എന്തൊക്കെ, എത്രയൊക്കെ തിരക്കുണ്ടെങ്കിലും വൈകുന്നേരം അഞ്ചരയോടെ കൂടണയുക എന്നത് ഇവിടെ കൊച്ചിയില്‍ സെറ്റില്‍ ചെയ്തതിനുശേഷമുള്ള എന്റെ ഒരുശീലമായിരിയ്ക്കുന്നു....
കായലിലെ കാറ്റുമേറ്റ്,.സന്ധ്യാംബരത്തിന്റെ ചുവപ്പുരാശിയേറ്റുവാങ്ങി തിളങ്ങുന്നകായലിലെ കുഞ്ഞോളങ്ങളുടെ മനോഹരദൃശ്യത്തില്‍ മിഴിയര്‍പ്പിച്ച്,. മീനാക്ഷിയുടെ കൈകൊണ്ടുണ്ടാക്കിയ ചുടുചായയും ഡയറ്റ് ബിസ്കറ്റുമായി ബാല്‍ക്കണിയില്‍ ആട്ടുക്കസേരയില്‍ അമര്‍ന്നിര്‍ന്നിരുന്നു ചാഞ്ചാടുന്നനിമിഷങ്ങളില്‍ മനസ്സ് ശാന്തമാകും...ഒപ്പം മീനാക്ഷിയുടെ കൊച്ചു കൊച്ചു വിശേഷംപറിച്ചിലും കൂടിയാവുമ്പോള്‍ എല്ലാം തികയും,..ആ ദിവസത്തെ ക്ഷീണമെല്ലാം പമ്പ കടക്കും.
ഉണ്ണി ടൂഷ്യന്‍ കഴിഞ്ഞു വരുന്നതുവരെ തുടരും ശാന്തസുന്ദരമായ ആ സല്ലാപനിമിഷങ്ങള്‍.പിന്നെ ഞാന്‍ ക്ലബിലേയ്ക്കു യാത്രയാകും അവളാകട്ടെ മാനസപുത്രിമാരുടെ ലോകത്തിലൂടെ റിമോട്ടും തുഴഞ്ഞു നീങ്ങും.ഉണ്ണി സ്വന്തം റൂമില്‍ ഇന്റര്‍നെറ്റിന്റെ ലോകത്തിലേയ്ക്കും..
"നിങ്ങളറിഞ്ഞോ...എന്ന പതിവുപല്ലവിയുമായി സംഭാഷണത്തിനു തുടക്കം കുറിയ്ക്കുന്ന സായാഹ്നത്തിലെ ഞങ്ങളുടെ സ്വകാര്യനിമിഷങ്ങളില്‍,..പെരിയാറിനോടോ, നിളയോടോ അല്ലെങ്കില്‍ മറ്റു മഹാനദികളോടോ മല്‍സരിയ്ക്കാന്‍ മോഹിയ്ക്കാതെ പതുങ്ങിയൊതുങ്ങി കുണുങ്ങിയൊഴുകുന്ന കുറുമാലിപുഴയുടെ ശാന്തതയും നിഷ്കളങ്കഭാവങ്ങളും കടം വാങ്ങി നില്‍ക്കുന്ന തനി രാപ്പാളുകാരി നാട്ടിന്‍പുറത്തുകാരി പെണ്ണായിമാറും എന്റെ മീനാക്ഷി.
"ഇന്നു വിലാസിനിചേച്ചി വിളിച്ചിരുന്നു എത്ര പറഞ്ഞിട്ടും ചേച്ചിയുടെ സങ്കടം തീരുന്നില്ല..കൗമാരപ്രായത്തിലെത്തിയ ആണ്‍കുട്ടികളുള്ള എല്ലാ മാതാപിതാക്കളുടെയും മനസ്സു നിറയെ തീയ്യായിരിയ്ക്കും ഇക്കാലത്ത്....ഈശ്വരാ...ഇവിടെയും ഉണ്ടല്ലൊ ഒരു കൗമാരക്കാരന്‍..ഇനി അവനെന്തൊക്കെയാണാവോ കാട്ടികൂട്ടാന്‍ പോകുന്നത്".
"നീ വളച്ചു കെട്ടാതെ എന്താ സംഭവിച്ചതെന്നു പറയു മീനാക്ഷി.".
എനിയ്ക്കു ക്ഷമ നശിയ്ക്കാന്‍ തുടങ്ങിയിരുന്നു.
"ഒരു നിമിഷം.. അടുക്കളയില്‍പോയി ഗ്യാസ് ഓഫ് ചെയ്തിട്ട് ഞാനിപ്പോ വരാട്ടൊ.."
അതാണ് മീനാക്ഷിയുടെ പ്രകൃതം..സംസാരത്തിനിടയില്‍ പലപ്പോഴും അവള്‍ കിച്ചണിലേയ്ക്കോടും..പാവം,..ഒരു സെര്‍വന്റിനെ വെയ്ക്കാന്‍ എത്ര പറഞ്ഞാലും കേള്‍ക്കില്ല അവള്‍. എല്ലാം ഒറ്റയ്ക്കു ചെയ്താലെ തൃപ്തി വരു.....
ഇത്രയ്ക്കു വര്‍ണ്ണിയ്ക്കാന്‍ വിലാസിനിചേച്ചിയുടെ വീട്ടില്‍ എന്താണാവോ ഇപ്പോ ഉണ്ടായത്..?..ഒരു ഓലക്കുടികാരന്‍ നാട്ടിന്‍പുറത്തുകാരന്റെ ജിജ്ഞാസ എന്റെ മനസ്സിലും വളരുകയായിരുന്നു...
മീനാക്ഷിയുടെ അമ്മാവന്റെ മകളാണ് വിലാസിനിചേച്ചി...അവളേക്കാള്‍ രണ്ടോ മൂന്നോ വയസ്സു മൂപ്പുണ്ടാകും ചേച്ചിയ്ക്ക്... ഭര്‍ത്താവ് കുമാരേട്ടന് ഐലന്‍ഡില്‍ ചെമ്മീന്‍ എക്സ്‌പോര്‍ട്ടിംഗ് ബിസ്സിനെസ്സ് , പിന്നെ സ്വന്തമായി രണ്ട് ഐസ്‌പ്ലാന്റുകള്‍...അവരിപ്പോള്‍ തോപ്പുപടിയില്‍ കുമരേട്ടന്റെ തറവാടു വീതം വെച്ചു കിട്ടിയ ഭൂമിയില്‍ കൊട്ടാരംപോലെ ഒരു വീടുംവെച്ചു സെറ്റില്‍ ചെയ്തിരിയ്ക്കുന്നു..ഒരു മകളുള്ളതിനെ ആറുമാസം മുമ്പ് കുവൈറ്റില്‍ജോലിയുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍കെട്ടികൊണ്ടുപോയി..ആകെ മൊത്തം നോക്കിയാല്‍ ബെസ്റ്റ് സെറ്റ് അപ്പാണ് കുമാരേട്ടന്റേത്..പക്ഷെ .ഇളയ മകന്‍ ബിനീഷ് ഭാവിയില്‍ കുമാരേട്ടനു തലവേദനയാകും എന്നാണ് തോന്നുന്നത്...അവനാളിത്തിരി ഉഴപ്പനാണ്,. പഠിയ്ക്കാന്‍ മടിയനാണ്.തേവരയില്‍ ബി ബി ഏ ഫൈനല്‍ ഇയറിനു പഠിയ്ക്കുന്നു.
"അപ്പോള്‍ നമ്മളെവിടെയാ പറഞ്ഞു നിര്‍ത്തിയത്.".. മീനാക്ഷി തിരിച്ചെത്തി.
"നിങ്ങള്‍ക്കോര്‍മ്മയില്ലെ,..നമ്മള് കഴിഞ്ഞ ഞായറാഴ്ച അവിടെ പോയപ്പോള്‍ കണ്ട പുതിയ വേലക്കാരിപ്പെണ്ണിനെ ,..അവളെ കണ്ടാല്‍ "പാലേരി മാണിയ്ക്ക്യത്തിന്റെ" ഗ്ലാമറുണ്ടെന്ന് നിങ്ങളു തന്നെയല്ലെ അന്നു മടങ്ങുമ്പോള്‍ കാറില്‍വെച്ച് പറഞ്ഞത്..
പാര്‍ട്ട്-ടൈം പണിക്കാരിയാണെങ്കിലും അവളെക്കൊണ്ട് ചേച്ചിയ്ക്ക് നല്ല സഹായമാണ്..ഒപ്പം നല്ല അടക്കവും ഒതുക്കവുമുണ്ട്......അതുകൊണ്ടുതന്നെ പണിയൊക്കെ തീര്‍ത്ത് കുളിയും തേവാരവും ഉച്ചഭക്ഷണവും എല്ലം കഴിഞ്ഞേ അവള്‍ മടങ്ങു.
ഇന്നലെ ഉച്ചയോടെ സെര്‍വന്റ്‌ബാത്ത്‌റൂമില്‍ കുളിയ്ക്കാന്‍ കയറിയതാണ് അവള്‍..ഭാഗ്യം,..വസ്ത്രമെല്ലാം അഴിച്ചു മാറ്റുന്നതിനു മുമ്പേ അവളത് കണ്ടു....ഉയരമുള്ള വെന്റിലേറ്ററിന്റെ മുകളില്‍ ആരോ മറന്നു വെച്ചിരിയ്ക്കുന്ന ഒരു പേര്‍സാണെന്നാണ് ഒറ്റനോട്ടത്തില്‍ അവള്‍ക്കു തോന്നിയത്..ഇവിടെ ആരു പേര്‍സു മറന്നുവെയ്ക്കാന്‍,..അവള്‍ക്കു സംശയം തോന്നി,..ടീവിയൊക്കെ കാണുന്ന പെണ്ണല്ലെ...പെട്ടന്നു തന്നെ അവള്‍ക്ക് കാര്യം മനസ്സിലായി.. ഒളിക്യാമറ...!!!.
അവളുടെ ബഹളം കേട്ടാണ് വിലാസിനിചേച്ചി ഓടിയെത്തിയത് ...ആ സമയത്ത് കുമാരേട്ടനു വീട്ടിലുണ്ടായിരുന്നു....കൂടുതല്‍ പരിശോധിച്ചപ്പോഴല്ലെ കാര്യമെല്ലാം വ്യക്തമായത്....വിലാസിനിചേച്ചിയുടെ അനിയന്‍ രമേശന്‍ കഴിഞ്ഞയാഴ്ച സ്റ്റേറ്റ്‌സില്‍ നിന്നും വന്നപ്പോള്‍ ബിനേഷിനു സമ്മാനിച്ചതാണ് എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ വിലപിടിപ്പുള്ള ആ വീഡിയോക്യാമറ...
"നിന്നോടായതുകൊണ്ടാ ഞാന്‍ എല്ലാം തുറന്നുപറയുന്നത്,..പുറത്തറിഞ്ഞാല്‍ ഇതില്‍പ്പരം നാണക്കേട് പറയാനുണ്ടോ മീനാക്ഷി...
"തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ പറയുമ്പോള്‍ വിലാസിനിചേച്ചി ശരിയ്ക്കും വിതുമ്പുകയായിരുന്നു.....
ഈശ്വരാ.....കുമാരേട്ടനും ചേച്ചിയും കൂടി അതു കമ്പ്യൂട്ടറില്‍ ഡൗണ്‍-ലോഡു ചെയ്തു നോക്കിയപ്പോള്‍ കണ്ട കാഴ്ചകള്‍...!
ഇത്രയും നാള്‍ ചേച്ചി കാത്തു സൂക്ഷിച്ച നാണവും മാനവും ഒരിഞ്ചുപോലും ബാക്കി വെയ്ക്കാതെ എത്ര ഭംഗിയായിട്ടാണ് ആ ക്യാമറ ഒപ്പിയെടുത്തിരിയ്ക്കുന്നത്...!
ടീവിയിലെ സിനിമയില്‍ അത്തരം കുളിസീന്‍രംഗങ്ങള്‍ കാണുമ്പോള്‍ അറപ്പോടേയും വെറുപ്പോടെയും ചാനല്‍ മാറ്റാറുള്ള ചേച്ചിയ്ക്ക് സ്വന്തം ദൃശ്യങ്ങള്‍ സ്ക്രീനില്‍ സൂം ചെയ്തു കാണേണ്ടി വരിക....! അതും സ്വന്തം മകന്‍ സെറ്റു ചെയ്തുവെച്ച ക്യാമറയില്‍ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍.!
"എത്രയും പെട്ടന്നതു ഡെലീറ്റു ചെയ്തു കളയൂ കുമാരേട്ടാ, എന്നീട്ടാ പണ്ടാരം എവിടെയ്ക്കെങ്കിലും വലിച്ചെറിയു..."എന്നലറിവിളിച്ചുകരഞ്ഞു പറയുമ്പോഴെയ്ക്കും പ്രെഷറു കൂടി ചേച്ചി മോഹാലസ്യപ്പെട്ടു താഴെ വീണു പോയിരുന്നു..
ചേച്ചിയ്ക്ക് ആഴ്ചയില്‍ മൂന്നു ദിവസം ശരീരമാകെ എണ്ണ തേച്ചു പിടിപ്പിച്ച്,.വിറകടുപ്പില്‍ തിളപ്പിച്ചെടുത്ത വെള്ളത്തില്‍,..ഇഞ്ച തേച്ചു വിസ്തരിച്ചു കുളിയ്ക്കുന്ന ശീലമുണ്ട്.....അതല്ലെ ഈ പ്രായത്തിലും വിലാസിനിചേച്ചിയുടെ തിളങ്ങുന്ന സൗന്ദര്യത്തിന്റെ രഹസ്യം...അത്തരം ദിവസങ്ങളില്‍ അടുക്കളയ്ക്കപ്പുറത്ത്,സ്റ്റോര്‍റൂമിനോടു ചേര്‍ന്നുള്ള സെര്‍വന്റ്ബാത്ത്‌റൂമിലാണ് ചേച്ചിയുടെ ഒന്നൊന്നരമണിക്കൂറോളം നീളുന്ന നീരാട്ട്.....കഷ്ടകാലത്തിന് ഇന്നലെ ചേച്ചിയ്ക്ക് തേച്ചുകുളിയുടെ ദിവസമായിരുന്നു.! അതാണ് എല്ലാറ്റിനും നിദാനമായത്...
പാവം ചേച്ചിയ്ക്കെന്നല്ല..ലോകത്തില്‍ ഒരമ്മയ്ക്കും ഇനി ഇതുപോലെ ഒരു ദുരവസ്ഥ നേരിടേണ്ടി വരാതിരിയ്ക്കട്ടെ....
ക്ലാസും കറക്കവും കഴിഞ്ഞ് വൈകുന്നേരം തിരിച്ചെത്തി സംഭവമറിഞ്ഞപ്പോഴുള്ള ബിനേഷിന്റെ കൂളായ പ്രതികരണമാണ് അവരെ ശരിയ്ക്കും ഞെട്ടിച്ചുകളഞ്ഞത്....
സെര്‍വന്റ് ബാത്ത്‌റൂം പണിക്കാരിപ്പെണ്ണിനുള്ളതല്ലെ..ഇവിടെ ഇത്രയും നല്ല ബാത്ത്‌റൂമുകള്‍ ഉണ്ടായിട്ടും അമ്മ അതും യൂസ് ചെയ്യാറുണ്ടെന്ന് ഞാനറിഞ്ഞോ..! സാരമില്ല,.മറ്റാരുമല്ലല്ലൊ, അച്ഛനല്ലെ കണ്ടുള്ളു,..അച്ഛനത് അപ്പോള്‍തന്നെ ഡെലീറ്റു ചെയ്തു കളഞ്ഞില്ലെ ,..പിന്നെയെന്തിനാ അമ്മ വെറുതെ കരയുന്നെ..
ഒട്ടും കുറ്റബോധമില്ലാതെ, തീര്‍ത്തും നിര്‍വികാരവും നിസ്സംഗവുമായ അവന്റെ മറുപടി കേട്ട്, തന്നേക്കാള്‍ വളര്‍ന്ന മകനെ ഒന്നു തല്ലാന്‍ പോലും കഴിയുന്നില്ലല്ലോ എന്നോര്‍ത്ത്,..നിസ്സഹയാനായി തളര്‍ന്നിരിന്നുപോയത്രെ കുമാരേട്ടനപ്പോള്‍..."
.അവിശ്വസനീയമായ ഒരു സംഭവം പറഞ്ഞവസാനിപ്പിച്ച ആശ്വാസത്തോടെ,.താടിയ്ക്കു കയ്യുംകൊടുത്ത് മീനാക്ഷി എന്നെ നോക്കി നെടുവീര്‍പ്പിട്ടു......
"ഏന്തൊക്കെ പറഞ്ഞാലും കുമാരേട്ടന്‍ ഭാഗ്യവനാണ് മീനാക്ഷി..! എത്ര വര്‍ഷങ്ങള്‍ കൂടെകഴിഞ്ഞാലും കാണാന്‍ കഴിയാതെപോകുന്ന "പലതും" ചുളുവില്‍ കാണനൊത്തില്ലെ...ജീവിതത്തില്‍ എത്രപേര്‍ക്കു കിട്ടും ആ ഭാഗ്യം.?...തീര്‍ച്ചയായും അതിന്റെ സന്തോഷത്തിലായിരിയ്ക്കും മൂപ്പരിപ്പോള്‍..യാഥാര്‍ത്ഥ്യങ്ങളും വീഡിയോദൃശ്യങ്ങളും തമ്മില്‍ ചന്തത്തിലുള്ള അന്തരം ശരിയ്ക്കും ബോധ്യപ്പെട്ടിട്ടുണ്ടാകും..ആ ദൃശ്യങ്ങളൊന്നും ഡിലീറ്റ് ചെയ്തിട്ടുണ്ടാവില്ല...സ്വന്തം കമ്പുട്ടറില്‍ പാസ്‌വേഡിട്ട് സേവ് ചെയ്തിട്ടുണ്ടാകും...!
ഇങ്ങിനെ ഒരവസരം ഒരുക്കികൊടുത്തതിന്റെ പേരില്‍ മൂപ്പര്‍ക്ക് ഉള്ളിന്റെയുള്ളില്‍ മകനോട് തീര്‍ത്താല്‍തീരാത്ത നന്ദിയും കടപ്പാടുമുണ്ടാകും..!"
അമ്പരപ്പിനിടയിലും പെട്ടന്നു മനസ്സില്‍ തോന്നിയ കുസൃതി അവളുമായി പങ്കുവെച്ചു....
"നിങ്ങള്‍ക്കെല്ലാം തമാശയാണ്...സ്വന്തമായി അനുഭവിയ്ക്കേണ്ടി വരുമ്പോഴെ മനസ്സിലാകു..."മീനാക്ഷി പിണങ്ങി,..
"ഇതൊക്കയാണല്ലെ ഇപ്പോഴും ഉള്ളിലിരിപ്പ്`..അത്രയ്ക്കു പൂതിയുണ്ടെങ്കില്‍ വരു കാണിച്ചുതരാം ഞാന്‍ എല്ലാം" എന്ന മട്ടില്‍ എന്നൊയൊന്നു തറപ്പിച്ചുനോക്കി,.. പിന്നെ കുണുങ്ങികുണുങ്ങി അകത്തേയ്ക്കു പോയി..
പിണങ്ങുമ്പോഴും, നാണിയ്ക്കുമ്പോഴും എന്റെ മീനാക്ഷിയെ കാണാന്‍ ഇപ്പോഴും എന്തു ഭംഗിയാണെന്നോ..!
പുറത്ത് സന്ധ്യ ചുവന്നു തുടുത്തു,..എത്രപെട്ടന്നാണ് കായലിനുമുകളില്‍ ആകാശത്തിന്റെ വടക്കെ കോണിലൂടെ കള്ളനെപോലെ പതുങ്ങിവന്ന മഴമേഘത്തിന്റെ കരുത്തുള്ള കരങ്ങള്‍ സുന്ദരിയായ സന്ധ്യാംബരത്തിനെ ആവേശത്തൊടെ വാരിപുണരാന്‍ തുടങ്ങിയത്..!
ക്ലബില്‍ പോകേണ്ട സമയമാകുന്നു...എന്നിട്ടും കായലിലെ കാറ്റുമേറ്റ്, രാജവീഥിയില്‍ പുഴുക്കളെപോലെ അരിച്ചുനീങ്ങാന്‍ വിധിയ്ക്കപ്പെടുന്ന വാഹനവ്യൂഹത്തേയും നോക്കി ആട്ടുകസേരയില്‍ ചാഞ്ചാടിയിരിയ്ക്കുന്നതില്‍ വെറുതെ രസം കണ്ടെത്തുകയായിരുന്നു മനസ്സ്...
കൊടുംവേനലിന്റെ തപ്തനിശ്വാസത്തില്‍ വരണ്ടുണങ്ങാന്‍ തുടങ്ങിയ ശരീരത്തില്‍ തണുത്തകാറ്റ് പടര്‍ന്നിറങ്ങി നവോന്മേഷം പകരാന്‍ തുടങ്ങിയിരുന്നു...
ഇന്നു രാത്രി മഴ പെയ്യും..ഭൂമിയുടെ മനസ്സറിഞ്ഞ് മതിവരുവോളം മഴമേഘങ്ങള്‍ കരുതലോടെ,.കരുത്തോടെ നിര്‍ത്താതെ പെയ്തിറിങ്ങും...വരണ്ട മണ്ണില്‍ ജലകണങ്ങള്‍ സമൃദ്ധിയോടേ ചുരന്നൊഴുകും...തീര്‍ച്ച.....!!..
അല്ലെങ്കില്‍ ഈ സന്ധ്യ ഇത്രപെട്ടന്ന് ഇങ്ങിനെ ചേതോഹരിയായി മുന്നില്‍ നിറഞ്ഞുനിന്നു മന്ദഹസിയ്ക്കുമായിരുന്നോ.!.
..അവിചാരിതമായി പുതിയ മോഹങ്ങള്‍ മനസ്സില്‍ പീലി വിടര്‍ത്തി നൃത്തം വെയ്ക്കാന്‍ തുടങ്ങുമായിരുന്നോ..!!
തുടക്കവും ഒടുക്കവും ഇഷ്ടമായി.
ReplyDelete:-)
:) കുറച്ചിഷ്ട്ടായി, കുറച്ച് മാത്രം!!
ReplyDelete