടെ ഫോട്ടോ കണ്ടിഷ്ടപ്പെട്ടു.. അടുത്ത ഞായാറാഴ്ച പെണ്ണുകാണാന്‍ വരും....ചെറുക്കന്‌ പട്ടാളത്തില്‍ ഉയര്‍ന്ന ജോലി...ജോലിസ്ഥലത്തുനിന്നുമുള്ള വരവും തിരിച്ചുപോക്കും എല്ലാം തീവണ്ടിയിലെ എ.സി മുറിയില്‍..കല്യാണകഴിഞ്ഞാല്‍ ഉടനെ ചേച്ചിയെ കാശ്മീരിലേയ്ക്കു കൊണ്ടുപോകും...എല്ലാം ഞാനറിഞ്ഞു .."ഇത്തിരി വൈകിയാലെന്താ ഭാഗ്യള്ളോളാ സുനന്ദ.നല്ലൊരു ബന്ധം തന്നെയാ അവള്‍ക്ക്‌ കിട്ടാന്‍ പോണെ"..അമ്മ ഇന്നലെ മുത്തശ്ശിയോടു പറയുന്നതു ഞാനും കേട്ടു..."കുട്ടന്‍ എല്ലാമറിഞ്ഞു അല്ലെ,...പക്ഷെ,വൈകിപോയി കുട്ടാ,..ജാതകം ചേര്‍ന്ന്‌,യോഗം തെളിഞ്ഞപ്പോഴേയ്ക്കും വല്ലാതെ വൈകിപോയി.. സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും മുകളില്‍ യാഥാര്‍ത്ഥ്യങ്ങള്‍ പിടിമുറുക്കി ആഴ്‌ന്നിറങ്ങി മുട്ടയിട്ടു അടയിരിയ്ക്കാന്‍ തുടങ്ങി.!"..ചേച്ചിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.എനിയ്ക്കൊന്നും മനസ്സിലാവുന്നില്ല ചേച്ചി."കുട്ടനതു മനസ്സിലാവില്ല... കുട്ടനതു മനസ്സിലാവാന്‍ പാടില്ല. ആര്‍ക്കും മനസ്സിലാവാന്‍ പാടില്ല..ആര്‍ക്കും..! ചേച്ചി ഒരു നിമിഷം നിശ്ശബ്ദയായി...ഞാനൊരു തമാശ പറഞ്ഞതല്ലെ കുട്ടാ.അപ്പോഴേയ്ക്കും മുഖം വാടിയല്ലോ...അതൊക്കെ പോട്ടെ,..ഞാന്‍ പോയാല്‍ കുട്ടനു സങ്കടാവോ..""പിന്നെ,..സങ്കടവാണ്ട്‌,...എന്നാലും ചേച്ചിയ്ക്ക്‌ പുവ്വാണ്ടിരിയ്ക്കാന്‍ പറ്റില്ലാല്ലോ..ഞാനും കരയുകയായിരുന്നു."ശരിയാണു കുട്ടാ,..ചേച്ചി പുവ്വാണ്ടിരിയ്ക്കാന്‍ പറ്റില്ല....ചേച്ചിയ്ക്കു പോയെ പറ്റു...ചേച്ചി പോകുമ്പോള്‍ കുട്ടന്‍ കരയരുത്‌,..സങ്കടപ്പെടരുത്‌..എവിടെപോയാലും എന്റെ കുട്ടന്റെ കൂടെ ഒരു നിഴല്‍പോലെ ചേച്ചി എപ്പോഴുമുണ്ടാകും."ചേച്ചി എന്നെ ചേര്‍ത്തുപിടിച്ചു...ആ കണ്ണുകള്‍ വിടര്‍ന്നു..കണ്ണുനീര്‍ത്തുള്ളികള്‍ സ്ഫടികംകണക്കെ തിളങ്ങി ആ മുഖത്ത്‌ ആയിരം മഴവില്ലുകള്‍ വിരിയിച്ചു."മുകളില്‍ കാവില്‍ കരിയിലകള്‍ അനങ്ങുന്ന ശബ്ദം കേള്‍ക്കുന്നില്ലെ കുട്ടന്‍...നമ്മുടെ ചേര്‍ച്ചയും ഇണക്കവും കണ്ട്‌ കൊതിമൂത്ത സര്‍പ്പങ്ങള്‍ കാലം തെറ്റി ഇണചേരുകയാണവിടെ"..ചേച്ചി ചിരിച്ചു.വല്ലാത്തൊരു ചിരിയായിരുന്നു അത്‌."എന്റെ കുട്ടന്റെ മുഖം എത്ര കണ്ടാലും മതിവരില്ല ചേച്ചിയ്ക്ക്‌,.. എത്ര ജന്മം അനുഭവിച്ചാലും കൊതി തീരില്ല..."...ചേച്ചി എന്നെ ശക്തിയോടെ വാരിപുണര്‍ന്നു.. വല്ലാത്ത ആവേശമായിരുന്നു ചേച്ചിയ്ക്കപ്പോള്‍..ഈശ്വരാ ഒരേ ദിവസം .ഒരിയ്ക്കല്‍കൂടി.!...എന്തുപറ്റി എന്റെചേച്ചിയ്ക്കിന്ന്‌..!!മടങ്ങുമ്പോള്‍ ഒരു പാടു വൈകിയിരുന്നു....സര്‍പ്പക്കാവില്‍ നിഴലുകള്‍ക്കു നീളംകൂടിയിരുന്നു...ഇണചേര്‍ന്നു തളര്‍ന്ന് സര്‍പ്പങ്ങള്‍ മാളത്തില്‍ മയങ്ങാന്‍ തുടങ്ങിയിരുന്നു.മനസ്സിനു വല്ലാത്ത്‌ ആലസ്യമായിരുന്നു..ദേഹം മൊത്തം നോവുകയായിരുന്നു..പിറ്റേദിവസം നേരം വൈകിയാണെഴുന്നേറ്റത്‌`..ഉച്ചയാവാറായിട്ടും ആ പരിസരത്തൊന്നും ചേച്ചിയെ കണ്ടില്ല..."അവള്‌ അതിരാവിലെ തന്നെ തൃശ്ശൂര്‍ക്കു പോയല്ലൊ,..കൂട്ടുകാരിയുടെ വീട്ടിലേയ്ക്ക്‌ ഏതൊ പരീക്ഷയ്ക്ക്‌ അപേക്ഷ അയയ്ക്കാന്‍ ഇന്നാണത്രെ അവസാന തിയതി....നിന്നോടൊന്നും പറഞ്ഞില്ലെ,.ഞാന്‍ വിചാരിച്ചെ നിനക്കറിയാന്നാണ്‌.."".ചേച്ചിയുടെ അമ്മയുടെ മറുപടി കേട്ടപ്പോള്‍ അത്ഭുതം തോന്നി ഒപ്പം സങ്കടവും.....എന്നോടും പറയാതെ, പറ്റുകയാണെങ്കില്‍ എന്നേയും കൂടെകൂട്ടാതെ എങ്ങും പോകാറില്ല ചേച്ചി...ഉടുക്കേണ്ട സാരി വരെ സെലക്റ്റു ചെയ്തുകൊടുക്കേണ്ട ഡ്യൂട്ടി എന്റേയായിരുന്നു...എന്നിട്ട്‌ ഇന്ന്‌.!ഉച്ചതിരിഞ്ഞ്‌ പടിഞ്ഞാറ്റിനിയില്‍ പഠിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ചിറവരമ്പിലൂടെ നടന്നു വരുന്ന ചേച്ചിയെ ദൂരെനിന്നെ കണ്ടു..പടിഞ്ഞാറന്‍വെയിലേറ്റു നടന്നതിനാലാകം ആ മുഖം വല്ലാതെ വാടിതളര്‍ന്നിരുന്നു..വഴിയിലേയ്ക്കിറങ്ങി ചെന്നാലൊ..ചേച്ചിയോടു വിശേഷങ്ങള്‍ ചോദിച്ചാലോ....മനസ്സു തുടിച്ചതാണ്‌..വേണ്ട....ചേച്ചി എന്റെ അടുത്തു വരട്ടെ...പറയാതെ പോയതിനു സോറി പറയട്ടെ..എന്നിട്ടെ ഇനി ചേച്ചിയുമായി പങ്കുള്ളു...പക്ഷെ, ചേച്ചി വന്നില്ല,...സോറി പറഞ്ഞില്ല..പങ്കു കൂടിയില്ല...അന്നു രാത്രി ...അന്നു രാത്രി എന്റെ ചേച്ചി ...എന്നെന്നേയ്ക്കുമായി....!

----------------------------------------------------------------------

"എന്താ എന്റെ നായര്‌ ബാല്‍ക്കണിയിലെ ഇരുട്ടില്‍ ഒറ്റയ്ക്കിരുന്നു തപസ്സു ചെയ്യുകയാണോ..." ഞെട്ടിയുണര്‍ന്നു..മുന്നില്‍ മീനാക്ഷി..അവള്‍ ലൈറ്റ്‌ ഓണ്‍ ചെയ്തു..."അയ്യോ,.. എന്തുപറ്റി നിങ്ങള്‍ക്ക്‌...കണ്ണു നിറഞ്ഞിരിയ്ക്കുന്നല്ലൊ, മുഖം തുടുത്തിരിയ്ക്കുന്നു..വയ്യായ വല്ലതുമുണ്ടോ..?"ഒന്നുമില്ല മീനാക്ഷി,.,.തണുത്ത കാറ്റടിച്ചിട്ടായിരിയ്ക്കും....രാവിലെമുതല്‍ കണ്ണിനു ചെറിയിരു സ്ട്രെയിന്‍ ഉണ്ടായിരുന്നു,.. പറ്റുകയാണെങ്കില്‍ നാളെ ഡോക്ടര്‍ മേനോന്റെ അടുത്തൊന്നുപോയി ഐ ടെസ്റ്റ്‌ ചെയ്യണം.....ശബ്ദം തളര്‍ന്നിരുന്നു...നല്ല മഴക്കോളുണ്ട്‌.. മീനാക്ഷി,.. ഉണ്ണി വന്നില്ലെ ഇതുവരെ "അവനിന്നു വരില്ല...ഇപ്പോള്‍ വിളിച്ചു ഫോണ്‍ വെച്ചതയുള്ളു,.അവന്റെ ബെസ്റ്റ്‌ ഫ്രന്‍ഡ്‌ ബിമലില്ലെ,.. ആ കുട്ടിയുടെ അമ്മൂമ്മ മരിച്ചുപോയി..അവര്‍ രണ്ടുംകൂടി തുറവൂരുള്ള ബിമലിന്റെ തറവാട്ടു വീട്ടിലേയ്ക്കു പോയി."..അവള്‍ അടുത്തു വന്നു ചേര്‍ന്നിരുന്നു..നെറ്റിയില്‍ കൈവെച്ചു നോക്കി..."നിങ്ങള്‍ എന്താ ആലോചിച്ചുക്കൊണ്ടിരുന്നത്‌,.. നമ്മുടെ ഉണ്ണിയെക്കുറിച്ചാണോ,..അവനൊരിയ്ക്കലും ബിനേഷിനെപോലെയാകാന്‍ കഴിയില്ല .നമ്മുടെ മോനല്ലെ അവന്‍,..ഭാഗ്യം,.അച്ഛന്റെ രൂപം മാത്രമല്ല എല്ലാ സ്വഭാവഗുണങ്ങളും കിട്ടിയിട്ടുണ്ട്‌ അവന്‌,..പാവമാണ്‌ നമ്മുടെ മോന്‍...പാപപുണ്യങ്ങളുടെ അതിര്‍വരമ്പുകളറിയാതെ കാണുന്നതിലെല്ലാം കൗതുകം തോന്നുന്ന പ്രായം..ഊരാക്കുടുക്കളൊരുക്കി,..അണിഞ്ഞൊരുങ്ങി,.പുഞ്ചിരിയുമായി അവന്റെ മുമ്പില്‍ നിറഞ്ഞുനില്‍ക്കുന്ന കാലം...എന്നിട്ടും ഉണ്ണിയെക്കുറിച്ചെനിയ്ക്കൊരു ഒരു വേവലാതിയുമില്ല ..അവനൊരാപത്തുംകൂടാതെ കാത്തുരക്ഷിച്ച്‌,.നേര്‍വഴിയ്ക്കു നടത്താന്‍ ഒരമ്മയുടെ വാല്‍സല്യത്തൊടെ,..കരുതലോടെ ഒരു നിഴല്‍ പോലെ,എപ്പോഴും....!! ..സ്വയം മറന്ന്‌, ഒരാത്മഗതം പോലെ,എന്റെ ഹൃദയത്തില്‍ നിന്നും ആ വാചകം പുറത്തേയ്ക്കു വരാന്‍ തുടങ്ങിയ നിമിഷം തികച്ചും യാദൃശ്ചികമായി ഇടിയും മിന്നലും ഒന്നിച്ചു കലിപൂണ്ട്‌ ഭൂമിയിലേയ്ക്കു കുതിച്ചെത്തി.കായലിനുമുകളില്‍ ആകാശത്തെ നെടുകെപിളര്‍ന്നുകൊണ്ട്‌ ഒരഗ്നിഫുലിംഗം ഭയാനകമായ ശബ്ദത്തോടെ, ഞങ്ങളുടെ കണ്‍മുമ്പിലൂടെ കായല്‍പ്പരപ്പിലേയ്ക്കു പതിച്ചു..നഗരം കിടുകിടാ വിറച്ചു...വൈദ്യുതി നിലച്ചു...പരിസരം മുഴുവന്‍ ഇരുട്ടിലാണ്ടു..പേടിച്ചരണ്ട മീനാക്ഷി എന്റെ മാറിലേയ്ക്കു ചാഞ്ഞു,..കെട്ടിപുണര്‍ന്നു..എവിടെ നിന്നോ പാഞ്ഞെത്തി വീശിയടിച്ച ഭ്രാന്തന്‍കാറ്റ്‌ മഴത്തുള്ളിചരലുകള്‍ ബാല്‍ക്കണിയിലേയ്ക്കു വാരിയെറിഞ്ഞു പൊട്ടിച്ചിരിച്ചു.ഒരു നിമിഷം സ്തംഭിച്ചിപോയി ഞാന്‍..!.ഇരുട്ടില്‍ എന്നെ വാരിപുണരുന്ന നനുത്തരോമങ്ങളോടുകൂടിയ,നിറയെ സ്വര്‍ണ്ണവളകണിഞ്ഞ കൊഴുത്തുരുണ്ട കൈത്തണ്ടകള്‍, എന്റെ ചുണ്ടില്‍ തേന്‍തുള്ളികള്‍ചൊരിയാന്‍ വെമ്പുന്ന തടിച്ചുവിടര്‍ന്ന ചുണ്ടുകള്‍,.,അഴിഞ്ഞുലഞ്ഞമുടിക്കെട്ടില്‍ നിന്നും നാസാരന്ധ്രങ്ങളിലേയ്ക്ക്‌ പടര്‍ന്നിറങ്ങുന്ന നീലഭൃംഗാദി എണ്ണയുടെ ഗന്ധം,..എന്റെ വിരല്‍തുമ്പുകള്‍ തഴുകയുണര്‍ത്തുന്ന വലിയ വട്ടക്കമ്മലുകണിഞ്ഞ വിടര്‍ന്ന ചെവിയിതളുകള്‍.എന്റെ ശരീരത്തില്‍ തഴുകിയൊഴുകി താഴേയ്ക്കൂതിര്‍ന്നുവീഴുന്ന ഷിഫോണ്‍ സാരിതലപ്പ്‌...കൊതിയോടെ നെഞ്ചിലേയ്ക്കമരുന്ന തുടുത്തുവിടര്‍ന്ന വടിവൊത്ത മാറിടത്തിന്റെ ഊഷ്മളത..!. ഇത്‌...,ഇത്‌.. എന്റെ മീനാക്ഷിയല്ല..!മനസ്സില്‍ പാടിപതിയാന്‍ തുടങ്ങവെ പെട്ടന്നുനിലച്ചുപോയ ഗാനത്തിന്റെ ഈണംപോലെ,..ആടിത്തിമര്‍പ്പിന്റെ മൂര്‍ദ്ധന്യത്തില്‍ കൈവിട്ടുപോയ പ്രിയനൃത്തചുവടുകളുടെ താളം പോലെ,.. നിനച്ചിരിയ്ക്കാത നേരത്ത്‌ നഷ്ടപ്പെട്ടുപോയ പരിചതമായ ഈ ഗന്ധം..,സ്പര്‍ശം,.ചലനം എല്ലാം, വിഭ്രാന്തിയുടെ ആ വിസ്മയനിമിഷത്തില്‍ എത്രപ്പെട്ടന്നാണ്‌ ഉള്‍പ്പുള്‍കത്തോടെ ഞാന്‍ തിരിച്ചറിഞ്ഞത്‌....സുന്ദന്ദചേച്ചി...!ഒരുപാടു നാളുകള്‍ക്കുശേഷം കണ്ടതുകൊണ്ടാകാം കെട്ടിപുണരുമ്പോള്‍ വല്ലാത്ത ആവേശമായിരുന്നു ചേച്ചിയ്ക്ക്‌.. അല്ലെങ്കിലും അതാണല്ലോ ചേച്ചിയുടെ രീതി കെട്ടിപ്പിടിച്ചു ശ്വാസം മുട്ടിയ്ക്കും...ഞാനും ഒട്ടും വിട്ടുകൊടുക്കില്ല,.അതെ നാണയത്തില്‍ തിരിച്ചടിയ്ക്കും.." എന്തൊരു ശക്തിയാ ഈ കുട്ടന്‌." .അതു കേള്‍ക്കാന്‍ വേണ്ടിയാണത്‌,..ആ നിമിഷം താന്‍ ഒരു മുതിര്‍ന്ന പുരുഷനായി എന്ന അഭിമാനം മനസ്സില്‍ നിറയും..."ലൈറ്റു വന്നു...അയ്യെ,.നിങ്ങളെന്താ ഈ കാണിയ്ക്കുന്നത്‌....അപ്പുറത്തുമിപ്പുറത്തുമുള്ള ബാല്‍ക്കണിയിലെ ആള്‍ക്കാരു കാണുമല്ലൊ എന്റെഈശ്വരാ...മീനാക്ഷി കുതറിമാറി...."എന്തു ശക്തിയായിരുന്നു നിങ്ങള്‍ക്ക്‌.. ശ്വാസം മുട്ടി മരിച്ചുപോകുമൊ എന്നു പേടിച്ചുപോയി ഞാന്‍"."ഒരു നിമിഷമെടുത്തു സ്ഥലകാലബോധം തിരിച്ചുകിട്ടാന്‍...പാവം മീനാക്ഷി, അവള്‍ നിന്നു കിതയ്ക്കുകയായിരുന്നു...നിനക്കു വല്ലാതെ നൊന്തോ,.... മീനാക്ഷിയുടെ കഴുത്തിനുമുകളിടെ കയ്യിട്ടു അവളെ ചേര്‍ത്തു പിടിച്ചു.....ഞാനൊന്നു മേലുകഴുകി ഫ്രഷായി വരാം,ഉണ്ണി ഇന്നു വരില്ല എന്നല്ലെ നീ പറഞ്ഞത്‌, നമുക്ക്‌ വല്ലതും കഴിച്ചു നേരത്തെ ഉറങ്ങാന്‍നോക്കാം ,.ബെഡ്‌റൂമിലെ എ.സി ഓഫ്‌ ചെയ്ത്‌,.ജനലിന്റെ കിളിവാതിലുകള്‍ തുറന്നിട്ട്‌,.... മഴയുടെ ശബ്ദത്തില്‍, അതിന്റെ താളത്തില്‍ ലയിച്ചു കിടക്കാം."അതിനാരാ പറഞ്ഞെ ഇന്നു മഴ പെയ്യുമെന്ന്‌,..മഴക്കാരൊക്കെ ആ കാറ്റു കൊണ്ടുപോയല്ലോ,.. കായലിനു മുകളില്‍ മാനം തെളിഞ്ഞല്ലൊ...." മീനാക്ഷിയുടെ ചുണ്ടില്‍ കുസൃതി ചിരി വിടര്‍ന്നു.ഇന്നു മഴപെയ്യും.. മഴമേഘങ്ങള്‍ വീണ്ടും വരും.....ഇന്നു പെയ്തില്ലെങ്കില്‍ ഈ ഭൂമിയില്‍ ഇനിയൊരിയ്ക്കലും മഴ പെയ്യില്ല..'അതെന്താ...!" മീനാക്ഷിയുടെ കണ്ണുകളില്‍ ജിജ്ഞാസ നിറഞ്ഞു നിന്നു...".. .അതങ്ങിനെയാ..നിനക്കറിയൊ മീനാക്ഷി,.ഭൂമിയിലേയ്ക്കുതിര്‍ന്നുവീഴുന്ന മഴത്തുള്ളികളിലൊരോന്നിലും ഓരോ സന്ദേശമുണ്ട്‌...നമ്മെ പിരിഞ്ഞുപോയ പ്രിയപ്പെട്ടവര്‍ അവരുടെ കണ്ണുനീരില്‍ ചാലിച്ചെഴുതിയ സന്ദേശം.....കാതോര്‍ത്തിരുനാല്‍ നമുക്കതു തിരിച്ചറിയാന്‍ കഴിയും....കാറ്റിന്റെ മര്‍മ്മരത്തിലൂടെ അവര്‍ കളിവാക്കുകളും പരിഭവങ്ങളും കൈമാറും...മിന്നലിന്റെ തിളക്കം അവരുടെ ചാരുതായാര്‍ന്ന പുഞ്ചിരിയുടേയും കണ്ണുകളിലെ തിളക്കത്തിന്റേയും പ്രതിഫലനമാണ്‌...നഷ്ടസ്വപ്നങ്ങളും, തീരാമോഹങ്ങളും ആത്മനൊമ്പരങ്ങളായി ബഹിര്‍സ്ഫുരിയ്ക്കുന്ന ഇടിമുഴക്കങ്ങള്‍ നമ്മുടെ നെഞ്ചില്‍ അഗ്നിയായി പടര്‍ന്നിറങ്ങും.മഴയുടെ സംഗീതത്തിലെ സന്ദേശമുള്‍കൊണ്ട്‌,കാറ്റിന്റെ മര്‍മ്മരത്തിന്റെ പൊരുളറിഞ്ഞ്‌ തേടി,.. മിന്നലിന്റെ വെളിച്ചത്തിലലിഞ്ഞ്‌,.ഇടിമുഴക്കത്തിലെ ആത്മനൊമ്പരങ്ങള്‍ ഏറ്റുവാങ്ങി,..ഇണചേരുന്ന പാമ്പുകളേപൊലെ കെട്ടിപ്പുണര്‍ന്ന്‌,..കെട്ടുപിണഞ്ഞു തളരാതെ പുലരുവോളം രമിയ്ക്കണം നമുക്ക്‌..ഒരു സമര്‍പ്പണം പോലെ,..തര്‍പ്പണം പോലെ.പിരിഞ്ഞുപോയ പ്രിയപ്പെട്ട ആരുടെയോ പ്രീതിയ്ക്കുവേണ്ടിയുള്ള ഒരനുഷ്ഠാനം പോലെ..!അത്‌ എന്റെ,..നിന്റേയും ജീവിതത്തിലെ ഒരു നിയോഗമാണ്‌ മീനാക്ഷി..അദൃശ്യതകള്‍ക്കപ്പുറത്തിരുന്ന്‌ ആശീര്‍വാദം ചൊരിയുന്ന ആ ശക്തിയുടെ കരുത്തിലാണ്‌ നമ്മുടെ ദാമ്പത്യനിമിഷങ്ങള്‍ ഇത്രയേറെ അര്‍ത്ഥസമ്പുഷ്ടി കൈവരിയ്ക്കുന്നത്‌`....മീനാക്ഷിയെ നെഞ്ചോട്‌ ചേര്‍ത്തുനിര്‍ത്തി അവളുടെ മൂര്‍ദ്ധാവില്‍ അമര്‍ത്തി ചുംബിച്ചു...ബാത്ത്‌റൂം ലക്ഷ്യമാക്കി നടന്നു പോകുന്ന അദ്ദേഹത്തെ കൗതുകത്തൊടേ നോക്കി നില്‍ക്കുമ്പോള്‍ മീനാക്ഷിയ്ക്ക്‌ അമ്പരപ്പോ അത്ഭുതമോ തോന്നിയില്ല...എത്ര വര്‍ഷങ്ങളായി താന്‍ തന്റെ നായരെ കാണാന്‍ തുടങ്ങിയിട്ട്‌..!മനസ്സില്‍ പ്രണയം മുറുകി..,അത്‌ രതിയുടെ തലങ്ങളിലേയ്ക്ക്‌ വളരാന്‍ തുടങ്ങുന്ന വേളയില്‍ അദ്ദേഹത്തിന്റെ നാവിന്‍തുമ്പില്‍നിന്നും ഉന്മാദാവസ്ഥയിലെന്നപോലെ കവിതയുടെ തേന്‍തുള്ളികള്‍ ഉതിര്‍ന്നു വീഴും..തന്റെ കാതുകളില്‍,..കവളിണകളില്‍,..ചുണ്ടുകളില്‍,..അങ്ങിനെ ശരീരത്തിലെ ഓരോ അണുവിലും അതിന്റെ മാധുര്യം ധാരധാരയായി ചുരന്നൊഴുകും..സ്വര്‍ലോകത്തിലേയ്ക്കുള്ള കവാടങ്ങളോരോന്നായി തുറക്കുന്ന നിര്‍വൃതിയുടെ ആ നിമിഷങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ സൗഭാഗ്യവതി താനാണെന്നു തോന്നിപോകും.ഇന്നു മഴപെയ്യും,.. പുലരുവോളം നിര്‍ത്താതെ പെയ്തിറങ്ങുന്ന ആ മഴയില്‍ താന്‍ നനഞ്ഞുകുതിരും...മതിവരുവോളം,..കൊതിതീരുവോളം...മനസ്സിലെ കലണ്ടറിന്റെ വര്‍ണ്ണത്താളുകളില്‍ കുറിച്ചിടാന്‍ ഒരു സൗഭാഗ്യരാത്രി കൂടി...!ഹൃദയത്തില്‍ കുളിരുകോരിനിറയ്ക്കാന്‍ പോകുന്ന ആ ശുഭനിമിഷങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ സമ്മാനിച്ച മന്ദസ്മിതവുമായി കുണുങ്ങി കുണുങ്ങി കിച്ചണിലേയ്ക്കു നടന്നുപോകുന്ന മീനാക്ഷിയുടെ സീമന്തരേഖ സിന്ദൂരമണിഞ്ഞിട്ടെന്നപോലെ ചുവന്നുതുടുക്കാന്‍ തുടങ്ങുകയായിരുന്നു..

Friday, May 21, 2010

ശശിധരന്‍നായര്‍ തുടരുന്നു..

എന്തൊക്കെ, എത്രയൊക്കെ തിരക്കുണ്ടെങ്കിലും വൈകുന്നേരം അഞ്ചരയോടെ കൂടണയുക എന്നത്‌ ഇവിടെ കൊച്ചിയില്‍ സെറ്റില്‍ ചെയ്തതിനുശേഷമുള്ള എന്റെ ഒരുശീലമായിരിയ്ക്കുന്നു....

കായലിലെ കാറ്റുമേറ്റ്‌,.സന്ധ്യാംബരത്തിന്റെ ചുവപ്പുരാശിയേറ്റുവാങ്ങി തിളങ്ങുന്നകായലിലെ കുഞ്ഞോളങ്ങളുടെ മനോഹരദൃശ്യത്തില്‍ മിഴിയര്‍പ്പിച്ച്‌,. മീനാക്ഷിയുടെ കൈകൊണ്ടുണ്ടാക്കിയ ചുടുചായയും ഡയറ്റ്‌ ബിസ്കറ്റുമായി ബാല്‍ക്കണിയില്‍ ആട്ടുക്കസേരയില്‍ അമര്‍ന്നിര്‍ന്നിരുന്നു ചാഞ്ചാടുന്നനിമിഷങ്ങളില്‍ മനസ്സ്‌ ശാന്തമാകും...ഒപ്പം മീനാക്ഷിയുടെ കൊച്ചു കൊച്ചു വിശേഷംപറിച്ചിലും കൂടിയാവുമ്പോള്‍ എല്ലാം തികയും,..ആ ദിവസത്തെ ക്ഷീണമെല്ലാം പമ്പ കടക്കും.

ഉണ്ണി ടൂഷ്യന്‍ കഴിഞ്ഞു വരുന്നതുവരെ തുടരും ശാന്തസുന്ദരമായ ആ സല്ലാപനിമിഷങ്ങള്‍.പിന്നെ ഞാന്‍ ക്ലബിലേയ്ക്കു യാത്രയാകും അവളാകട്ടെ മാനസപുത്രിമാരുടെ ലോകത്തിലൂടെ റിമോട്ടും തുഴഞ്ഞു നീങ്ങും.ഉണ്ണി സ്വന്തം റൂമില്‍ ഇന്റര്‍നെറ്റിന്റെ ലോകത്തിലേയ്ക്കും..


"നിങ്ങളറിഞ്ഞോ...എന്ന പതിവുപല്ലവിയുമായി സംഭാഷണത്തിനു തുടക്കം കുറിയ്ക്കുന്ന സായാഹ്നത്തിലെ ഞങ്ങളുടെ സ്വകാര്യനിമിഷങ്ങളില്‍,..പെരിയാറിനോടോ, നിളയോടോ അല്ലെങ്കില്‍ മറ്റു മഹാനദികളോടോ മല്‍സരിയ്ക്കാന്‍ മോഹിയ്ക്കാതെ പതുങ്ങിയൊതുങ്ങി കുണുങ്ങിയൊഴുകുന്ന കുറുമാലിപുഴയുടെ ശാന്തതയും നിഷ്കളങ്കഭാവങ്ങളും കടം വാങ്ങി നില്‍ക്കുന്ന തനി രാപ്പാളുകാരി നാട്ടിന്‍പുറത്തുകാരി പെണ്ണായിമാറും എന്റെ മീനാക്ഷി.

"ഇന്നു വിലാസിനിചേച്ചി വിളിച്ചിരുന്നു എത്ര പറഞ്ഞിട്ടും ചേച്ചിയുടെ സങ്കടം തീരുന്നില്ല..കൗമാരപ്രായത്തിലെത്തിയ ആണ്‍കുട്ടികളുള്ള എല്ലാ മാതാപിതാക്കളുടെയും മനസ്സു നിറയെ തീയ്യായിരിയ്ക്കും ഇക്കാലത്ത്‌....ഈശ്വരാ...ഇവിടെയും ഉണ്ടല്ലൊ ഒരു കൗമാരക്കാരന്‍..ഇനി അവനെന്തൊക്കെയാണാവോ കാട്ടികൂട്ടാന്‍ പോകുന്നത്‌".

"നീ വളച്ചു കെട്ടാതെ എന്താ സംഭവിച്ചതെന്നു പറയു മീനാക്ഷി.".

എനിയ്ക്കു ക്ഷമ നശിയ്ക്കാന്‍ തുടങ്ങിയിരുന്നു.

"ഒരു നിമിഷം.. അടുക്കളയില്‍പോയി ഗ്യാസ്‌ ഓഫ്‌ ചെയ്തിട്ട്‌ ഞാനിപ്പോ വരാട്ടൊ.."

അതാണ്‌ മീനാക്ഷിയുടെ പ്രകൃതം..സംസാരത്തിനിടയില്‍ പലപ്പോഴും അവള്‍ കിച്ചണിലേയ്ക്കോടും..പാവം,..ഒരു സെര്‍വന്റിനെ വെയ്ക്കാന്‍ എത്ര പറഞ്ഞാലും കേള്‍ക്കില്ല അവള്‍. എല്ലാം ഒറ്റയ്ക്കു ചെയ്താലെ തൃപ്തി വരു.....

ഇത്രയ്ക്കു വര്‍ണ്ണിയ്ക്കാന്‍ വിലാസിനിചേച്ചിയുടെ വീട്ടില്‍ എന്താണാവോ ഇപ്പോ ഉണ്ടായത്‌..?..ഒരു ഓലക്കുടികാരന്‍ നാട്ടിന്‍പുറത്തുകാരന്റെ ജിജ്ഞാസ എന്റെ മനസ്സിലും വളരുകയായിരുന്നു...

മീനാക്ഷിയുടെ അമ്മാവന്റെ മകളാണ്‌ വിലാസിനിചേച്ചി...അവളേക്കാള്‍ രണ്ടോ മൂന്നോ വയസ്സു മൂപ്പുണ്ടാകും ചേച്ചിയ്ക്ക്‌... ഭര്‍ത്താവ്‌ കുമാരേട്ടന്‌ ഐലന്‍ഡില്‍ ചെമ്മീന്‍ എക്സ്‌പോര്‍ട്ടിംഗ്‌ ബിസ്സിനെസ്സ്‌ , പിന്നെ സ്വന്തമായി രണ്ട്‌ ഐസ്‌പ്ലാന്റുകള്‍...അവരിപ്പോള്‍ തോപ്പുപടിയില്‍ കുമരേട്ടന്റെ തറവാടു വീതം വെച്ചു കിട്ടിയ ഭൂമിയില്‍ കൊട്ടാരംപോലെ ഒരു വീടുംവെച്ചു സെറ്റില്‍ ചെയ്തിരിയ്ക്കുന്നു..ഒരു മകളുള്ളതിനെ ആറുമാസം മുമ്പ്‌ കുവൈറ്റില്‍ജോലിയുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍കെട്ടികൊണ്ടുപോയി..ആകെ മൊത്തം നോക്കിയാല്‍ ബെസ്റ്റ്‌ സെറ്റ്‌ അപ്പാണ്‌ കുമാരേട്ടന്റേത്‌..പക്ഷെ .ഇളയ മകന്‍ ബിനീഷ്‌ ഭാവിയില്‍ കുമാരേട്ടനു തലവേദനയാകും എന്നാണ്‌ തോന്നുന്നത്‌...അവനാളിത്തിരി ഉഴപ്പനാണ്‌,. പഠിയ്ക്കാന്‍ മടിയനാണ്‌.തേവരയില്‍ ബി ബി ഏ ഫൈനല്‍ ഇയറിനു പഠിയ്ക്കുന്നു.

"അപ്പോള്‍ നമ്മളെവിടെയാ പറഞ്ഞു നിര്‍ത്തിയത്‌.".. മീനാക്ഷി തിരിച്ചെത്തി.

"നിങ്ങള്‍ക്കോര്‍മ്മയില്ലെ,..നമ്മള്‌ കഴിഞ്ഞ ഞായറാഴ്ച അവിടെ പോയപ്പോള്‍ കണ്ട പുതിയ വേലക്കാരിപ്പെണ്ണിനെ ,..അവളെ കണ്ടാല്‍ "പാലേരി മാണിയ്ക്ക്യത്തിന്റെ" ഗ്ലാമറുണ്ടെന്ന്‌ നിങ്ങളു തന്നെയല്ലെ അന്നു മടങ്ങുമ്പോള്‍ കാറില്‍വെച്ച്‌ പറഞ്ഞത്‌..

പാര്‍ട്ട്‌-ടൈം പണിക്കാരിയാണെങ്കിലും അവളെക്കൊണ്ട്‌ ചേച്ചിയ്ക്ക്‌ നല്ല സഹായമാണ്‌..ഒപ്പം നല്ല അടക്കവും ഒതുക്കവുമുണ്ട്‌......അതുകൊണ്ടുതന്നെ പണിയൊക്കെ തീര്‍ത്ത്‌ കുളിയും തേവാരവും ഉച്ചഭക്ഷണവും എല്ലം കഴിഞ്ഞേ അവള്‍ മടങ്ങു.

ഇന്നലെ ഉച്ചയോടെ സെര്‍വന്റ്‌ബാത്ത്‌റൂമില്‍ കുളിയ്ക്കാന്‍ കയറിയതാണ്‌ അവള്‍..ഭാഗ്യം,..വസ്ത്രമെല്ലാം അഴിച്ചു മാറ്റുന്നതിനു മുമ്പേ അവളത്‌ കണ്ടു....ഉയരമുള്ള വെന്റിലേറ്ററിന്റെ മുകളില്‍ ആരോ മറന്നു വെച്ചിരിയ്ക്കുന്ന ഒരു പേര്‍സാണെന്നാണ്‌ ഒറ്റനോട്ടത്തില്‍ അവള്‍ക്കു തോന്നിയത്‌..ഇവിടെ ആരു പേര്‍സു മറന്നുവെയ്ക്കാന്‍,..അവള്‍ക്കു സംശയം തോന്നി,..ടീവിയൊക്കെ കാണുന്ന പെണ്ണല്ലെ...പെട്ടന്നു തന്നെ അവള്‍ക്ക്‌ കാര്യം മനസ്സിലായി.. ഒളിക്യാമറ...!!!.

അവളുടെ ബഹളം കേട്ടാണ്‌ വിലാസിനിചേച്ചി ഓടിയെത്തിയത്‌ ...ആ സമയത്ത്‌ കുമാരേട്ടനു വീട്ടിലുണ്ടായിരുന്നു....കൂടുതല്‍ പരിശോധിച്ചപ്പോഴല്ലെ കാര്യമെല്ലാം വ്യക്തമായത്‌....വിലാസിനിചേച്ചിയുടെ അനിയന്‍ രമേശന്‍ കഴിഞ്ഞയാഴ്ച സ്റ്റേറ്റ്‌സില്‍ നിന്നും വന്നപ്പോള്‍ ബിനേഷിനു സമ്മാനിച്ചതാണ്‌ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ വിലപിടിപ്പുള്ള ആ വീഡിയോക്യാമറ...

"നിന്നോടായതുകൊണ്ടാ ഞാന്‍ എല്ലാം തുറന്നുപറയുന്നത്‌,..പുറത്തറിഞ്ഞാല്‍ ഇതില്‍പ്പരം നാണക്കേട്‌ പറയാനുണ്ടോ മീനാക്ഷി...

"തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ പറയുമ്പോള്‍ വിലാസിനിചേച്ചി ശരിയ്ക്കും വിതുമ്പുകയായിരുന്നു.....

ഈശ്വരാ.....കുമാരേട്ടനും ചേച്ചിയും കൂടി അതു കമ്പ്യൂട്ടറില്‍ ഡൗണ്‍-ലോഡു ചെയ്തു നോക്കിയപ്പോള്‍ കണ്ട കാഴ്ചകള്‍...!

ഇത്രയും നാള്‍ ചേച്ചി കാത്തു സൂക്ഷിച്ച നാണവും മാനവും ഒരിഞ്ചുപോലും ബാക്കി വെയ്ക്കാതെ എത്ര ഭംഗിയായിട്ടാണ്‌ ആ ക്യാമറ ഒപ്പിയെടുത്തിരിയ്ക്കുന്നത്‌...!

ടീവിയിലെ സിനിമയില്‍ അത്തരം കുളിസീന്‍രംഗങ്ങള്‍ കാണുമ്പോള്‍ അറപ്പോടേയും വെറുപ്പോടെയും ചാനല്‍ മാറ്റാറുള്ള ചേച്ചിയ്ക്ക്‌ സ്വന്തം ദൃശ്യങ്ങള്‍ സ്ക്രീനില്‍ സൂം ചെയ്തു കാണേണ്ടി വരിക....! അതും സ്വന്തം മകന്‍ സെറ്റു ചെയ്തുവെച്ച ക്യാമറയില്‍ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍.!


"എത്രയും പെട്ടന്നതു ഡെലീറ്റു ചെയ്തു കളയൂ കുമാരേട്ടാ, എന്നീട്ടാ പണ്ടാരം എവിടെയ്ക്കെങ്കിലും വലിച്ചെറിയു..."എന്നലറിവിളിച്ചുകരഞ്ഞു പറയുമ്പോഴെയ്ക്കും പ്രെഷറു കൂടി ചേച്ചി മോഹാലസ്യപ്പെട്ടു താഴെ വീണു പോയിരുന്നു..

ചേച്ചിയ്ക്ക്‌ ആഴ്ചയില്‍ മൂന്നു ദിവസം ശരീരമാകെ എണ്ണ തേച്ചു പിടിപ്പിച്ച്‌,.വിറകടുപ്പില്‍ തിളപ്പിച്ചെടുത്ത വെള്ളത്തില്‍,..ഇഞ്ച തേച്ചു വിസ്തരിച്ചു കുളിയ്ക്കുന്ന ശീലമുണ്ട്‌.....അതല്ലെ ഈ പ്രായത്തിലും വിലാസിനിചേച്ചിയുടെ തിളങ്ങുന്ന സൗന്ദര്യത്തിന്റെ രഹസ്യം...അത്തരം ദിവസങ്ങളില്‍ അടുക്കളയ്ക്കപ്പുറത്ത്‌,സ്റ്റോര്‍റൂമിനോടു ചേര്‍ന്നുള്ള സെര്‍വന്റ്ബാത്ത്‌റൂമിലാണ്‌ ചേച്ചിയുടെ ഒന്നൊന്നരമണിക്കൂറോളം നീളുന്ന നീരാട്ട്‌.....കഷ്ടകാലത്തിന്‌ ഇന്നലെ ചേച്ചിയ്ക്ക്‌ തേച്ചുകുളിയുടെ ദിവസമായിരുന്നു.! അതാണ്‌ എല്ലാറ്റിനും നിദാനമായത്‌...

പാവം ചേച്ചിയ്ക്കെന്നല്ല..ലോകത്തില്‍ ഒരമ്മയ്ക്കും ഇനി ഇതുപോലെ ഒരു ദുരവസ്ഥ നേരിടേണ്ടി വരാതിരിയ്ക്കട്ടെ....

ക്ലാസും കറക്കവും കഴിഞ്ഞ്‌ വൈകുന്നേരം തിരിച്ചെത്തി സംഭവമറിഞ്ഞപ്പോഴുള്ള ബിനേഷിന്റെ കൂളായ പ്രതികരണമാണ്‌ അവരെ ശരിയ്ക്കും ഞെട്ടിച്ചുകളഞ്ഞത്‌....

സെര്‍വന്റ്‌ ബാത്ത്‌റൂം പണിക്കാരിപ്പെണ്ണിനുള്ളതല്ലെ..ഇവിടെ ഇത്രയും നല്ല ബാത്ത്‌റൂമുകള്‍ ഉണ്ടായിട്ടും അമ്മ അതും യൂസ്‌ ചെയ്യാറുണ്ടെന്ന്‌ ഞാനറിഞ്ഞോ..! സാരമില്ല,.മറ്റാരുമല്ലല്ലൊ, അച്ഛനല്ലെ കണ്ടുള്ളു,..അച്ഛനത്‌ അപ്പോള്‍തന്നെ ഡെലീറ്റു ചെയ്തു കളഞ്ഞില്ലെ ,..പിന്നെയെന്തിനാ അമ്മ വെറുതെ കരയുന്നെ..

ഒട്ടും കുറ്റബോധമില്ലാതെ, തീര്‍ത്തും നിര്‍വികാരവും നിസ്സംഗവുമായ അവന്റെ മറുപടി കേട്ട്‌, തന്നേക്കാള്‍ വളര്‍ന്ന മകനെ ഒന്നു തല്ലാന്‍ പോലും കഴിയുന്നില്ലല്ലോ എന്നോര്‍ത്ത്‌,..നിസ്സഹയാനായി തളര്‍ന്നിരിന്നുപോയത്രെ കുമാരേട്ടനപ്പോള്‍..."

.അവിശ്വസനീയമായ ഒരു സംഭവം പറഞ്ഞവസാനിപ്പിച്ച ആശ്വാസത്തോടെ,.താടിയ്ക്കു കയ്യുംകൊടുത്ത്‌ മീനാക്ഷി എന്നെ നോക്കി നെടുവീര്‍പ്പിട്ടു......

"ഏന്തൊക്കെ പറഞ്ഞാലും കുമാരേട്ടന്‍ ഭാഗ്യവനാണ്‌ മീനാക്ഷി..! എത്ര വര്‍ഷങ്ങള്‍ കൂടെകഴിഞ്ഞാലും കാണാന്‍ കഴിയാതെപോകുന്ന "പലതും" ചുളുവില്‍ കാണനൊത്തില്ലെ...ജീവിതത്തില്‍ എത്രപേര്‍ക്കു കിട്ടും ആ ഭാഗ്യം.?...തീര്‍ച്ചയായും അതിന്റെ സന്തോഷത്തിലായിരിയ്ക്കും മൂപ്പരിപ്പോള്‍..യാഥാര്‍ത്ഥ്യങ്ങളും വീഡിയോദൃശ്യങ്ങളും തമ്മില്‍ ചന്തത്തിലുള്ള അന്തരം ശരിയ്ക്കും ബോധ്യപ്പെട്ടിട്ടുണ്ടാകും..ആ ദൃശ്യങ്ങളൊന്നും ഡിലീറ്റ്‌ ചെയ്തിട്ടുണ്ടാവില്ല...സ്വന്തം കമ്പുട്ടറില്‍ പാസ്‌വേഡിട്ട്‌ സേവ്‌ ചെയ്തിട്ടുണ്ടാകും...!
ഇങ്ങിനെ ഒരവസരം ഒരുക്കികൊടുത്തതിന്റെ പേരില്‍ മൂപ്പര്‍ക്ക്‌ ഉള്ളിന്റെയുള്ളില്‍ മകനോട്‌ തീര്‍ത്താല്‍തീരാത്ത നന്ദിയും കടപ്പാടുമുണ്ടാകും..!"

അമ്പരപ്പിനിടയിലും പെട്ടന്നു മനസ്സില്‍ തോന്നിയ കുസൃതി അവളുമായി പങ്കുവെച്ചു....

"നിങ്ങള്‍ക്കെല്ലാം തമാശയാണ്‌...സ്വന്തമായി അനുഭവിയ്ക്കേണ്ടി വരുമ്പോഴെ മനസ്സിലാകു..."മീനാക്ഷി പിണങ്ങി,..
"ഇതൊക്കയാണല്ലെ ഇപ്പോഴും ഉള്ളിലിരിപ്പ്‌`..അത്രയ്ക്കു പൂതിയുണ്ടെങ്കില്‍ വരു കാണിച്ചുതരാം ഞാന്‍ എല്ലാം" എന്ന മട്ടില്‍ എന്നൊയൊന്നു തറപ്പിച്ചുനോക്കി,.. പിന്നെ കുണുങ്ങികുണുങ്ങി അകത്തേയ്ക്കു പോയി..

പിണങ്ങുമ്പോഴും, നാണിയ്ക്കുമ്പോഴും എന്റെ മീനാക്ഷിയെ കാണാന്‍ ഇപ്പോഴും എന്തു ഭംഗിയാണെന്നോ..!

പുറത്ത്‌ സന്ധ്യ ചുവന്നു തുടുത്തു,..എത്രപെട്ടന്നാണ്‌ കായലിനുമുകളില്‍ ആകാശത്തിന്റെ വടക്കെ കോണിലൂടെ കള്ളനെപോലെ പതുങ്ങിവന്ന മഴമേഘത്തിന്റെ കരുത്തുള്ള കരങ്ങള്‍ സുന്ദരിയായ സന്ധ്യാംബരത്തിനെ ആവേശത്തൊടെ വാരിപുണരാന്‍ തുടങ്ങിയത്‌..!

ക്ലബില്‍ പോകേണ്ട സമയമാകുന്നു...എന്നിട്ടും കായലിലെ കാറ്റുമേറ്റ്‌, രാജവീഥിയില്‍ പുഴുക്കളെപോലെ അരിച്ചുനീങ്ങാന്‍ വിധിയ്ക്കപ്പെടുന്ന വാഹനവ്യൂഹത്തേയും നോക്കി ആട്ടുകസേരയില്‍ ചാഞ്ചാടിയിരിയ്ക്കുന്നതില്‍ വെറുതെ രസം കണ്ടെത്തുകയായിരുന്നു മനസ്സ്‌...

കൊടുംവേനലിന്റെ തപ്തനിശ്വാസത്തില്‍ വരണ്ടുണങ്ങാന്‍ തുടങ്ങിയ ശരീരത്തില്‍ തണുത്തകാറ്റ്‌ പടര്‍ന്നിറങ്ങി നവോന്മേഷം പകരാന്‍ തുടങ്ങിയിരുന്നു...

ഇന്നു രാത്രി മഴ പെയ്യും..ഭൂമിയുടെ മനസ്സറിഞ്ഞ്‌ മതിവരുവോളം മഴമേഘങ്ങള്‍ കരുതലോടെ,.കരുത്തോടെ നിര്‍ത്താതെ പെയ്തിറിങ്ങും...വരണ്ട മണ്ണില്‍ ജലകണങ്ങള്‍ സമൃദ്ധിയോടേ ചുരന്നൊഴുകും...തീര്‍ച്ച.....!!..

അല്ലെങ്കില്‍ ഈ സന്ധ്യ ഇത്രപെട്ടന്ന്‌ ഇങ്ങിനെ ചേതോഹരിയായി മുന്നില്‍ നിറഞ്ഞുനിന്നു മന്ദഹസിയ്ക്കുമായിരുന്നോ.!.

..അവിചാരിതമായി പുതിയ മോഹങ്ങള്‍ മനസ്സില്‍ പീലി വിടര്‍ത്തി നൃത്തം വെയ്ക്കാന്‍ തുടങ്ങുമായിരുന്നോ..!!

Friday, May 7, 2010

ഏഴാമത്തെ പെഗ്‌

ശശിധരന്‍നായര്‍ക്ക്‌ ഇതു കൊളസ്ട്രോള്‍ പ്രായം...

ഞാന്‍ ശശിധരന്‍നായര്‍....മറ്റൊരോലക്കുടിക്കാരന്‍..സാബുവിന്റെ തൊട്ടയല്‍വാസി....പക്ഷെ ഞാന്‍ ഇപ്പോള്‍ സെറ്റില്‍ ചെയ്തിരിയ്ക്കുന്നത്‌ കൊച്ചിയിലാണ്‌...പാലാരിവട്ടത്ത്‌, "ആഷ്‌പോഷ്‌" ബില്‍ഡേര്‍സ്സിന്റെ "അഹങ്കാര്‍" അപ്പാര്‍ട്ടുമെന്റ്‌സ്സിലെ പന്ത്രണ്ടാമത്തെ നിലയിലെ ഒന്നം നമ്പര്‍ ലക്ഷ്വറി ഫ്ലാറ്റ്‌ എന്റെ സ്വന്തമാണ്‌...പക്ഷെ ഇപ്പോള്‍ അതിന്റെ ഉടമസ്ഥവകാശം ഒരു ബിനാമി പേരിലാണെന്നു മാത്രം...

ഇപ്പോള്‍ നിങ്ങള്‍ ചിന്തിയ്ക്കുന്നത്‌ ഞാന്‍ എറണാകുളത്തെ ഏതോ വലിയ ബിസിനെസ്‌ മാഗ്നറ്റ്‌ ആയിരിയ്ക്കും എന്നല്ലെ... എന്നാല്‍ നിങ്ങള്‍ക്കു തെറ്റി..ഞാന്‍ പാവം വെറുമൊരു സര്‍ക്കാരുദ്യോഗസ്ഥന്‍ മാത്രം.....!

പൊതുജനത്തിനും ഉദ്യോഗസ്ഥന്മാര്‍ക്കുമിടയില്‍ ഇടനിലക്കാര്‍ വിളയാടുന്നു എന്നു അസൂയക്കാര്‍ വെറുതെ ആരോപിയ്ക്കുന്ന സുപ്രസിദ്ധമായ വകുപ്പിലാണ്‌ എന്റെ ജോലി എന്നു പറയുമ്പോള്‍ കൂടുതല്‍ വിസ്തരിയ്ക്കാതെ സംഗതികളുടെ കിടപ്പുവശം വ്യക്തമായല്ലൊ അല്ലെ....

"ഇതൊന്നും നിന്റെ മിടുക്കുകൊണ്ടല്ല....ജാതകഗുണം..!.ജാതകത്തില്‍ കര്‍ക്കിടകരാശിയിലാണ്‌ വ്യാഴത്തിന്റെ സ്ഥാനം.,..കര്‍ക്കിടകത്തില്‍ വ്യാഴമുള്ളവരുടെ വീട്ടുമുറ്റത്ത്‌ പണം കായ്ക്കുന്ന മരം താനെ പൊട്ടിമുളയ്ക്കും" എന്നെകുറിച്ചുള്ള അഭിമാനം ഉള്ളിലൊതുക്കി അമ്മ കൂടെകൂടെ അതോര്‍മ്മിപ്പിയ്ക്കുമായിരുന്നു...

ഞാനൊരു അന്ധവിശ്വാസിയൊന്നുമല്ല..പക്ഷെ,...ഒന്നോര്‍ത്താല്‍ ഇതിലൊക്കെ സത്യമില്ലെ എന്നു തോന്നിപോകും..മിനിമം എന്റെ കാര്യത്തിലെങ്കിലും...!! അല്ലെങ്കില്‍ എഴുപതുകളുടെ അവസാനത്തില്‍ ഡിഗ്രിയ്ക്കു പഠിയ്ക്കുന്ന സമയത്ത്‌ ആദ്യമായി എഴുതിയ പി.എസ്‌.സി ടെസ്റ്റ്‌ തന്നെ ക്ലിക്കാകുമായിരുന്നോ.. സര്‍ക്കാരില്‍ വെറുതെ ചൊറികുത്തിയിരിയ്ക്കേണ്ടിവരുമായിരുന്ന എത്രയോ ഡിപ്പാര്‍ട്ടുമെന്റുകള്‍ ഉണ്ടായിരുന്നു.. എന്നിട്ടും കാമധേനുവിനെപോലെ ഐശ്വര്യം ചൊരിയുന്ന ഈ ഡിപ്പാര്‍ട്ടുമെന്റില്‍ തന്നെ നിയമനം കിട്ടുമായിരുന്നോ.....പിന്നെ ഏണിപ്പടികള്‍ ഓരോന്നായി ചവട്ടികയറി ഇപ്പോള്‍ അതിന്റെ തലപ്പത്തെ ഒരാളയിതീരാന്‍ കഴിയുമായിരുന്നോ...!

അതൊക്കെ പോട്ടെ...ഞാനീ വഴി വന്നതെന്തിനാണെന്നു ഇതുവരെ പറഞ്ഞില്ല അല്ലെ....ഈ അടുത്താണ്‌ ഞാന്‍ സാബുവിന്റെ ബ്ലോഗ്‌ കാണനിടവന്നത്‌...ആരും കയറാതെ കാടും പടലും പിടിച്ചുകിടക്കുന്ന അവന്റെ ബ്ലോഗു കണ്ടപ്പോള്‍ കഷ്ടം തോന്നി...അല്ലെങ്കിലും അതങ്ങിനെയല്ലെ വരു..പഠിയ്ക്കുന്ന കാലത്ത്‌ മലയാളം നാലക്ഷരം തികച്ചെഴുത്താന്‍ അറിയാത്തവനായിരുന്നു അവന്‍...എന്നിട്ടും എന്തിനാണിവന്‍ ഈ പൊല്ലാപ്പിനു പോയതെന്ന്‌ മനസ്സിലാവുന്നില്ല...! ഏതെങ്കിലും വേണ്ടപ്പെട്ട കൂട്ടുകാരുടെ പ്രേരണയാവും.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിയ്ക്കവനെ ഉപേക്ഷിയ്ക്കാന്‍ പറ്റില്ല,.അനിയനെപോലേയാണവനെനിയ്ക്ക്‌..പ്രായംകൊണ്ടൊരുപാടന്തരമുണ്ടെകിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്‌...ഇന്നും വല്ലപ്പോഴും ഈ മെയില്‍ വഴി തുടരുന്നു ആ സൗഹൃദം....അങ്ങിനെയാണ്‌ അവന്റെ അനുവാദത്തോടെ ഏഴാമത്തെ പെഗിന്റെ രചനയും സംവിധാനവും ഞാനെറ്റെടുത്തത്‌...

ഞാന്‍ പണ്ട്‌ നാട്ടിലൊക്കെ അറിയപ്പെടുന്ന സാഹിത്യകാരനും, കലാകാരനുമായിരുന്നു.. കവിതകള്‍ എഴുതുമായിരുന്നു... അക്കാലത്ത്‌ ഓലക്കുടിയില്‍ ഗ്രാമീണവായനശാലയുടെ വാര്‍ഷികാഘോഷത്തിന്‌ അവതതരിപ്പിയ്ക്കാറുള്ള നാടകങ്ങളിലെ എന്റെ നായികവേഷങ്ങള്‍ പ്രസിദ്ധമായിരുന്നു..

വയറിലെയും പരിസരപ്രദേശങ്ങളിലേയും മുടി മുഴുവന്‍ വടിച്ചു മാറ്റി, മണ്‍ചിരാതിന്റെ വലിപ്പമുള്ള പൊക്കിളിനു ചുറ്റും വെളിച്ചെണ്ണ പുരട്ടി..ഇറക്കിയുടുത്ത സാരിയുമായി,.സ്പോട്‌ലൈറ്റിന്റെ മാസ്മരികതയില്‍ സ്റ്റേജില്‍ തിളങ്ങുന്ന,.ചന്ദനത്തില്‍ കടഞ്ഞെടുത്തുപോലെയുള്ള എന്റെ അണിവയറിന്റെ ചാരുത ദര്‍ശിയ്ക്കാനിടവന്നാല്‍ സാക്ഷാല്‍ ജയഭാരതിയ്ക്ക്‌ വരെ തോല്‍വി സമ്മതിച്ചു തലകുനിച്ചു മടങ്ങിപോകേണ്ടി വരുമായിരുന്നു...ഇതു ഞാന്‍ വെറുതെ പറയുന്നതല്ല..അക്കാലത്ത്‌ ഓലക്കുടിക്കാര്‍ പറഞ്ഞിട്ടുള്ളതാണ്‌..

നൂറു രൂപയും ചെല്ലുംചിലവും കൊടുത്താല്‍ നായികയായി നല്ല ഒറിജനല്‍ നടിയെ കിട്ടുമായിരുന്നു അക്കാലത്ത്‌,.എന്നിട്ടും ഞാന്‍ തന്നെ നായിക ആവണമെന്ന്‌ നാട്ടുകാരില്‍ പലര്‍ക്കും നിര്‍ബന്ധമായിരുന്നു..കല്യാണം കഴിയുന്നതു വരെ തുടര്‍ന്നു ആ വേഷംകെട്ടല്‍..പിന്നെ കെട്ടിയ പെണ്ണിനെ സാക്ഷിയാക്കി,...എന്തോ മടി തോന്നി....

അതൊക്കെ ഒരു കാലമായിരുന്നു...സുവര്‍ണ്ണകാലം...ഇന്നിപ്പോള്‍ എല്ലാ സൗകര്യങ്ങളുമുണ്ട്‌.പണം,..പദവി,.. പ്രതാപം.എല്ലാം... എല്ലാം....!!

പക്ഷെ എത്ര വില കൊടുത്താലും ഒരിയ്ക്കലും തിരിച്ചുപിടിയ്ക്കാന്‍ കഴിയാതെ യൗവ്വനം പടിയിറങ്ങുന്നു...പിന്നെ എന്തുണ്ടായിട്ടെന്താ...!!!

ഇതെനിയ്ക്ക്‌ കൊളസ്ട്രോള്‍ പ്രായം...മുട്ടയിലെ ഉണ്ണിയെ മറക്കേണ്ട കാലം...വെള്ള മാത്രം തിന്നു വിശപ്പടക്കാന്‍ വിധിയ്ക്കപ്പെട്ട കാലം....ജീവിതത്തില്‍നിറങ്ങളോരോന്നായി മങ്ങാന്‍ തുടങ്ങുന്ന സമയം..

പതിവുപോലെ ഒരു പ്രഭാതത്തില്‍കൂടി ഡൈനിംഗ്‌ ടേബിളിനു മുമ്പില്‍ വിരക്തിയോടെ തളര്‍ന്നിരിന്നിരിയ്ക്കുകയാണ്‌ ഞാന്‍... മുന്നിലെ മഗ്ഗില്‍ പാട മാറ്റിയ പാലില്‍ മധുരം ചേര്‍ക്കാതെ കുറുക്കിയെടുത്ത ഓട്‌സ്‌ തണുക്കാന്‍ തുടങ്ങുന്നു....

തൊട്ടപ്പുറത്ത്‌ രാവിലത്തെ തിരക്കില്‍ നിശ്ശബ്ദനായിരുന്ന്‌ തിടുക്കത്തില്‍ ബ്രൈക്‍ഫാസ്റ്റ്‌ കഴിച്ചു തീര്‍ക്കുന്ന ഏകപുത്രന്‍ പ്ലസ്‌-ടൂകാരന്‍..ഉണ്ണി....

അവന്റെ തിളങ്ങുന്ന മുഖം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കണ്ണാടിയായി എന്റെ മുന്നില്‍ നിറഞ്ഞു നില്‍ക്കുന്നു....

അവന്റെ മുമ്പില്‍ കാലം എന്നില്‍ നിന്നും അടര്‍ത്തിമറ്റിയ മുട്ടയുടെ ഉണ്ണികള്‍..നെയ്യില്‍ ടോസ്റ്റ്‌ ചെയ്തെടുത്ത മൊരിഞ്ഞ ബ്രെഡിന്‍കഷണങ്ങള്‍...കുരുമുളകുപൊടിയുടെ എരിവില്‍ തിളങ്ങുന്ന കാളക്കണ്ണകള്‍...വലിയ കപ്പ്‌ നിറയെ ഹോര്‍ലിക്സ്‌.വിഭവസമൃദ്ധമാണ്‌ അവന്റെ പ്രാതല്‍.....

കുറച്ചു നാള്‍ മുമ്പുവരെ ബൂസ്റ്റ്‌ ആയിരുന്നു പ്രഭാതത്തില്‍ അവന്റെ ആരോഗ്യ പാനിയം....ബൂസ്റ്റ്‌ കഴിച്ചാല്‍ എനര്‍ജി കൂടുമായിരിയ്ക്കും.. പക്ഷെ, ഉയരം കൂടില്ലല്ലോ..! ....

റിക്കോഡുകളില്‍ നിന്നും റിക്കോഡുകളിലേയ്ക്ക്‌ ഉയരങ്ങള്‍ താണ്ടുമ്പോളും സച്ചിന്റെ ഉയരം ഒരിഞ്ചു പോലും കൂടിയില്ല എന്ന സത്യം എന്റെ സഹധര്‍മ്മിണി തിരിച്ചറിഞ്ഞത്‌ ഇയ്യിടേയാണ്‌..അതിനു നന്ദി പറയേണ്ടത്‌ ഹോര്‍ലിക്സിന്റെ പുതിയ പരസ്യത്തിനോടാണ്‌.

അഞ്ചരയടില്‍ താഴെ പൊക്കമുള്ള ഞങ്ങള്‍ക്ക്‌ ജനിച്ച മകന്റെ പൊക്കത്തെകുറിച്ച്‌ തുടക്കം മുതലെ ഉത്‌കണ്ഠകുലയായിരുന്നു അവള്‍....

ഒറ്റനോട്ടത്തില്‍ എന്നേക്കാള്‍ ഉയരം തോന്നുമായിരുന്നു അവള്‍ക്ക്‌...അതുകൊണ്ടുതന്നെ ഹൈ ഹീല്‍ ചെരിപ്പു ധരിച്ചു വിലസാന്‍ യോഗമില്ലാതെ പോയി അവള്‍ക്ക്‌...തന്റെ ഭാവിമരുമകള്‍ക്കെങ്കിലും ഇത്തരമൊരു ദുരവസ്ഥ വരരുതെന്ന്‌ നിര്‍ബന്ധമുള്ളതെപോലെയായിരുന്നു ഇക്കാര്യത്തിലുള്ള അവളുടേ ശുഷ്ക്കാന്തി.

മകന്റെ പ്രൈമറിസ്കൂള്‍ കാലഘട്ടങ്ങളില്‍ നിത്യവും അവനു ജ്യോതിഷ്‌ബ്രഹ്മി നിര്‍ബന്ധിച്ചുകൊടുക്കുമായിരുന്നു അവള്‍..അന്ന് G.S.പ്രദീപായിരുന്നു ടീവിയില്‍ നിറഞ്ഞു നിന്നിരുന്ന അശ്വമേധം.

"എത്ര നേരമായി...ഇതുവരെ കഴിച്ചുതീര്‍ന്നില്ലെ.. എന്തിരിപ്പാ ഈ ഇരിയ്ക്കുന്നത്‌..ഓഫീസിലൊന്നും പോണ്ടെ ഇന്ന്‌...എന്തുപറ്റി നിങ്ങള്‍ക്ക്‌...പ്രെഷറു വീണ്ടും കൂടിയൊ... ഇന്നലെ രാത്രി പതിവിലേറെ കുടിച്ചിരുന്നു....ഇനിയെങ്കിലും നിത്യവുമുള്ള ഈ ക്ലബില്‍പോക്കു നിര്‍ത്തിക്കൂടെ നിങ്ങള്‍ക്ക്‌.

ചിന്തകളില്‍നിന്നും ഞെട്ടിയുണര്‍ന്നു.

മധുരമിടാത്ത ഗ്രീന്‍ ടീയുമായി തൊട്ടുമുന്നില്‍ സഹധര്‍മിണി മീനാക്ഷി..അവളാകെ പരിഭ്രമിച്ചിരുന്നു...

.അവളുടെ പരിഭ്രമത്തിലും കാര്യമുണ്ട്‌..പതിവില്ലാത്തതാണ്‌ പത്രം പോലും വായിയ്ക്കാതെയുള്ള രാവിലത്തെ ഈ ചടഞ്ഞിരിപ്പും,.ചിന്തകളും..

അല്ലെങ്കിലെ ഇയ്യിടെയായി എപ്പോഴും വല്ലാത്ത വേവലാതിയാണ്‌ അവള്‍ക്ക്‌...പാവം,..കഷായം കുടിച്ചുകുടിച്ച്‌ ആ മുഖഭാവങ്ങളില്‍ വരെ കഷായച്ചുവ പ്രകടമാകാന്‍ തുടങ്ങിയിരിയ്ക്കുന്നു...മാസത്തില്‍ മൂന്നാലുദിവസമെങ്കിലും വാതപനി അവളെ വിടാതെ പിടികൂടാന്‍ തുടങ്ങിയിട്ട്‌ നാളുകുറച്ചായി...

കല്യാണം കഴിച്ചുകൊണ്ടുവരുമ്പോള്‍ മാതളനാരങ്ങപോലെ ചുവന്നുതുടുത്തിരിന്ന പെണ്ണാണ്‌,.ഇപ്പോള്‍ മൂത്തുണങ്ങിയ പഞ്ഞികായപോലെ ചുളിയാന്‍ തുടങ്ങിയിരിയ്ക്കുന്നു ആ മുഖം എന്നു പറഞ്ഞാല്‍ അതിശയോക്തിയാകും...എന്നാലും അവളും ക്ഷീണിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു..പ്രായം എല്ലാവരിലും അവരറിയാതെതന്നെ മാറ്റങ്ങള്‍ വരുത്തുന്നു..

"കല്യാണം കഴിഞ്ഞാല്‍ ഈ ആണുങ്ങളൊക്കെ പിച്ച്വോം മാന്ത്വോം കടിച്ചുതിന്ന്വോം ചെയ്യുന്ന സ്വഭാവക്കാരാണോ....അതിനവറ്റകള്‍ക്ക്‌ അത്രയും വലിയ നഖങ്ങളും പല്ലുകളും ഉണ്ടോ.."
നഖങ്ങളും പല്ലുകളും മാത്രമല്ല അവറ്റകളുടെ കയ്യില്‍ വേറൊരുട്ടം സാധനം കൂടിയുണ്ട്‌ അതാ ഭയങ്കരം ...."

ഇങ്ങിനെ സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചു നാലപ്പാട്ടെ അടുക്കളക്കാരിപെണ്ണുങ്ങളിനിന്നും പകര്‍ന്നു കിട്ടിയ വിജ്ഞാനം മാത്രമുള്ള ഒരു മാധവിക്കുട്ടി കഥപാത്രം പോലെ നിഷ്കളങ്കയായ ഒരു ഗ്രാമീണപ്പെണ്‍കൊടിയായിരുന്നു അവള്‍....

ക്ഷമയോടെ,.ഒതുക്കത്തോടെ.എത ദിവസത്തെ തയ്യാറെടുപ്പുകള്‍ വേണ്ടിവന്നുവെന്നൊ അവളെ പൂര്‍ണ്ണമായൊന്നു മെരുക്കി അനാവരണം ചെയ്തെടുക്കാന്‍..

പ്രഭാതത്തില്‍തന്നെ,പ്രായം മറന്നു വഴിതെറ്റിയലയുന്ന മനസ്സില്‍ അവള്‍ക്കപ്പോള്‍ അന്നത്തെ പുതുപ്പെണിന്റെ രൂപഭാവങ്ങളായിരുന്നു.. അമ്പരന്നു നില്‍ക്കുന്ന അവളെ നോക്കി വെറുതെ ഒരു രസത്തിന്‌ കണ്ണിറുക്കികാണിച്ചു ഞാന്‍ .വല്ലാത്ത ഒരു സൈറ്റ്‌ അടി ആയിരുന്നു അത്‌....

ഈശ്വരാ,... എന്തുപറ്റി ഈ മനുഷ്യന്‌...കണ്ണു മറഞ്ഞുപോകുന്നല്ലൊ...ഡോക്ടറെ വിളിയ്ക്കണോ...വയ്യെങ്കില്‍ ഇന്നോഫീസില്‍ പോകേണ്ട..ഇത്തിരിനേരം പോയികിടക്കൂ..അവളാകെ പരിഭ്രമിച്ചിരുന്നു.

ഉള്ളില്‍ വന്ന ചിരി അടക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍....

"ശരി ഇന്നു ലീവെടുക്കാം.....ഉണ്ണി ഇപ്പോള്‍ സ്ക്കൂളില്‍പോകും...പിന്നെ ഇവിടെ നമ്മള്‍ രണ്ടുപേരും ഒറ്റയ്ക്ക്‌......ഈ പ്രഭാതത്തിന്റെ കുളിരില്‍ ഇനിയുമൊരങ്കത്തിനുകൂടി ബാല്യമുണ്ടെന്നു തെളിയിയ്ക്കാന്‍ ഒരവസരം...തയ്യാറാണൊ നീ ...."

അങ്ങിനെ ചോദിയ്ക്കാനാണ്‌ തോന്നിയത്‌.
ചോദിച്ചില്ല...കഷ്ടം,... അവള്‍ തന്നെ ഒരു രോഗിയായി കാണാന്‍ തുടങ്ങിയിരിയ്ക്കുന്നുവോ.

പാവം അവള്‍ക്കെന്തറിയം....!ഇന്നും ലോകമെന്തന്നറിയാത്ത പൊട്ടിക്കാളിയാണവള്‍..!!...അല്ലെങ്കില്‍ ഇപ്പോള്‍ എന്റെ മനസ്സില്‍ പൂത്തുത്തളിര്‍ത്തുനില്‍ക്കുന്ന റോമാന്റിക്‍ഭാവങ്ങള്‍ എന്തെ അവള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയതെ പോകുന്നു.....

മുസലിപവറിന്റെ കേമത്തമൊന്നുമല്ല കേട്ടൊ ഈ ഇളക്കത്തിനു കാരണം.....അതൊന്നും ഉപയോഗിയ്ക്കേണ്ട അവസ്ഥയിലേയ്ക്ക്‌ എത്താന്‍ തുടങ്ങിയിട്ടില്ല ഇനിയും സംഗതികള്‍..

തുറന്നുപറഞ്ഞാല്‍ ഇന്നലെ വാര്‍ത്തകള്‍ കേട്ടപ്പോള്‍ തുടങ്ങിയതാണ്‌ ഈ സൂക്കേട്‌. വൈകുന്നേരം ക്ലബിലും ഞങ്ങള്‍ കൂട്ടുക്കാര്‍ക്കിടയില്‍ അതു തന്നെയായിരുന്നു സംസാരവിഷയം....അമ്പതുകളുടെ നിറവിലും മന്ത്രിപുംഗവന്‍ നടത്തുന്ന വിക്രിയകള്‍...!!

ഭഗവാനെ കൃഷ്ണാ,..ഇതെല്ലാം കണ്ടും കേട്ടും എന്നിലും മോഹങ്ങള്‍ നിറയാന്‍ തുടുങ്ങുന്നുവോ....യൗവ്വനരസത്തിന്റെ നവമുകുളങ്ങള്‍ അതിശക്തമായി വീണ്ടും പൊട്ടിവിരിയാന്‍ തുടങ്ങുന്നുവൊ..മറ്റുള്ളവരുടെ മാനസ്സികാവസ്ഥയും ഇതു തന്നെയായിരിയ്ക്കുമോ.... അറിയില്ല...എനിയ്ക്കറിയില്ല....

ഒന്നുകെട്ടി..രണ്ടുകെട്ടി....മൂന്നാംകെട്ടിനൊരുങ്ങുന്നു ആ മഹാന്‍......കെട്ടാന്‍പോകുന്ന പെണ്ണിനു സമ്മാനമായി ഒരു ക്രിക്കറ്റ്‌ ക്ലബിന്റെ ഓഹരികള്‍ തന്നെ സമ്മാനിയ്ക്കുന്നു...അതും മോഡിയെപോലെ ഒരു അരിങ്ങോടരോട്‌ ഒറ്റയ്ക്കങ്കം വെട്ടി ജയിച്ച്‌ വീരകേരളത്തിന്റെ മാനം കാത്തു നേടിയ ക്രിക്കറ്റ്‌ക്ലബിന്റെ ഓഹരികള്‍.....!

അങ്ങിനെ ഭാവിവധുവിനെ മലയാളത്തിന്റെ മാനസപുത്രിയായി വാഴിയ്ക്കുന്നു....

ആണുങ്ങളായാല്‍,..പ്രത്യേകിച്ചും നേതാക്കാളായാല്‍ ഇങ്ങിനെ വേണം...മറ്റുള്ളവരെല്ലാം വെറുതെ മീശയും പിരിച്ച്‌, വലിയ വയറും താങ്ങി, വിടുവായത്തവും പറഞ്ഞു രണ്ടുകാലില്‍ നടക്കുന്ന വെറും കന്നുകാലികള്‍ മാത്രം.

"ഈ വക ആണുങ്ങള്‍ ഭൂമീലുണ്ടോ..മാനത്തുനിന്നെങ്ങാന്‍ പൊട്ടി വീണോ"

ഓരോ മലയാളിയും ആദരവോടെ പാടിപോയ നിമിഷങ്ങള്‍...

നാട്ടിലെ കന്നുകാലിക്ലാസ്‌ പ്രശ്നങ്ങളോട്‌ എന്നും തികഞ്ഞ നിസ്സംഗത പുലര്‍ത്താറുള്ള ഈ മഹാന്റെ അന്തരംഗം എന്തെ എത്രപെട്ടന്നാണ്‌ കേരളത്തിന്റെ പേരില്‍ അഭിമാനപൂരിതമായത്‌..കാശ്മീരെന്നു കേട്ടപ്പോള്‍ ഈ പ്രായത്തിലും എത്ര ലിറ്റര്‍ ചോരയാണ്‌ ആ ഞെരമ്പുകളില്‍ തിളച്ചുപൊങ്ങിയത്‌...!!.

അതങ്ങിനെയാണ്‌..ക്രിക്കറ്റ്‌ എന്നും ഈ മഹാമന്ത്രിയ്ക്ക്‌ ഒരു ദൗര്‍ബല്യം തന്നെയാണ്‌...

വെട്ടിയൊരുക്കി മനോഹരമാക്കിയ വേഗതയേറിയ ഔട്ട്‌ ഫീല്‍ഡുകളുള്ള വിശാലമായ മൈതാനങ്ങളിലെ കളിച്ചു,കളിച്ചു വിള്ളലുകള്‍ വീണു തകരാന്‍ തുടങ്ങിയ പിച്ചുകളില്‍ പഴക്കംകൊണ്ടു പതം വന്ന്‌ ഷെയിപ്പു മാറാന്‍ തുടങ്ങിയ ബോളുകളുടെ സ്പിന്‍ മാന്ത്രികതയില്‍ അടിച്ചു കളിച്ചുരസിയ്ക്കുക എന്നത്‌ അദ്ദേഹത്തിന്റെ ഹോബികളിലൊന്നാണ്‌..

വിദേശങ്ങളില്‍ കളിച്ചു പേരെടുത്തിട്ടുണ്ടെങ്കിലും,. ഇന്ത്യയിലെ രാഷ്ട്രിയ പിച്ചുകള്‍ അദ്ദേഹത്തിന്‌ ഇന്നും അന്യമാണ്‌..അവിടെ അദ്ദേഹം പുതുമുഖമാണ്‌.

ഈ ദൗര്‍ബല്യം മുതലാക്കി,..ആ കേളിവൈഭവത്തില്‍,അതിനു നിദാനമായ അസാമാന്യ ഗ്ലാമറില്‍,.അസൂയമൂത്ത്‌ നാട്ടിലെ സീനിയര്‍ കളിക്കാര്‍ ആരെങ്കിലും അദ്ദേഹത്തെ പാരവെച്ചു പടിയ്ക്കു പുറത്തക്കാന്‍ ശ്രമിച്ചാല്‍ അവരെ എങ്ങിനെ കുറ്റപ്പെടുത്താന്‍ കഴിയും...

ഇതൊന്നുമല്ല,.മന്ത്രിപുംഗവന്റെ പ്രാണപ്രേയസിയുടെ റ്റീവി ക്ലോസ്‌-അപ്‌ ദൃശ്യങ്ങളാണ്‌ സത്യത്തില്‍ എന്നെ ഉലച്ചുകളഞ്ഞത്‌...!.

തൊട്ടുമുകളില്‍ പതിമൂന്നാമത്തെ നിലയില്‍ മൂന്നാം നമ്പര്‍ ഫ്ലാറ്റില്‍ ഒറ്റയ്ക്കു താമസിയ്ക്കുന്ന മിസ്സിസ്‌ എലിസബത്ത്‌കുര്യന്റെ അതെ മുഖഛായ....ആ രൂപഭാവങ്ങള്‍...പുഞ്ചിരിയ്ക്കുമ്പോള്‍ തെളിയുന്ന നുണക്കുഴി,..,എന്തിന്‌,ഇടത്തെമേല്‍ചുണ്ടിലെ നേര്‍ത്ത കാക്കപുള്ളിവരെ.... എല്ലാം ഒരേ അച്ചിലിട്ടുവാര്‍ത്തപോലെ കൃത്യമായി ഒത്തുവന്നിരിയ്ക്കുന്നു...

സിറ്റിയില്‍ പൂക്കാരിമുക്കില്‍ വുമന്‍സ്‌കോളേജിനു മുമ്പില്‍ ലേഡീസ്‌ ഫേഷന്‍ ഷോപ്പു നടത്തുകയാണ്‌ മിസ്സിസ്‌ എലിസബത്ത്‌ കുര്യന്‍...

അവരുടെ ഹസ്ബന്‍ഡ്‌ കുര്യന്‍ ആര്‍മിയില്‍ കേണലായിരുന്നു.. പാവം, കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചു..

ഏകമകന്‍ എബി ദുബായില്‍ ആര്‍ക്കിടെക്ടായി ജോലിചെയ്യുന്നു...പറഞ്ഞുവരുമ്പോള്‍ എബിയെ നിങ്ങളും അറിയും...സാബു വര്‍ണ്ണിച്ചു വര്‍ണ്ണിച്ചു നിങ്ങളുടെ മനസ്സില്‍ പതിഞ്ഞ ഓലക്കുടികാരി സൂസ്സിമോളേയാണ്‌ എബി കല്യാണം കഴിച്ചിരിയ്ക്കുന്നത്‌..

സൗന്ദര്യത്തിന്റെ കാര്യത്തില്‍ സൂസ്സിമോള്‍ക്കു ചേരുന്ന അമ്മായിയമ്മ തന്നെയായിരുന്നു അവര്‍...ഒറ്റനോട്ടത്തില്‍ ചേച്ചിയും അനിയത്തിയുമാണന്നെ തോന്നു....നാല്‍പ്പതുകളുടെ ഒടുവിലും മുപ്പതിന്റെ എടുപ്പും,..തുടിപ്പും,..വടിവും,..തിളക്കവുമാണ്‌ മിസിസ്‌ എലിസബത്ത്‌കുര്യന്‌...

ഓഫീസിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ആഴ്ചയില്‍ രണ്ടുമൂന്നു തവണയെങ്കിലും ലിഫ്റ്റിനുള്ളില്‍വെച്ച്‌ കണ്ടുമുട്ടും....ആര്‍ക്കും ആകര്‍ഷണം തോന്നിപ്പിയ്ക്കുന്ന വ്യക്തിത്വം....വൈധവ്യത്തിന്റെ ആകുലതകള്‍ ഒട്ടും പ്രകടമാകാത്ത തേജസ്സുതുളുമ്പുന്ന മുഖകാന്തി..ഇളംവര്‍ണ്ണങ്ങളിലാണെങ്കിലും വൈവിധ്യമാര്‍ന്ന വസ്ത്രധാരണരീതി..അഭിവാദനം ചെയ്യുന്ന നിമിഷങ്ങളില്‍ വഴിഞ്ഞൊഴുകുന്ന,.ആരേയും മോഹിപ്പിയ്കുന്ന വശ്യമായ പുഞ്ചിരി .ഫ്രഞ്ചു പെര്‍ഫുമിന്റെ നേര്‍ത്തസുഗന്ധത്തില്‍ പൊതിഞ്ഞ ലിഫ്റ്റിനുള്ളിലെ ആ നിമിഷങ്ങള്‍ ശരിയ്ക്കും ആസ്വദിയ്ക്കാറുണ്ട്‌ ഞാന്‍...

ചില ദിവസങ്ങളില്‍ രാവിലെ ഫ്ലാറ്റില്‍നിന്നുമിറങ്ങുമ്പോള്‍ മുകളില്‍നിന്നും താഴേയ്ക്കൊഴുകിയിറങ്ങുന്ന ലിഫ്റ്റില്‍ മിസ്സിസ്‌ എലിസബത്തിന്റെ നിറസാന്നിധ്യം കാംക്ഷിയ്ക്കുമായിരുന്ന മനസ്സ്‌ ഒരു കൗമാരക്കാരന്റെ ചാപല്യങ്ങള്‍ കടംകൊള്ളാന്‍ വെറുതെ മോഹിയ്ക്കും..!.

എന്തുപറ്റി തനിയ്ക്കിന്ന്‌..!!.ഓരോന്നാലോചിച്ച്‌ ഇനിയുമിരുന്നാല്‍ ഓഫീസിലെത്താന്‍ ലെയ്റ്റാവും...ഉച്ചയ്ക്ക്‌ കളക്ടറേറ്റില്‍ ഗതാഗതമന്ത്രി പങ്കെടുക്കുന്ന ഒരു കോണ്‍ഫറന്‍സ്‌ അറ്റെന്‍ഡ്‌ ചെയ്യാനുള്ളതാണ്‌,...രാവിലെ ചെന്നിട്ടു വേണം അതിനുള്ള പേപ്പേര്‍സെല്ലാം റീ-ചെക്കു ചെയ്ത്‌ ഫൈനലൈസ്‌ ചെയ്യാന്‍... എന്നിട്ടാണ്‌ ഈ കുട്ടിക്കളി...!!

മെല്ലെ എഴുന്നേറ്റു ബാത്‌റൂമിലേയ്ക്കു നടന്നു...അതൊരു പുതിയ ശീലം...പ്രായം നല്‍കിയ ശീലം...എന്തു കഴിച്ചാലും ഉടനെ ബാത്ത്‌റൂമിനോട്‌ പ്രണയം തോന്നും...ഒന്നിനും രണ്ടിനും വേണ്ടിയല്ല...പക്ഷെ,.രാവിലെമുതല്‍ പരസ്പരം മല്‍സരിയ്ക്കുന്ന കീഴ്‌ശ്വാസങ്ങളും മേല്‍ശ്വാസങ്ങളും അവസാനം സമാരസ്യപ്പെടുന്നത്‌ അവിടെ ആ നിമിഷങ്ങളിലാണ്‌.. അപ്പോള്‍ മനസ്സിനും ശരീരത്തിനും വല്ലാത്ത ആശ്വാസം തോന്നും....

ബാത്‌റൂമിലിരിയ്ക്കുമ്പോഴും മനസ്സു നിറയെ എലിസബത്തായിരുന്നു..... കയ്യെത്തുംദൂരെ, കുലീനവും സൗമ്യവുമായ പുഞ്ചിരിയുമായി കാശ്മീര്‍ ആപ്പിള്‍ പോലെ തുടുത്തു നില്‍ക്കുന്നു മിസ്സിസ്‌ എലിസബത്ത്‌.....

ഒരുക്രിക്കറ്റ്‌ കമ്പനിയുടെ ഓഹരികളൊന്നും സ്നേഹോപഹാരമായി നല്‍കാന്‍ കഴിയില്ലെങ്കിലും താന്‍ വിചാരിച്ചാലും ചിലതൊക്കെ നടക്കും..അതിനുള്ള ആസ്തിയൊക്കെ തനിയ്ക്കുമുണ്ട്‌...

ഒരു വില്ല...ഇമ്പോര്‍ട്ടെഡ്‌ കാറ്‌..ഇങ്ങിനെ എലിസബത്തിനു ഇഷ്ടമുള്ളതെന്തും വാങ്ങികൊടുക്കാന്‍ കഴിയും....

ഒരു നിമിഷം ഒന്നു ഞെട്ടി...ഈശ്വരാ,,എത്ര വിചിത്രമായ കാര്യങ്ങളാണ്‌ ഇന്നെന്റെ മനോവ്യാപാരത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്‌..! അതും ഈ പ്രായത്തില്‍..! പാവം എന്റെ മീനാക്ഷി...എലാറ്റിനും കാരണം ആ "ചിയര്‍ ലീഡറുടെ" വിക്രിയകള്‍.!.

ജീവിതത്തില്‍ ഇത്രയും നാള്‍ കാര്യമായ പാപങ്ങളൊന്നും ചെയ്തുകൂട്ടിയിട്ടില്ല...അവിഹിതമായി ഒരുപാടു സമ്പാദിച്ചു എന്നതു സത്യമാണ്‌.....അതും മനപൂര്‍വ്വമായിരുന്നില്ല...ചെന്നുപെട്ട തൊഴിലിന്റെ ഭാഗമായിരുന്നു...ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു...കൂട്ടുകാരുമൊത്ത്‌ ഔദ്യോഗികവും അല്ലാത്തതുമായ എത്രയെത്ര യാത്രകള്‍,.പാര്‍ട്ടികള്‍, ആഘോഷങ്ങള്‍...അതിനിടയില്‍ ഉണ്ടാകാറുള്ള പ്രലോഭനങ്ങള്‍..പലപ്പോഴും മോഹം തോന്നാറുണ്ട്‌...നിയന്ത്രണം നഷ്ടപ്പെട്ടു വീര്‍പ്പുമുട്ടാറുണ്ട്‌....പക്ഷെ,അപ്പോളൊക്കെ പാവം മീനാക്ഷിയുടെ നിഷ്കളങ്കമുഖം മനസ്സില്‍ തെളിയും.... അതോടെ അതിരുമാറി ഇഴയാന്‍ തുടങ്ങുന്ന മോഹങ്ങളെല്ലാം എരിഞ്ഞടങ്ങും...

എന്നിട്ടിപ്പോള്‍ ഈ പ്രായത്തില്‍..?.വല്ലാതെ അസ്വസ്ഥമായിരുന്നു മനസ്സ്‌.ശരീരത്തിലെ വായുസഞ്ചാരത്തിന്റെ ഗതിവേഗങ്ങളും നിയന്ത്രണത്തിലാക്കന്‍ കഴിഞ്ഞില്ല..

അഞ്ചു മിനിറ്റ്‌ വൈകി ഫ്ലാറ്റില്‍നിന്നുമിറങ്ങിയത്‌ മനപൂര്‍വ്വമായിരുന്നു..

ഈ മാനസ്സികാവസ്ഥയില്‍ യാദൃച്ഛികമായി മിസ്സിസ്‌ എലിസബത്തിനെ ലിഫ്റ്റില്‍ ഒറ്റയ്ക്കു ഫേസുചെയ്യേണ്ടി വന്നാല്‍...ഓര്‍ക്കാനെ വയ്യാ....!

ലിഫ്റ്റിലെ അരണ്ട വെളിച്ചത്തില്‍,.ഫ്രെഞ്ചു പെര്‍ഫുമിന്റെ പരിമളം നല്‍കുന്ന ഉത്തേജനത്തില്‍..സ്വയം മറന്നു താനെന്തെങ്കിലും അവിവേകം പ്രവര്‍ത്തിച്ചാല്‍,..മിനിമം ഒരു "I Love You" എങ്കിലും അറിയാതെ പറഞ്ഞുപോയാല്‍....അതിന്‌ എലിസബത്ത്‌ പ്രതികൂലമായി പ്രതികരിച്ചാല്‍,അതിനുമപ്പുറത്തേയ്ക്കതു വളര്‍ന്നാല്‍ തീര്‍ന്നില്ലെ എല്ലാം....പിന്നെ അതൊരു പീഡനകഥയാകും ...അന്വേഷണമാകും.."ലിഫ്റ്റിനുള്ളില്‍ ഉന്നതസര്‍ക്കാരുദ്യോഗസ്ഥന്റെ സ്ത്രീപീഡനം ".മാധ്യമങ്ങള്‍ക്കാഘോഷിയ്ക്കാന്‍ ഒരു വാര്‍ത്തകൂടിയാകും..ഇത്രയും കാലം താന്‍ കാത്തു സൂക്ഷിച്ച പേരും പെരുമയും എല്ലാം അതോടെ തീരും..തന്റെ വ്യക്തിത്വത്തേയും സ്വഭാവമഹിമയേയും വാഴ്ത്തുന്ന സുഹൃത്തുകള്‍ വരെ തള്ളിപറയും..ഒറ്റപ്പെടുത്തും...!!

കയറുന്നതും, ഇറങ്ങുന്നതും ആരെന്നു തിരയാന്‍ നില്‍ക്കാതെ,.സ്വിച്ചിലേയ്ക്കു നീളുന്ന വിരലുകളുടെ ചന്തത്തില്‍ ഭ്രമിയ്ക്കാതെ, അവരുടെ ഇഷ്ടത്തിനു വിധേയമായി മുകളിലേയ്ക്കും, താഴേയ്ക്കും, ഒരേ താളത്തില്‍, ഒരേ വേഗത്തില്‍ ചലിയ്ക്കുന്ന ലിഫ്റ്റിന്റെ യാന്ത്രികത കൈവരിയ്ക്കാന്‍ മനുഷ്യമനസ്സുകള്‍ക്കും കഴിഞ്ഞിരുന്നെങ്കില്‍..!

ബട്ടണില്‍ വിരലമര്‍ത്തി കാത്തു നില്‍ക്കുമ്പോള്‍ കൗതുകത്തോടെ ചിന്തിച്ചു.

താഴെ നിന്നു മുകളിലെയ്ക്കു വന്ന ആളൊഴിഞ്ഞ ലിഫ്റ്റിലെ അവസാന യാത്രക്കാരി മിസ്സിസ്‌ എലിസബത്തായിരുന്നുവെന്നു തോന്നി....ലിഫ്റ്റില്‍ അപ്പോഴും മായാതെ നില്‍ക്കുന്നു പരിചിതമായ ആ പരിമളം...

പെട്ടന്നാണ്‌ താഴെ വീണുകിടക്കുന്ന ലേഡീസ്‌ തൂവാല ശ്രദ്ധയില്‍പെട്ടത്‌..അതൊരു പക്ഷെ എലിസബത്തിന്റേതാകാം...അല്ലെങ്കില്‍ മാറ്റാരുടെയൊ ആകാം...

പക്ഷെ ലിഫ്റ്റിന്റെ മൂലയില്‍ ചുരുണ്ടുകൂടികിടക്കുന്ന ഇളം പിങ്കു നിറത്തിലുള്ള ആ തൂവലാ ഒരു പാമ്പായിമാറി മനസ്സില്‍ ചുറ്റിപിണഞ്ഞു അസ്വസ്ഥത പടര്‍ത്താന്‍ തുടങ്ങി....വീണ്ടും കാണാക്കാഴ്ചകളുടെ താഴ്‌വരകളിലേയ്ക്കു കൂട്ടികൊണ്ടുപോയി....

അവിടെ ആ ഏദന്‍തോട്ടത്തില്‍ മദാലസഭാവങ്ങളും കുലീനത്വവും ചാരുതയോടെ സമന്വയിച്ച ഒരു ആംഗലേയസുന്ദരിയെപോലെ അര്‍ദ്ധനഗ്നയായ എലിസബത്ത്‌ മുഴുത്തുതുടുത്ത ആപ്പിള്‍പഴങ്ങളുമായി മാടി വിളിയ്ക്കുന്നു.വിലക്കപ്പെട്ട ആ കനികള്‍ തിന്നാന്‍ മനസ്സ്‌ വീണ്ടും കൊതിയ്ക്കുന്നു...

ഇല്ല..! ഇല്ല..! ..വേണ്ട...! വേണ്ട... വയ്യാ..! വിയര്‍ക്കാന്‍ തുടങ്ങി..ഒപ്പം കിതയ്ക്കാനും.

കണ്ണുകള്‍ ഇറുക്കിയടച്ചു....മനസ്സിനെ ഏകാഗ്രമാകാന്‍ ആര്‍ട്ട്‌ ഓഫ്‌ ലീവിങ്ങിലെ ഞായാറാഴ്ച ക്ലാസുകളില്‍ അരവിന്ദന്‍ മാഷ്‌ പഠിപ്പിച്ച വിദ്യകളോരോന്നായി ഓര്‍ത്തെടുത്തു..പച്ചക്കര ബ്ലൗസുമിട്ട്‌, സെറ്റുമുണ്ടുമുടുത്ത്‌ എറണാകുളത്തപ്പന്റെ അമ്പലത്തില്‍ തൊഴുതുമടങ്ങി വരുന്ന മീനാക്ഷിയുടെ നെറ്റിയിലെ വിയര്‍പ്പിലലിയുന്ന ചന്ദനത്തിന്റെ സുഗന്ധം മനസ്സിലാവാഹിച്ചു...

അതു ശരിയ്ക്കും ഫലിച്ചു....!

പെട്ടന്ന്‌ ആ ലിഫ്റ്റിനകത്തെ സ്വകാര്യത പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തി,.. ആ ഇത്തിരിസ്ഥലത്തെ പ്രകമ്പനം കൊള്ളിച്ച്‌, ഉത്തമപുരുഷലക്ഷണങ്ങളിലൊന്നായ കീഴ്‌ശ്വാസം അതിന്റെ എല്ലാവിധ ഗാംഭീര്യത്തോടുംകൂടി ഒന്നിനുപുറകെ ഒന്നായി മൂന്നുനാലുതവണ നിര്‍ഗമിച്ചു.....പാറേമേക്കാവിനോട്‌ മല്‍സരിയ്ക്കുന്ന തിരുവമ്പാടിയേപോലെ ഒട്ടും വിട്ടുകൊടുക്കാതെ ഏമ്പക്കത്തിന്റെ രൂപത്തില്‍ ഒപ്പത്തിനൊപ്പം മേല്‍ശ്വാസവും....

ശരീരത്തിലെ വായുസഞ്ചാരം നിയന്ത്രണത്തിലാവുകയായിരുന്നു...ഒപ്പ മനസ്സും ശാന്തമാകുകയായിരുന്നു...വീണ്ടും ഞാനൊരു പാവം ഓലക്കുടിക്കാരന്‍ കന്നുകാലിക്ലാസുകാരനാകുകയായിരുന്നു..

ലിഫിറ്റില്‍ നിന്നിറങ്ങി കാര്‍പാര്‍ക്കിംഗ്‌ ഏരിയായിലേയ്ക്ക്‌ നടക്കുമ്പോള്‍ തെല്ലുദൂരെ ഫ്ലാറ്റ്‌സമുച്ചയത്തിന്റെ മെയിന്‍ ഗെയിറ്റും കടന്ന്‌ മിസ്സിസ്‌ എലിസബത്ത്‌`കുര്യന്റെ വെളുത്ത മാരുതി സ്വിഫ്‌റ്റ്‌ ഒരു അരയന്നത്തിനെപോലെ കുണുങ്ങികുണുങ്ങി പ്രധാന രാജവീഥിയിലേയ്ക്ക്‌ പ്രവേശിയ്ക്കുകയായിരുന്നു...

(തുടരും)