മീനാക്ഷി സീരിയിലിന്റെ ലോകത്താണ് .ഇപ്പോള്‍ ഏതു സീരിയിലാണ് അരങ്ങുതകര്‍ക്കുന്നത്,,മാനസപുത്രിയോ, അതൊ പാരിജാതമോ, എല്ലാ സീരിയിലിനും ഒരേ രീതിയാണ്,.അതിഭാവുകത്വത്തിന്റേയും അതിവൈകാരികതയുടെയും ചായം കോരിയൊഴിച്ച വികൃതമാക്കപ്പെട്ട കഥാപാത്രങ്ങള്‍ക്കെല്ലാം ഒരേ മുഖഭാവങ്ങളാണ്..
സമയമെത്രയായി..അറിയില്ല.എത്ര നേരമായി ബാല്‍ക്കണിയില്‍ ഈ ഇരുപ്പിരിയ്ക്കാന്‍ തുടങ്ങിയിട്ട്,..അറിയില്ല,.തിരക്കിന്റെ ലോകത്തില്‍നിന്നകന്ന്,.വര്‍ത്തമാനകാലത്തിന്റെ സങ്കീര്‍ണതകളെല്ലാം മറന്ന്, ഘടികാരത്തിന്റെ താളത്തിനുസരിച്ചുള്ള യാന്ത്രിക ചലനങ്ങള്‍ക്കവധി നല്‍കി കുറച്ചുനേരം സ്വയം മറന്നിരിയ്ക്കാന്‍ കഴിയുക.....! ആ അസുലഭനിമിഷങ്ങള്‍ മനസ്സിനു നല്‍കുന്ന ശാന്തിയും സ്വസ്ഥതയും ശരിയ്ക്കും അനുഭവിച്ചറിയാന്‍ തുടങ്ങുകയായിരുന്നു ഞാന്‍..
തളര്‍ന്നുമയങ്ങാന്‍ തുടങ്ങിയ സന്ധ്യയെ തമസ്സിന്റെ കമ്പളം പുതപ്പിച്ച് താരാട്ടുപാടിയുറക്കി, നിറമുള്ളരാവിന്റെ അപൂര്‍വ്വയാമങ്ങളെ വരവേല്‍ക്കാന്‍ അക്ഷമയോടേ ഒരുങ്ങുകയാണ് താഴെ മഹാനഗരം.
കായലിനു മുകളില്‍ ആകാശത്ത് ഇണചേരാനൊരുങ്ങുന്ന പാമ്പുകളെപോലെ കെട്ടുപിണഞ്ഞു നൃത്തം വെയ്ക്കുന്ന മിന്നല്‍പിണരുകള്‍ മനസ്സില്‍ അസ്വസ്ഥതകളുണര്‍ത്തുന്നു.
അതങ്ങിനെയാണ്,..ഇടിയും മിന്നലും ഇപ്പോഴും ഹൃദയത്തില്‍ അഗ്നിയായി പടര്‍ന്നിറങ്ങും...കെട്ടടങ്ങി എന്നു സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിയ്ക്കുന്ന ഓര്‍മ്മകളുടെ കനലുകള്‍ക്ക് വീണ്ടും ജീവന്‍ നല്‍കും..ചിതയുടെചൂടും .കത്തിയമരുന്ന പച്ചമാംസത്തിന്റെ ഗന്ധവുമുണര്‍ത്തുന്ന ശ്മശാനാന്തരീക്ഷം മനസ്സിനെ വീര്‍പ്പുമുട്ടിയ്ക്കും..
"ഈ കുട്ടന്‍ പാവമാണ്,..ഒന്നുമറിയില്ല, എന്തിനാ വെറുതെ പേടിയ്ക്കുന്നെ,..ഇടിയും മിന്നലും ഒന്നിച്ചു താഴെ ഇറങ്ങി വെട്ടുമ്പോഴല്ലെ അപകടമുണ്ടാകു,..നോക്കു ദൂരെ ആകാശത്ത് കെട്ടുപിണയുന്ന മിന്നല്‍പ്പിണരുകളെ കാണാന്‍ എന്തു രസാ അല്ലെ.പാമ്പുകള്‍ ഇണ ചേരുന്നതുപോലെ..കുട്ടന്‍ കണ്ടിട്ടുണ്ടൊ പാമ്പുകള്‍ ഇണ ചേരുന്നത്.
മേടേപ്പാടത്ത് ചിറവരമ്പില്‍ കൈതക്കാടുക്കള്‍ക്കിടയില്‍ വെള്ളിലതാളി പൊട്ടിയ്ക്കാന്‍ സുനന്ദചേച്ചിയോടൊപ്പം പോയതായിരുന്നു ഞാനപ്പോള്‍.
.ചേച്ചിയുടെ നാക്ക് ഫലിച്ചു...പെട്ടന്ന് മേടേപ്പാടത്തിനെ മുഴുവന്‍ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഇടിയും മിന്നലും ഒന്നിച്ച് വടക്കെചിറയിലേയ്ക്ക് താഴ്‌ന്നിറങ്ങി...ഇത്തവണ പേടിച്ചത് ചേച്ചിയായിരുന്നു....
"അയ്യേ ചേച്ചി പേടിച്ചേ...പേടിച്ചുതൂറി ചേച്ചി,..പേടിച്ചുതൂറി.."
തിരിച്ചടിയ്കാന്‍ എനിയ്ക്കു കിട്ടിയ അവസരമായിരുന്നു അത്...
ചേച്ചിയ്ക്കു ശരിയ്ക്കും ദേഷ്യം വന്നിരുന്നു.അതാണ് ചേച്ചിയുടെ ശീലം പെട്ടന്നു ദേഷ്യം വരും.....ഓടിവന്നു കവിളില്‍ നുള്ളി,.പിന്നെ ശക്തിയോടെ കെട്ടിപ്പിടിച്ചു.ആദ്യമായിട്ടായിരുന്നു ചേച്ചിയുടെ ഭാഗത്തു നിന്നും അങ്ങിനെ ഒരു പെരുമാറ്റം..!..അപ്രതീക്ഷിതമായിരുന്നു ആ നിമിഷം.!.ശ്വാസം മുട്ടിപോയി..തരിച്ചുപോയ ചുണ്ടുകളില്‍ പടര്‍ന്നിറിങ്ങിയ ഉമിനീരിനു തേന്‍തുള്ളികണങ്ങളുടെ രുചിയായിരുന്നു...ആദ്യാനുഭവം..!..
ചേച്ചിയുടെ ദേഷ്യം തീര്‍ന്നിരുന്നു...പകരം ആ കണ്ണുകളില്‍ വജ്രപൂക്കള്‍ വിടര്‍ന്നു തിളങ്ങി...ആയിരം പൂത്തിരികള്‍ ഒന്നിച്ചു കത്തിയെരിയുന്ന ശോഭയായിരുന്നു ആമുഖത്തപ്പോള്‍..`...
ഇന്നും ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്നു പ്രീഡിഗ്രീ പ്രായത്തിലെ ആ ശരത്‌കാലസന്ധ്യ ..
വലിയ ഒരുക്കക്കാരിയായിരുന്നു ചേച്ചി..വീട്ടില്‍പോലും കടുംനിറത്തിലുള്ള സാരിയുമുടുത്ത് മെറൂണ്‍ നിറത്തില്‍ വലിയ ശിങ്കാര്‍പൊട്ടും തൊട്ട് ചമഞ്ഞൊരുങ്ങിയെ നില്‍ക്കുമായിരുന്നുള്ളു..മുട്ടോളമെത്തുന്ന മുടി...ചന്ദനത്തിന്റെ നിറം. നീണ്ടുവിടര്‍ന്ന കണ്ണുകള്‍.. ശരിയ്ക്കും സുന്ദരിയായിരുന്നു സുനന്ദചേച്ചി.പറഞ്ഞെട്ടിന്താ കാര്യം,..കൂട്ടുകാരികളുടെയൊക്കെ കല്യാണം കഴിഞ്ഞു പലര്‍ക്കും ഒന്നും രണ്ടും കുഞ്ഞുങ്ങുളമായി എന്നിട്ടും പാവം ചേച്ചി മാത്രം..ആ വിഷയത്തെക്കുറിച്ചാരെങ്കിലും സംസാരിച്ചാല്‍ ചേച്ചിയുടെ കണ്ണുകളില്‍ വിഷാദം തുള്ളിതുളുമ്പും..മുഖക്കുരുക്കള്‍ കൂടുതല്‍ ചുവന്നുതുടുക്കും.
ആണുംപെണ്ണുമായി ആറ്റുനോറ്റുണ്ടായ മകളുടെ കല്യാണത്തിനായി പെട്ടി നിറയെ പൊന്നും പണവുമൊരുക്കി കാത്തിരിയ്ക്കുകയാണ് ചേച്ചിയുടെ അച്ഛനും അമ്മയും..പക്ഷെ എന്തു ചെയ്യാം ജാതകത്തില്‍ ചൊവ്വാദോഷം.
എന്റെ അയല്‍ക്കാരിയായിരുന്നു ചേച്ചി,..എന്നേക്കാള്‍ ഏഴെട്ടു വയസിന്റെ മൂപ്പുണ്ടായിരുന്നെങ്കിലും ബാല്യകാലം മുതലെ ഞാന്‍ ചേച്ചിയ്ക്കു കൂട്ടായിരുന്നു.
പക്ഷെ,..ആ സന്ധ്യക്കുതിര്‍ന്നുവീണ തേന്‍ത്തുള്ളികള്‍ വലിയൊരു തേന്‍മഴയ്ക്ക് തുടക്കം കുറിയ്ക്കുകയായിരുന്നു...ഞങ്ങളുടെ സൗഹൃദത്തിനു അതു പുതിയ രൂപഭാവങ്ങള്‍ സമ്മാനിയ്ക്കുകയായിരുന്നു..
"ഞാന്‍ വിചാരിച്ചത്ര പാവമൊന്നുമല്ലാട്ടൊ കുട്ടന്‍,..കണ്ടില്ലെ,.കലമുടച്ചു പാലുകുടിയ്ക്കുമ്പോളും കണ്ണടച്ചുപ്പിടിച്ചിരിയ്ക്കുന്നത്..മിണ്ടാപ്പൂച്ച...കൊതിയന്‍ കള്ളപ്പൂച്ച... വെളുത്ത കണ്ടന്‍പൂച്ച..".അനുഭൂതികളുടെ അഗാധതയിലെയ്ക്കാണ്ടിറങ്ങുന്ന ആനന്ദനിമിഷങ്ങളിലെപ്പോഴൊ ചേച്ചി കാതില്‍ മന്ത്രിച്ചു..
കലമുടയ്ക്കാനും പാലുകുടിയ്ക്കാനും പഠിപ്പിച്ചത് ചേച്ചി തന്നെയായിരുന്നു.ചേച്ചിയുടെ വീട്ടിലെ പത്തായപുരയുടേ തെക്കിനിയിലെ ഇരുട്ടില്‍ ഒരുച്ചയ്ക്ക് സുനന്ദചേച്ചിയൊടൊപ്പം ആദ്യമായി വിയര്‍പ്പിന്റെ ഓഹരികള്‍ പങ്കുവെച്ച നിമിഷങ്ങള്‍...അമ്പരപ്പായിരുന്നു മനസ്സില്‍.ഒന്നുമറിയില്ലായിരുന്നു....പകച്ചിരുന്നുപോയി.ഒമ്പതാംക്ലാസില്‍ പഠിയ്ക്കുന്ന സമയത്ത് വിനോദയാത്രയ്ക്ക് പോയപ്പോള്‍ മലമ്പുഴയില്‍കണ്ട "യക്ഷിയെപോലെ മുന്നില്‍ നിറഞ്ഞു നിറഞ്ഞുനിന്നുതുളുമ്പുന്ന ചേച്ചി...ആസ്വാദനത്തിലേറെ അസ്വസ്ഥതയായിരുന്നു ആ നിമിഷങ്ങള്‍ സമ്മാനിച്ചത്..
പിന്നെ പിന്നെ എല്ലാം പഠിയ്ക്കുകയായിരുന്നു.... അനിര്‍വചനീയമായ അനുഭൂതികളുടെ പുതിയപാഠങ്ങള്‍ തിരിച്ചു പകര്‍ന്നു നല്‍കി ചേച്ചിയെ വിസ്മയിപ്പിയ്ക്കുകയായിരുന്നു...
വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ വന്യസൗന്ദര്യത്തില്‍ മതിമറന്ന് വഴുവഴുപ്പുള്ള പാറക്കല്ലുകളില്‍ കാലൂന്നി തഴോട്ടിറങ്ങാന്‍ ശ്രമിയ്ക്കുന്ന ഒരു കുട്ടിയുടെ അന്തമില്ലത്ത കൗതുകം,...തീര്‍ത്തും പ്രതീക്ഷിയ്ക്കാതെ വിലപ്പിടിച്ച ഒരു കളിപ്പാട്ടം കയ്യില്‍കിട്ടിയ അഹങ്കാരം ഇതൊക്കെ സമ്മേളിച്ച മനസ്സ് ഉത്സവലഹരിയില്‍ മതിമറക്കുകയായിരുന്നു..
പക്ഷെ കളിയുടെയും ചിരിയുടെയും ആ സന്തോഷനാളുകള്‍ അധികം നീണ്ടുനിന്നില്ല....
ഒരു ദിവസം ഉറങ്ങാന്‍ കിടന്ന സുനന്ദചേച്ചി പിന്നെ ഉണര്‍ന്നില്ല...!
കുളിരുള്ള പ്രഭാതത്തിന്റെ നെഞ്ചില്‍നിന്നും അഗ്നിയായി പടര്‍ന്നിറങ്ങിയ ആ വാര്‍ത്തയില്‍ ഗ്രാമത്തിന്റെ മുഴുവന്‍ മനസ്സും കത്തിയെരിഞ്ഞു...
ഒരസുഖവുമില്ലാത്ത, നല്ല തണ്ടും തടിയും ആരോഗ്യവുമുള്ള ആ പെണ്‍കുട്ടി ഇത്രപെട്ടന്ന് ഹൃദയം സ്തംഭിച്ച് മരിയ്ക്കുകയൊ.!..ആര്‍ക്കും വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല.,..
ഇനി ഈ മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികത...ചിലരെങ്കിലും സംശയം പ്രകടിപ്പിച്ചു......
"ഇല്ലാവചനം പറഞ്ഞുണ്ടാക്കി തറവാട്ടില്‍ പിറന്ന പാവം ഒരു പെണ്ണിനെ അവസാനംകീറിമുറിയ്ക്കാന്‍ ഇട വരുത്താന്‍ നോക്കേണ്ട ആരും..." കരപ്രമാണിമാരായ കാരണവന്മാര്‍ അരിശം പൂണ്ടു..
അച്ഛനും അമ്മയും ജീവിച്ചിരിയ്ക്കെ അകാലമൃതുവിനിരയാകുന്ന ചെറുപ്രായക്കാരെ ദഹിപ്പിയ്ക്കാതെ മറവുചെയ്യുക എന്ന പതിവു തെറ്റിച്ചുകൊണ്ട് എത്രയും പെട്ടന്ന് ചേച്ചിയ്ക്കുവേണ്ടി ചിതയൊരുക്കാനുള്ള തിരക്കിലായിരുന്നു അവര്‍...
വീടിന്റെ പടിഞ്ഞാറ്റിനിയിലെ ജനലില്‍കൂടെ എല്ലാം കണ്ടുനില്‍ക്കുകയായിരുന്നു ഞാന്‍..ദൂരെ ചേച്ചിയുടെ വീട്ടില്‍ തെക്കെപറമ്പില്‍കത്തിയെരിയുന്ന ചിത വ്യക്തമായും കാണമായിരുന്നു..അഗിനാളങ്ങള്‍ നിഷ്ക്കരുണം നക്കിയെടുക്കുന്ന ചേച്ചിയുടെ ശരീരം കറുത്ത പുകചുരുളുകളായി അന്തരീക്ഷത്തില്‍ അലിഞ്ഞുചേരുന്നതു നോക്കിനില്‍ക്കാന്‍ കഴിഞ്ഞില്ല....ചേച്ചിയില്ലാത്ത ലോകം സങ്കല്‍പ്പിയ്ക്കാന്‍പോലും സാധ്യമല്ലായിരുന്നു..സഹിയ്ക്കാന്‍ കഴിയാതെ ജനല്‍കമ്പികളില്‍ തലചായ്ച്ച് പൊട്ടിപൊട്ടിക്കരയുകയായിരുന്നു ഞാന്‍.
"കുട്ടാ,.. എന്താ ഇത്,.. എന്തിനാ ഇനി ഇങ്ങിനെ കരേണത്..എല്ലാം കഴിഞ്ഞില്ലെ,..ഈശ്വരനിശ്ചയം അതാര്‍ക്കെങ്കിലും തടയാന്‍ കഴിയൊ....മുത്തശ്ശി കൂടെനിന്നാശ്വസ്സിപ്പിച്ചു..
"അവനിത്തിരി, കരയട്ടെ അമ്മെ, അങ്ങിനെയെങ്കിലും ആ മനസ്സ് ഒന്നു തണുക്കട്ടെ,,..ഇന്നലെ വരെ ചേച്ചി ചേച്ചി എന്നു വിളിച്ചു പിന്നാലെ നടന്നതല്ലെ,...അവളല്ലാതെ അവന് ആരാ ഒരു കൂട്ടുണ്ടായിരുന്നത്..തിരിച്ച് അവള്‍ക്കും അവനെ ജീവനായിരുന്നില്ലെ....ഒറ്റകുട്ടികളായ രണ്ടുപേരും ആങ്ങളയും പെങ്ങളും പോലേയല്ലെ ഇതുവരെ ജീവിച്ചത്....പിന്നെ എങ്ങിനെ അവനിതു സഹിയ്ക്കും..എത്ര അടക്കവും ഒതുക്കവുമുള്ള പെണ്ണായിരുന്നു. .എന്തുപറഞ്ഞിട്ടെന്താ ഫലം... അവള്‍ക്കത്രയെ ആയുസുണ്ടായിരുന്നുള്ളു..." അതുപറയുമ്പോള്‍ അമ്മയും വിതുമ്പുകയായിരുന്നു..
ഒന്നും കേട്ടില്ല....ഒന്നും ശ്രദ്ധിയ്ക്കാന്‍ കഴിഞ്ഞില്ല......കരഞ്ഞുകരഞ്ഞു എപ്പോഴൊ തളര്‍ന്നു മയങ്ങി..ഉണര്‍ന്നപ്പോള്‍ സന്ധ്യമയങ്ങിയിരുന്നു.ചുറ്റിലും ഇരുട്ടായിരുന്നു...മനസ്സ് തീര്‍ത്തും ശൂന്യമായിരുന്നു...പടിഞ്ഞാറ്റിനിയിലെ ജനല്‍ ആരോ അടച്ചു കുറ്റിയിട്ടിരുന്നു.
തൊണ്ടയിലൂടെ ഒരു വറ്റുപോലും ഇറങ്ങുന്നുണ്ടായിരുന്നില്ല..എന്നിട്ടും അമ്മയേയും മുത്തശ്ശിയേയും ബോധ്യപ്പെടുത്താന്‍ അത്താഴം കഴിച്ചെന്നു വരുത്തി.
കിടന്നിട്ടും ഉറക്കം വന്നില്ല.മനസ്സിലെ ശൂന്യതിലേയ്ക്ക് ഭീതിയുടേ കൊടുംകാറ്റ് വീശിയടിയ്ക്കുകയായിരുന്നു....അവിടെ വിഹ്വലതയുടെ,..അസ്വസ്ഥതകളുടെ ചുഴികള്‍ രൂപപ്പെടുകയായിരുന്നു...കണ്ണടച്ചാല്‍ കണ്‍മുമ്പില്‍ നിറഞ്ഞുനിന്നു മാടി വിളിയ്ക്കുന്നു ചേച്ചി..
എഴുന്നേറ്റു മുത്തശ്ശിയുടെ കൂടെ പോയി കിടന്നു....മുത്തശ്ശി ചൊല്ലിതന്ന നാമങ്ങളോരൊന്നായി ഏറ്റു ചൊല്ലി മുത്തശ്ശിയെ കെട്ടിപിടിച്ചു കിടന്നുറങ്ങാന്‍ ശ്രമിച്ചു.
"ആലത്തൂര്‍ ഹനുമാനെ പേടി സ്വപ്നം കാണിയ്ക്കല്ലെ.....പേടി സ്വപ്നം കണ്ടാലും വാലോണ്ടടിച്ചുണര്‍ത്തണേ.".
ഹനുമാന്‍ തുണച്ചില്ല...ഒരു ദൈവങ്ങളും കനിഞ്ഞില്ല...വല്ലാത്തൊരു രാത്രിയായിരുന്നു അത്..ശരിയ്ക്കും കാളരാത്രി..
പിറ്റേന്നു മുത്തശ്ശി പാണന്‍ നാണുവിനെ വരുത്തി,...കയ്യില്‍ ചരടു ജപിച്ചുകെട്ടി,..."
കുട്ടന്‍ പേടിയ്ക്കണ്ട..ഇനി ദുഃസ്വപ്നം ഒന്നും കാണില്ലാട്ടോ....." നാണുവിന്റെ ആശ്വാസവാക്കുകള്‍.."അല്ലെങ്കില്‍തന്നെ ചോരയും നീരുമുള്ള പെണ്ണുങ്ങളു മരിച്ചാല്‍ ചുറ്റുവട്ടത്തുള്ള നല്ല കരുത്തുള്ള ആണുങ്ങളെ സൂക്ഷിയ്ക്കേണ്ടതുള്ളു......കുട്ടന്‍ കുട്ടിയല്ലെ പിന്നെയെന്തിനാ പേടിയ്ക്കണേ."
കുട്ടന്‍ കുട്ടിയാണ്.. എല്ലാവരുടെയും കണ്ണില്‍ കുട്ടന്‍ കുട്ടിയാണ്...!
ഇപ്പോള്‍ കുട്ടന്‍ കുട്ടിയല്ല എന്നറിയാവുന്ന ഒരാളെ ഉണ്ടായിരുന്നുള്ളു ഈ ലോകത്ത്,.പക്ഷെ ആ ആള്‍ ഇന്ന് ജീവിച്ചിരിപ്പില്ല...
"എന്റെ കുട്ടാ,.എന്തൊരു ശക്തിയാ ഇത്.. ഈ കൊച്ചു ശരീരത്തില്‍ ഇതൊക്കെ എവിടെയാ സംഭരിച്ചു വെച്ചിട്ടുള്ളത്,!...വയ്യാണ്ടായെനിയ്ക്ക്...."
മനക്കലെപറമ്പില്‍ സര്‍പ്പക്കാവിനോട് ചേര്‍ന്നുള്ള വലിയ അയിനിപ്ലാവിന്റെ പുറകില്‍, പ്ലാവില്‍ പടര്‍ന്നിറങ്ങിയ വള്ളിപ്പടര്‍പ്പുകളൊരുക്കിയ സ്വകാര്യതയുടെ മറവിലുള്ള പുല്‍മെത്തയില്‍ തളര്‍ച്ചയോടെ കിടന്നു കിതയ്ക്കുകയായിരുന്നു ചേച്ചി....ചുവന്നു തുടുത്ത ആ മുഖം വല്ലാതെ വിയര്‍ത്തിരുന്നു.
അതായിരുന്നു ഞങ്ങളുടെ വിഹാരകേന്ദ്രം.....വാരന്ത്യാവധിദിനങ്ങളില്‍,..എന്റെ സ്റ്റഡിഹോളിഡേയ്‌സിലെ മധ്യാഹ്നങ്ങളില്‍ ആരും കടന്നുവരാന്‍ മടിയ്ക്കുന്ന ആ ഏകാന്തതീരത്ത് ഒരു പേടിയും കൂടാതെ ഞങ്ങള്‍സംഗമിച്ചിരുന്നു..സര്‍പ്പങ്ങളല്ലെ കുട്ടാ നമുക്കു കാവല്‍ നില്‍ക്കുന്നത് പിന്നെയെന്തിനാ പേടിയ്ക്കുന്നെ" അതായിരുന്നു ചേച്ചിയുടെ വാദം..
ഞങ്ങളുടെ അവസാന കൂടിക്കാഴ്ച്ചയും അവിടെവെച്ചു തന്നെയായിരുന്നു.
ഭോഗാലസ്യത്തില്‍ തളര്‍ന്നു കിടക്കുമ്പോഴും വല്ലാതെ വാചാലയയായിരുന്നു ചേച്ചിയന്ന്.
"കുറേക്കൂടി വലുതായിരുന്നുവെങ്കില്‍,.എന്റെയത്രയും പ്രായമുണ്ടായിരുന്നെങ്കില്‍, കുട്ടന് എന്നെ കല്യാണം കഴിയ്ക്കാമായിരുന്നു..! എങ്കില്‍ എന്തു രസമായിരുന്നേനെ,..അല്ലെ കുട്ടാ..പ്രീഡിഗ്രി കഴിയാമ്പോവ്വല്ലെ,.ഇനി എഞ്ചിനിയറിങ്ങൊക്കെ പാസായി ഒരു സുന്ദരിക്കുട്ടിയെ കല്യാണം കഴിച്ചു സുഖമായിട്ടു ജീവിയ്ക്കുമ്പോള്‍ വല്ലപ്പോഴുമെങ്കിലും കുട്ടന്‍ ചേച്ചിയെ ഓര്‍ക്കുമോ."
അതിനു ചേച്ചിയുടെ കല്യാണമല്ലെ ഉടനെ നടക്കാന്‍ പോകുന്നത്..അപ്പോ ചേച്ചിയല്ലെ കുട്ടനെ ആദ്യം മറക്കുക, .കാടുകുറ്റിയില് വലിയ തറവാട്ടുകാര് മേനോന്‍മാര്....ജാതകമെല്ലാം ചേര്‍ന്നു...ചേച്ചിയുടെ ഫോട്ടോ കണ്ടിഷ്ടപ്പെട്ടു.. അടുത്ത ഞായാറാഴ്ച പെണ്ണുകാണാന്‍ വരും....ചെറുക്കന് പട്ടാളത്തില്‍ ഉയര്‍ന്ന ജോലി...ജോലിസ്ഥലത്തുനിന്നുമുള്ള വരവും തിരിച്ചുപോക്കും എല്ലാം തീവണ്ടിയിലെ എ.സി മുറിയില്‍..കല്യാണകഴിഞ്ഞാല്‍ ഉടനെ ചേച്ചിയെ കാശ്മീരിലേയ്ക്കു കൊണ്ടുപോകും...എല്ലാം ഞാനറിഞ്ഞു .."ഇത്തിരി വൈകിയാലെന്താ ഭാഗ്യള്ളോളാ സുനന്ദ.നല്ലൊരു ബന്ധം തന്നെയാ അവള്‍ക്ക് കിട്ടാന്‍ പോണെ"..അമ്മ ഇന്നലെ മുത്തശ്ശിയോടു പറയുന്നതു ഞാനും കേട്ടു...
"കുട്ടന്‍ എല്ലാമറിഞ്ഞു അല്ലെ,...പക്ഷെ,വൈകിപോയി കുട്ടാ,..ജാതകം ചേര്‍ന്ന്,യോഗം തെളിഞ്ഞപ്പോഴേയ്ക്കും വല്ലാതെ വൈകിപോയി.. സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും മുകളില്‍ യാഥാര്‍ത്ഥ്യങ്ങള്‍ പിടിമുറുക്കി ആഴ്‌ന്നിറങ്ങി മുട്ടയിട്ടു അടയിരിയ്ക്കാന്‍ തുടങ്ങി.!"..
ചേച്ചിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.
എനിയ്ക്കൊന്നും മനസ്സിലാവുന്നില്ല ചേച്ചി.
"കുട്ടനതു മനസ്സിലാവില്ല... കുട്ടനതു മനസ്സിലാവാന്‍ പാടില്ല. ആര്‍ക്കും മനസ്സിലാവാന്‍ പാടില്ല..ആര്‍ക്കും..! ചേച്ചി ഒരു നിമിഷം നിശ്ശബ്ദയായി...
ഞാനൊരു തമാശ പറഞ്ഞതല്ലെ കുട്ടാ.അപ്പോഴേയ്ക്കും മുഖം വാടിയല്ലോ...അതൊക്കെ പോട്ടെ,..ഞാന്‍ പോയാല്‍ കുട്ടനു സങ്കടാവോ.."
"പിന്നെ,..സങ്കടവാണ്ട്,...എന്നാലും ചേച്ചിയ്ക്ക് പുവ്വാണ്ടിരിയ്ക്കാന്‍ പറ്റില്ലാല്ലോ..ഞാനും കരയുകയായിരുന്നു.
"ശരിയാണു കുട്ടാ,..ചേച്ചി പുവ്വാണ്ടിരിയ്ക്കാന്‍ പറ്റില്ല....ചേച്ചിയ്ക്കു പോയെ പറ്റു...ചേച്ചി പോകുമ്പോള്‍ കുട്ടന്‍ കരയരുത്,..സങ്കടപ്പെടരുത്..എവിടെപോയാലും എന്റെ കുട്ടന്റെ കൂടെ ഒരു നിഴല്‍പോലെ ചേച്ചി എപ്പോഴുമുണ്ടാകും."
ചേച്ചി എന്നെ ചേര്‍ത്തുപിടിച്ചു...ആ കണ്ണുകള്‍ വിടര്‍ന്നു..കണ്ണുനീര്‍ത്തുള്ളികള്‍ സ്ഫടികംകണക്കെ തിളങ്ങി ആ മുഖത്ത് ആയിരം മഴവില്ലുകള്‍ വിരിയിച്ചു.
"മുകളില്‍ കാവില്‍ കരിയിലകള്‍ അനങ്ങുന്ന ശബ്ദം കേള്‍ക്കുന്നില്ലെ കുട്ടന്‍...നമ്മുടെ ചേര്‍ച്ചയും ഇണക്കവും കണ്ട് കൊതിമൂത്ത സര്‍പ്പങ്ങള്‍ കാലം തെറ്റി ഇണചേരുകയാണവിടെ"..ചേച്ചി ചിരിച്ചു.വല്ലാത്തൊരു ചിരിയായിരുന്നു അത്.
"എന്റെ കുട്ടന്റെ മുഖം എത്ര കണ്ടാലും മതിവരില്ല ചേച്ചിയ്ക്ക്,.. എത്ര ജന്മം അനുഭവിച്ചാലും കൊതി തീരില്ല..."...ചേച്ചി എന്നെ ശക്തിയോടെ വാരിപുണര്‍ന്നു.. വല്ലാത്ത ആവേശമായിരുന്നു ചേച്ചിയ്ക്കപ്പോള്‍..
ഈശ്വരാ ഒരേ ദിവസം .ഒരിയ്ക്കല്‍കൂടി.!...എന്തുപറ്റി എന്റെചേച്ചിയ്ക്കിന്ന്..!!
മടങ്ങുമ്പോള്‍ ഒരു പാടു വൈകിയിരുന്നു....സര്‍പ്പക്കാവില്‍ നിഴലുകള്‍ക്കു നീളംകൂടിയിരുന്നു...ഇണചേര്‍ന്നു തളര്‍ന്ന് സര്‍പ്പങ്ങള്‍ മാളത്തില്‍ മയങ്ങാന്‍ തുടങ്ങിയിരുന്നു.മനസ്സിനു വല്ലാത്ത് ആലസ്യമായിരുന്നു..ദേഹം മൊത്തം നോവുകയായിരുന്നു..
പിറ്റേദിവസം നേരം വൈകിയാണെഴുന്നേറ്റത്`..ഉച്ചയാവാറായിട്ടും ആ പരിസരത്തൊന്നും ചേച്ചിയെ കണ്ടില്ല...
"അവള് അതിരാവിലെ തന്നെ തൃശ്ശൂര്‍ക്കു പോയല്ലൊ,..കൂട്ടുകാരിയുടെ വീട്ടിലേയ്ക്ക് ഏതൊ പരീക്ഷയ്ക്ക് അപേക്ഷ അയയ്ക്കാന്‍ ഇന്നാണത്രെ അവസാന തിയതി....നിന്നോടൊന്നും പറഞ്ഞില്ലെ,.ഞാന്‍ വിചാരിച്ചെ നിനക്കറിയാന്നാണ്.."".
ചേച്ചിയുടെ അമ്മയുടെ മറുപടി കേട്ടപ്പോള്‍ അത്ഭുതം തോന്നി ഒപ്പം സങ്കടവും.....എന്നോടും പറയാതെ, പറ്റുകയാണെങ്കില്‍ എന്നേയും കൂടെകൂട്ടാതെ എങ്ങും പോകാറില്ല ചേച്ചി...ഉടുക്കേണ്ട സാരി വരെ സെലക്റ്റു ചെയ്തുകൊടുക്കേണ്ട ഡ്യൂട്ടി എന്റേയായിരുന്നു...എന്നിട്ട് ഇന്ന്.!
ഉച്ചതിരിഞ്ഞ് പടിഞ്ഞാറ്റിനിയില്‍ പഠിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ചിറവരമ്പിലൂടെ നടന്നു വരുന്ന ചേച്ചിയെ ദൂരെനിന്നെ കണ്ടു..പടിഞ്ഞാറന്‍വെയിലേറ്റു നടന്നതിനാലാകം ആ മുഖം വല്ലാതെ വാടിതളര്‍ന്നിരുന്നു..
വഴിയിലേയ്ക്കിറങ്ങി ചെന്നാലൊ..ചേച്ചിയോടു വിശേഷങ്ങള്‍ ചോദിച്ചാലോ....മനസ്സു തുടിച്ചതാണ്..വേണ്ട....ചേച്ചി എന്റെ അടുത്തു വരട്ടെ...പറയാതെ പോയതിനു സോറി പറയട്ടെ..എന്നിട്ടെ ഇനി ചേച്ചിയുമായി പങ്കുള്ളു...
പക്ഷെ, ചേച്ചി വന്നില്ല,...സോറി പറഞ്ഞില്ല..പങ്കു കൂടിയില്ല...അന്നു രാത്രി ...അന്നു രാത്രി എന്റെ ചേച്ചി ...എന്നെന്നേയ്ക്കുമായി....!
----------------------------------------------------------------------
"എന്താ എന്റെ നായര് ബാല്‍ക്കണിയിലെ ഇരുട്ടില്‍ ഒറ്റയ്ക്കിരുന്നു തപസ്സു ചെയ്യുകയാണോ..." ഞെട്ടിയുണര്‍ന്നു..മുന്നില്‍ മീനാക്ഷി..അവള്‍ ലൈറ്റ് ഓണ്‍ ചെയ്തു...
"അയ്യോ,.. എന്തുപറ്റി നിങ്ങള്‍ക്ക്...കണ്ണു നിറഞ്ഞിരിയ്ക്കുന്നല്ലൊ, മുഖം തുടുത്തിരിയ്ക്കുന്നു..വയ്യായ വല്ലതുമുണ്ടോ..?"
ഒന്നുമില്ല മീനാക്ഷി,.,.തണുത്ത കാറ്റടിച്ചിട്ടായിരിയ്ക്കും....രാവിലെമുതല്‍ കണ്ണിനു ചെറിയിരു സ്ട്രെയിന്‍ ഉണ്ടായിരുന്നു,.. പറ്റുകയാണെങ്കില്‍ നാളെ ഡോക്ടര്‍ മേനോന്റെ അടുത്തൊന്നുപോയി ഐ ടെസ്റ്റ് ചെയ്യണം.....ശബ്ദം തളര്‍ന്നിരുന്നു...
നല്ല മഴക്കോളുണ്ട്.. മീനാക്ഷി,.. ഉണ്ണി വന്നില്ലെ ഇതുവരെ "
അവനിന്നു വരില്ല...ഇപ്പോള്‍ വിളിച്ചു ഫോണ്‍ വെച്ചതയുള്ളു,.അവന്റെ ബെസ്റ്റ് ഫ്രന്‍ഡ് ബിമലില്ലെ,.. ആ കുട്ടിയുടെ അമ്മൂമ്മ മരിച്ചുപോയി..അവര്‍ രണ്ടുംകൂടി തുറവൂരുള്ള ബിമലിന്റെ തറവാട്ടു വീട്ടിലേയ്ക്കു പോയി."..
അവള്‍ അടുത്തു വന്നു ചേര്‍ന്നിരുന്നു..നെറ്റിയില്‍ കൈവെച്ചു നോക്കി...
"നിങ്ങള്‍ എന്താ ആലോചിച്ചുക്കൊണ്ടിരുന്നത്,.. നമ്മുടെ ഉണ്ണിയെക്കുറിച്ചാണോ,..അവനൊരിയ്ക്കലും ബിനേഷിനെപോലെയാകാന്‍ കഴിയില്ല .നമ്മുടെ മോനല്ലെ അവന്‍,..ഭാഗ്യം,.അച്ഛന്റെ രൂപം മാത്രമല്ല എല്ലാ സ്വഭാവഗുണങ്ങളും കിട്ടിയിട്ടുണ്ട് അവന്,..പാവമാണ് നമ്മുടെ മോന്‍...
പാപപുണ്യങ്ങളുടെ അതിര്‍വരമ്പുകളറിയാതെ കാണുന്നതിലെല്ലാം കൗതുകം തോന്നുന്ന പ്രായം..ഊരാക്കുടുക്കളൊരുക്കി,..അണിഞ്ഞൊരുങ്ങി,.പുഞ്ചിരിയുമായി അവന്റെ മുമ്പില്‍ നിറഞ്ഞുനില്‍ക്കുന്ന കാലം...എന്നിട്ടും ഉണ്ണിയെക്കുറിച്ചെനിയ്ക്കൊരു ഒരു വേവലാതിയുമില്ല ..അവനൊരാപത്തുംകൂടാതെ കാത്തുരക്ഷിച്ച്,.നേര്‍വഴിയ്ക്കു നടത്താന്‍ ഒരമ്മയുടെ വാല്‍സല്യത്തൊടെ,..കരുതലോടെ ഒരു നിഴല്‍ പോലെ,എപ്പോഴും....!! ..
സ്വയം മറന്ന്, ഒരാത്മഗതം പോലെ,എന്റെ ഹൃദയത്തില്‍ നിന്നും ആ വാചകം പുറത്തേയ്ക്കു വരാന്‍ തുടങ്ങിയ നിമിഷം തികച്ചും യാദൃശ്ചികമായി ഇടിയും മിന്നലും ഒന്നിച്ചു കലിപൂണ്ട് ഭൂമിയിലേയ്ക്കു കുതിച്ചെത്തി.കായലിനുമുകളില്‍ ആകാശത്തെ നെടുകെപിളര്‍ന്നുകൊണ്ട് ഒരഗ്നിഫുലിംഗം ഭയാനകമായ ശബ്ദത്തോടെ, ഞങ്ങളുടെ കണ്‍മുമ്പിലൂടെ കായല്‍പ്പരപ്പിലേയ്ക്കു പതിച്ചു..
നഗരം കിടുകിടാ വിറച്ചു...വൈദ്യുതി നിലച്ചു...പരിസരം മുഴുവന്‍ ഇരുട്ടിലാണ്ടു..പേടിച്ചരണ്ട മീനാക്ഷി എന്റെ മാറിലേയ്ക്കു ചാഞ്ഞു,..കെട്ടിപുണര്‍ന്നു..
എവിടെ നിന്നോ പാഞ്ഞെത്തി വീശിയടിച്ച ഭ്രാന്തന്‍കാറ്റ് മഴത്തുള്ളിചരലുകള്‍ ബാല്‍ക്കണിയിലേയ്ക്കു വാരിയെറിഞ്ഞു പൊട്ടിച്ചിരിച്ചു.
ഒരു നിമിഷം സ്തംഭിച്ചിപോയി ഞാന്‍..!.ഇരുട്ടില്‍ എന്നെ വാരിപുണരുന്ന നനുത്തരോമങ്ങളോടുകൂടിയ,നിറയെ സ്വര്‍ണ്ണവളകണിഞ്ഞ കൊഴുത്തുരുണ്ട കൈത്തണ്ടകള്‍, എന്റെ ചുണ്ടില്‍ തേന്‍തുള്ളികള്‍ചൊരിയാന്‍ വെമ്പുന്ന തടിച്ചുവിടര്‍ന്ന ചുണ്ടുകള്‍,.,അഴിഞ്ഞുലഞ്ഞമുടിക്കെട്ടില്‍ നിന്നും നാസാരന്ധ്രങ്ങളിലേയ്ക്ക് പടര്‍ന്നിറങ്ങുന്ന നീലഭൃംഗാദി എണ്ണയുടെ ഗന്ധം,..എന്റെ വിരല്‍തുമ്പുകള്‍ തഴുകയുണര്‍ത്തുന്ന വലിയ വട്ടക്കമ്മലുകണിഞ്ഞ വിടര്‍ന്ന ചെവിയിതളുകള്‍.എന്റെ ശരീരത്തില്‍ തഴുകിയൊഴുകി താഴേയ്ക്കൂതിര്‍ന്നുവീഴുന്ന ഷിഫോണ്‍ സാരിതലപ്പ്...കൊതിയോടെ നെഞ്ചിലേയ്ക്കമരുന്ന തുടുത്തുവിടര്‍ന്ന വടിവൊത്ത മാറിടത്തിന്റെ ഊഷ്മളത..!. ഇത്...,ഇത്.. എന്റെ മീനാക്ഷിയല്ല..!
മനസ്സില്‍ പാടിപതിയാന്‍ തുടങ്ങവെ പെട്ടന്നുനിലച്ചുപോയ ഗാനത്തിന്റെ ഈണംപോലെ,..ആടിത്തിമര്‍പ്പിന്റെ മൂര്‍ദ്ധന്യത്തില്‍ കൈവിട്ടുപോയ പ്രിയനൃത്തചുവടുകളുടെ താളം പോലെ,.. നിനച്ചിരിയ്ക്കാത നേരത്ത് നഷ്ടപ്പെട്ടുപോയ പരിചതമായ ഈ ഗന്ധം..,സ്പര്‍ശം,.ചലനം എല്ലാം, വിഭ്രാന്തിയുടെ ആ വിസ്മയനിമിഷത്തില്‍ എത്രപ്പെട്ടന്നാണ് ഉള്‍പ്പുള്‍കത്തോടെ ഞാന്‍ തിരിച്ചറിഞ്ഞത്....സുന്ദന്ദചേച്ചി...!
ഒരുപാടു നാളുകള്‍ക്കുശേഷം കണ്ടതുകൊണ്ടാകാം കെട്ടിപുണരുമ്പോള്‍ വല്ലാത്ത ആവേശമായിരുന്നു ചേച്ചിയ്ക്ക്.. അല്ലെങ്കിലും അതാണല്ലോ ചേച്ചിയുടെ രീതി കെട്ടിപ്പിടിച്ചു ശ്വാസം മുട്ടിയ്ക്കും...ഞാനും ഒട്ടും വിട്ടുകൊടുക്കില്ല,.അതെ നാണയത്തില്‍ തിരിച്ചടിയ്ക്കും.." എന്തൊരു ശക്തിയാ ഈ കുട്ടന്." .അതു കേള്‍ക്കാന്‍ വേണ്ടിയാണത്,..ആ നിമിഷം താന്‍ ഒരു മുതിര്‍ന്ന പുരുഷനായി എന്ന അഭിമാനം മനസ്സില്‍ നിറയും...
"ലൈറ്റു വന്നു...അയ്യെ,.നിങ്ങളെന്താ ഈ കാണിയ്ക്കുന്നത്....അപ്പുറത്തുമിപ്പുറത്തുമുള്ള ബാല്‍ക്കണിയിലെ ആള്‍ക്കാരു കാണുമല്ലൊ എന്റെഈശ്വരാ...മീനാക്ഷി കുതറിമാറി....
"എന്തു ശക്തിയായിരുന്നു നിങ്ങള്‍ക്ക്.. ശ്വാസം മുട്ടി മരിച്ചുപോകുമൊ എന്നു പേടിച്ചുപോയി ഞാന്‍"."
ഒരു നിമിഷമെടുത്തു സ്ഥലകാലബോധം തിരിച്ചുകിട്ടാന്‍...
പാവം മീനാക്ഷി, അവള്‍ നിന്നു കിതയ്ക്കുകയായിരുന്നു...
നിനക്കു വല്ലാതെ നൊന്തോ,.... മീനാക്ഷിയുടെ കഴുത്തിനുമുകളിടെ കയ്യിട്ടു അവളെ ചേര്‍ത്തു പിടിച്ചു.....
ഞാനൊന്നു മേലുകഴുകി ഫ്രഷായി വരാം,ഉണ്ണി ഇന്നു വരില്ല എന്നല്ലെ നീ പറഞ്ഞത്, നമുക്ക് വല്ലതും കഴിച്ചു നേരത്തെ ഉറങ്ങാന്‍നോക്കാം ,.ബെഡ്‌റൂമിലെ എ.സി ഓഫ് ചെയ്ത്,.ജനലിന്റെ കിളിവാതിലുകള്‍ തുറന്നിട്ട്,.... മഴയുടെ ശബ്ദത്തില്‍, അതിന്റെ താളത്തില്‍ ലയിച്ചു കിടക്കാം.
"അതിനാരാ പറഞ്ഞെ ഇന്നു മഴ പെയ്യുമെന്ന്,..മഴക്കാരൊക്കെ ആ കാറ്റു കൊണ്ടുപോയല്ലോ,.. കായലിനു മുകളില്‍ മാനം തെളിഞ്ഞല്ലൊ...." മീനാക്ഷിയുടെ ചുണ്ടില്‍ കുസൃതി ചിരി വിടര്‍ന്നു.
ഇന്നു മഴപെയ്യും.. മഴമേഘങ്ങള്‍ വീണ്ടും വരും.....ഇന്നു പെയ്തില്ലെങ്കില്‍ ഈ ഭൂമിയില്‍ ഇനിയൊരിയ്ക്കലും മഴ പെയ്യില്ല..
'അതെന്താ...!" മീനാക്ഷിയുടെ കണ്ണുകളില്‍ ജിജ്ഞാസ നിറഞ്ഞു നിന്നു...".. .
അതങ്ങിനെയാ..നിനക്കറിയൊ മീനാക്ഷി,.ഭൂമിയിലേയ്ക്കുതിര്‍ന്നുവീഴുന്ന മഴത്തുള്ളികളിലൊരോന്നിലും ഓരോ സന്ദേശമുണ്ട്...നമ്മെ പിരിഞ്ഞുപോയ പ്രിയപ്പെട്ടവര്‍ അവരുടെ കണ്ണുനീരില്‍ ചാലിച്ചെഴുതിയ സന്ദേശം.....കാതോര്‍ത്തിരുനാല്‍ നമുക്കതു തിരിച്ചറിയാന്‍ കഴിയും....കാറ്റിന്റെ മര്‍മ്മരത്തിലൂടെ അവര്‍ കളിവാക്കുകളും പരിഭവങ്ങളും കൈമാറും...മിന്നലിന്റെ തിളക്കം അവരുടെ ചാരുതായാര്‍ന്ന പുഞ്ചിരിയുടേയും കണ്ണുകളിലെ തിളക്കത്തിന്റേയും പ്രതിഫലനമാണ്...നഷ്ടസ്വപ്നങ്ങളും, തീരാമോഹങ്ങളും ആത്മനൊമ്പരങ്ങളായി ബഹിര്‍സ്ഫുരിയ്ക്കുന്ന ഇടിമുഴക്കങ്ങള്‍ നമ്മുടെ നെഞ്ചില്‍ അഗ്നിയായി പടര്‍ന്നിറങ്ങും.
മഴയുടെ സംഗീതത്തിലെ സന്ദേശമുള്‍കൊണ്ട്,കാറ്റിന്റെ മര്‍മ്മരത്തിന്റെ പൊരുളറിഞ്ഞ് തേടി,.. മിന്നലിന്റെ വെളിച്ചത്തിലലിഞ്ഞ്,.ഇടിമുഴക്കത്തിലെ ആത്മനൊമ്പരങ്ങള്‍ ഏറ്റുവാങ്ങി,..ഇണചേരുന്ന പാമ്പുകളേപൊലെ കെട്ടിപ്പുണര്‍ന്ന്,..കെട്ടുപിണഞ്ഞു തളരാതെ പുലരുവോളം രമിയ്ക്കണം നമുക്ക്..ഒരു സമര്‍പ്പണം പോലെ,..തര്‍പ്പണം പോലെ.പിരിഞ്ഞുപോയ പ്രിയപ്പെട്ട ആരുടെയോ പ്രീതിയ്ക്കുവേണ്ടിയുള്ള ഒരനുഷ്ഠാനം പോലെ..!
അത് എന്റെ,..നിന്റേയും ജീവിതത്തിലെ ഒരു നിയോഗമാണ് മീനാക്ഷി..അദൃശ്യതകള്‍ക്കപ്പുറത്തിരുന്ന് ആശീര്‍വാദം ചൊരിയുന്ന ആ ശക്തിയുടെ കരുത്തിലാണ് നമ്മുടെ ദാമ്പത്യനിമിഷങ്ങള്‍ ഇത്രയേറെ അര്‍ത്ഥസമ്പുഷ്ടി കൈവരിയ്ക്കുന്നത്`....
മീനാക്ഷിയെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തി അവളുടെ മൂര്‍ദ്ധാവില്‍ അമര്‍ത്തി ചുംബിച്ചു...
ബാത്ത്‌റൂം ലക്ഷ്യമാക്കി നടന്നു പോകുന്ന അദ്ദേഹത്തെ കൗതുകത്തൊടേ നോക്കി നില്‍ക്കുമ്പോള്‍ മീനാക്ഷിയ്ക്ക് അമ്പരപ്പോ അത്ഭുതമോ തോന്നിയില്ല...
എത്ര വര്‍ഷങ്ങളായി താന്‍ തന്റെ നായരെ കാണാന്‍ തുടങ്ങിയിട്ട്..!
മനസ്സില്‍ പ്രണയം മുറുകി..,അത് രതിയുടെ തലങ്ങളിലേയ്ക്ക് വളരാന്‍ തുടങ്ങുന്ന വേളയില്‍ അദ്ദേഹത്തിന്റെ നാവിന്‍തുമ്പില്‍നിന്നും ഉന്മാദാവസ്ഥയിലെന്നപോലെ കവിതയുടെ തേന്‍തുള്ളികള്‍ ഉതിര്‍ന്നു വീഴും..തന്റെ കാതുകളില്‍,..കവളിണകളില്‍,..ചുണ്ടുകളില്‍,..അങ്ങിനെ ശരീരത്തിലെ ഓരോ അണുവിലും അതിന്റെ മാധുര്യം ധാരധാരയായി ചുരന്നൊഴുകും..സ്വര്‍ലോകത്തിലേയ്ക്കുള്ള കവാടങ്ങളോരോന്നായി തുറക്കുന്ന നിര്‍വൃതിയുടെ ആ നിമിഷങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ സൗഭാഗ്യവതി താനാണെന്നു തോന്നിപോകും.
ഇന്നു മഴപെയ്യും,.. പുലരുവോളം നിര്‍ത്താതെ പെയ്തിറങ്ങുന്ന ആ മഴയില്‍ താന്‍ നനഞ്ഞുകുതിരും...മതിവരുവോളം,..കൊതിതീരുവോളം...
മനസ്സിലെ കലണ്ടറിന്റെ വര്‍ണ്ണത്താളുകളില്‍ കുറിച്ചിടാന്‍ ഒരു സൗഭാഗ്യരാത്രി കൂടി...!
ഹൃദയത്തില്‍ കുളിരുകോരിനിറയ്ക്കാന്‍ പോകുന്ന ആ ശുഭനിമിഷങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ സമ്മാനിച്ച മന്ദസ്മിതവുമായി കുണുങ്ങി കുണുങ്ങി കിച്ചണിലേയ്ക്കു നടന്നുപോകുന്ന മീനാക്ഷിയുടെ സീമന്തരേഖ സിന്ദൂരമണിഞ്ഞിട്ടെന്നപോലെ ചുവന്നുതുടുക്കാന്‍ തുടങ്ങുകയായിരുന്നു..
അത് എന്റെ,..നിന്റേയും ജീവിതത്തിലെ ഒരു നിയോഗമാണ് മീനാക്ഷി..അദൃശ്യതകള്‍ക്കപ്പുറത്തിരുന്ന് ആശീര്‍വാദം ചൊരിയുന്ന ആ ശക്തിയുടെ കരുത്തിലാണ് നമ്മുടെ ദാമ്പത്യനിമിഷങ്ങള്‍ ഇത്രയേറെ അര്‍ത്ഥസമ്പുഷ്ടി കൈവരിയ്ക്കുന്നത്`....
ReplyDeleteഅതങ്ങിനെയാ..നിനക്കറിയൊ മീനാക്ഷി,.ഭൂമിയിലേയ്ക്കുതിര്‍ന്നുവീഴുന്ന മഴത്തുള്ളികളിലൊരോന്നിലും ഓരോ സന്ദേശമുണ്ട്...നമ്മെ പിരിഞ്ഞുപോയ പ്രിയപ്പെട്ടവര്‍ അവരുടെ കണ്ണുനീരില്‍ ചാലിച്ചെഴുതിയ സന്ദേശം.....കാതോര്‍ത്തിരുനാല്‍ നമുക്കതു തിരിച്ചറിയാന്‍ കഴിയും.
ReplyDeleteനല്ല ആശയങ്ങള്‍ ആണല്ലോ കൊല്ലേരി. കഥ നന്നായിട്ടുണ്ട്. ക\ഇനിയും നേരെയാക്കാമായിരുന്നുവെനും തോന്നുന്നു.
:-)
.കാടുകുറ്റിയില് വലിയ തറവാട്ടുകാര് മേനോന്‍മാര്....ജാതകമെല്ലാം ചേര്‍ന്നു...
അപ്പോ കാടുകിറ്റീല്‍ എവിടെയാ ??
ഞാന്‍ കാതിക്കുടത്തുനിന്നു ആണ്. കക്കാട് അയ്യങ്കോവ് അമ്പലത്തിന അടുത്ത്.
:-)
Sunil || upaasana
കൊല്ലേരി ഇതു വരെ എഴുതിയതില്‍ വച്ച് ഏറ്റവും മനോഹരം എന്ന് എനിക്ക് തോന്നിയത് ഈ കഥയാണ്... കുട്ടനും സുനന്ദച്ചേച്ചിയും മനസ്സില്‍ നിന്ന് വിട്ടൊഴിയാന്‍ ഇത്തിരി നാള്‍ എടുക്കും... ആശംസകള്‍ കൊല്ലേരീ...
ReplyDeleteനല്ല കഥ, ഒഴുക്കോടെ പറഞ്ഞു.
ReplyDeleteഅവതരണം നന്നായിട്ടുണ്ട്
ഇഷ്ടമായി കുട്ടന്റെ വിഹ്വലതകള്‍ നന്നായി പകര്‍ത്തി....സസ്നേഹം
ReplyDeleteവായിച്ചു കഴിഞ്ഞപ്പോള് സന്ദേഹം – ഇതുവെറും കഥയോ അതോ ജീവിതമോ എന്ന്… ‘സുനന്ദചേച്ചി’ മനസ്സില് നിറഞ്ഞുനില്ക്കുന്നു… അഭിനന്ദനങ്ങള് കൊല്ലേരീ…
ReplyDeleteഎഴുത്ത് തുടരട്ടെ.. ആശംസകളോടെ..
ആദ്യമായിട്ടാണ് ഇവിടെ വരുന്നത്..
ReplyDeleteനല്ല കഥ... നല്ല അവതരണം...
മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങള്‍...
അഭിനന്ദനങ്ങള്‍...
ഇതിനു മുൻപും ഇവിടെ വന്നിട്ടുണ്ടേന്ന് തന്നെ ഓർമ്മ. ഈ കഥ മനോഹരം തന്നെ. നന്നായി എഴുതുക
ReplyDeleteനല്ല കഥ!
ReplyDeleteസുനന്ദയെപോലെ എന്റെ നാട്ടിലും ഒരു ചേച്ചി ഉണ്ടായിരുന്നു ...സിന്ധു......ഓര്‍മ്മവന്നു
ReplyDeleteരാത്രി 12 മണിക്കാണ് കഥ വായിക്കാന്‍ വന്നത്. ഇത്രയും വ്വലുതായതിനാല്‍ കുറച്ചു സമയ്യമെടുക്കും. അതിനാല്‍ ഇനിയും വരാം. പിന്നെ കഥയുടെ തുടക്കം ബോറായി കേട്ടോ
ReplyDeleteഭൂമിയിലേയ്ക്കുതിര്‍ന്നുവീഴുന്ന മഴത്തുള്ളികളിലൊരോന്നിലും ഓരോ സന്ദേശമുണ്ട്...നമ്മെ പിരിഞ്ഞുപോയ പ്രിയപ്പെട്ടവര്‍ അവരുടെ കണ്ണുനീരില്‍ ചാലിച്ചെഴുതിയ സന്ദേശം...
ReplyDeleteമഴയുടെ കാണാക്കാഴ്ചകള്‍.
ഒരു എം.ടി.സ്റ്റൈല്‍ കഥനം. അതിമനോഹരം..
കഥ നന്നായോ എന്ന് ചോദിച്ചാല്‍, ഇനിയും നന്നാക്കാമായിരുന്നു കൊല്ലെരീ ....
ReplyDeleteഎവിടെയൊക്കെയോ N .മോഹനനെ ഓര്‍മ്മിപ്പിച്ചുവോ എന്ന് സംശയം . നല്ല ഭാഷ ഉണ്ട്, ഇനിയും നന്നായി എഴുതാന്‍ ആകട്ടെ
കൊല്ലേരി വന്നിടുണ്ട് കേട്ടോ ....പതിയെ കമന്റ് ഇടാം
ReplyDeleteകൊല്ലേരി ഒരു കൊമ്പൻ തന്നെ!
ReplyDeleteനല്ല കഥ.
ReplyDeleteഅഞ്ച് വര്‍ഷത്തിന് ശേഷം ആണ് കഥ വായിച്ചത് എങ്കിലും ഇഷ്ടമായി. നന്നായി ആസ്വദിച്ചു.
ReplyDeleteകഥ നന്നായിട്ടോ....
രതി നിർവേദം
ReplyDelete