Tuesday, May 29, 2012

അയാള്‍ പോയി,...ഇനി കഥ തുടരാം...

-നിങ്ങള്‍ സമ്പന്നനായി ജനിച്ചില്ലെങ്കില്‍ അതു നിങ്ങളുടെ കുറ്റമല്ല,പക്ഷെ സമ്പന്നനായി മാറിയില്ലെങ്കില്‍ അതു നിങ്ങളുടെ മാത്രം കുറ്റമാണ്‌.- ഒരു പ്രധാന ചാനല്‍ ഓരോ പത്തുമിനിറ്റിലും ആവര്‍ത്തിയ്ക്കുന്ന ഒരു വാചകമാണിത്‌.! എന്ത്‌ സന്ദേശമാണ്‌ ഇതു നല്‍കുന്നത്‌.ഏതുവിധേനയും പണക്കാരനാവുക..പിന്നെ എങ്ങിനെ നമ്മുടെ കൊട്ടേഷന്‍ സംഘങ്ങള്‍ വളരാതിയ്ക്കും..!സത്യമതാണ്‌ ഇന്നു നമ്മുടെ നാട്ടില്‍ നടമാടുന്ന തിന്മകളില്‍ ഭൂരിഭാഗത്തിനും പ്രത്യകഷമായോ പരോകഷമായോ ഉത്തരവാദികള്‍ ദൃശ്യമാധ്യമങ്ങള്‍ തന്നെയാണ്‌.അടിവരയിട്ടുത്തന്നെ പറയട്ടെ ഇന്ന്‌ കേരളത്തിലെ ഏറ്റവുംവലിയ കൊട്ടേഷന്‍ സംഘങ്ങള്‍ വാര്‍ത്താചാനലുകളാണ്‌..ഒരടിസ്ഥാനുമില്ലാതെ എന്തും റിപ്പോര്‍ട്ടു ചെയ്യാന്‍ മടിയില്ലാത്തവര്‍..ഒരു മനസ്സാക്ഷിയുമില്ലാതെ ഏതറ്റവും പോകാന്‍ തയ്യാറാവുന്നവര്‍..അമ്പത്തിയൊന്നല്ല എണ്ണിയിലൊടുങ്ങാത്ത ആരോപണശരങ്ങളാല്‍ പല സായാഹ്നങ്ങളിലായി ഇരയെ നിര്‍ദ്ദാക്ഷണ്യം ഇഞ്ചിഞ്ചായി വകവരുത്തുന്നവര്‍.അവരാണ്‌ അവര്‍ മാത്രമാണ്‌ ഇന്ന്‌ കേരളത്തിലെ ഏറ്റവും വലിയ കൊട്ടേഷന്‍ സംഘങ്ങള്‍.ആണയിട്ട്‌ എണ്ണിയെണ്ണി പറയുന്ന പല എക്‍സ്‌ക്ലൂസിവ്‌ വാര്‍ത്തകള്‍ക്കും പത്തു ദിവസം കഴിഞ്ഞാല്‍ ഒരു തമാശ കടംകഥയുടെ അര്‍ത്ഥം പോലുമുണ്ടാകില്ല അവരുടെ ചാനലില്‍ പോലും. 

ഫെബ്രുവരിയില്‍ കപ്പല്‍വിശേഷങ്ങള്‍,..മാര്‍ച്ചില്‍ പിറവം.ഏപ്രിലില്‍ അഞ്ചാം മന്ത്രി..മേയില്‍ ചന്ദ്രശേഖരവധം.ഇനി വരാന്‍ പോകുന്ന ജൂണ്‍ ജുയ്‌ മാസങ്ങളില്‍ മഴക്കെടുതി എലിപനി,ഡെങ്കിപനി.ഇടതുഭരണമാണെങ്കില്‍ കൊഴുപ്പേകാന്‍ സ്വയാശ്രയവും ഉണ്ടായേനേ,ഭാഗ്യവാന്മാര്‍ സ്വയാശ്രയക്കാര്‍, സര്‍വ്വതന്ത്ര സ്വതന്ത്രര്‍ അല്ലെ അവരിപ്പോള്‍,.ആഗസ്റ്റ്‌-സെപ്തംബര്‍ മാസങ്ങള്‍ ഓണാഘോഷങ്ങള്‍ക്കും പരസ്യങ്ങള്‍ക്കുമായി മാറ്റിവെയ്ക്കപ്പെടുന്നു...തമിഴ്‌നാട്ടില്‍ മഴ പെയ്യുന്ന ഒക്ടോബര്‍ നവംബറുകളില്‍ ഏതുനിമിഷവും പൊട്ടാന്‍ തയ്യാറായി നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്ന നില്‍ക്കുന്ന മുല്ലപ്പെരിയാറിന്റെ ഭീകരദൃശ്യങ്ങള്‍. പിന്നെ ക്രിസ്‌മസും നവവല്‍സരവും പരസ്യങ്ങളുടെ കൊയ്ത്തുക്കാലം.ഇതിനിടയില്‍ പൂട്ടിലെ പീരയെന്നപോലെ അച്ചുതാനന്ദന്റെ മതിലില്‍ പിണറായി വിഭാഗവും തിരിച്ചും ഒട്ടിച്ച പോസ്റ്ററുകളുടെയും ബാനറുകളുടെയും എണ്ണം. പിന്നെ ഭാഗ്യംപോലെ ഒത്തു കിട്ടുന്ന ദുരന്തങ്ങള്‍..ശവശരീരങ്ങളില്‍ പതിയുന്ന കഴുകന്‍ ക്യാമറക്കണ്ണുകള്‍. സ്ക്രീനില്‍നിറയുന്ന ക്ലോസ്‌ അപ്പ്‌ ദൃശ്യങ്ങള്‍..! കൃത്യമായ അജണ്ടയോടെ ഒരുക്കത്തോടെ, ഇത്രയുശുഷ്കാന്തിയോടെ വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിയ്ക്കുന്ന മറ്റൊരു സ്ഥാപനങ്ങളും ഉണ്ടാകില്ല ഇന്നു കേരളത്തില്‍..

ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ.ആരില്‍നിന്നൊക്കെയോ അച്ചാരാം വാങ്ങിയിട്ടെന്നവണ്ണം ഒരു സീസണില്‍ ഒരു വാര്‍ത്തയില്‍ മാത്രം കേന്ദ്രീകരിച്ച്‌,അതിനെ പര്‍വ്വതീകരിച്ച്‌ രാജ്യത്തിലെ സാധാരണ ജനങ്ങളുടെ ഭാവിയെ വിപരീതമായി ബാധിയ്ക്കന്ന അനേകം വാര്‍ത്തകള്‍ക്ക്‌,ഭരണാധികാരികളുടെ കുതന്ത്രങ്ങള്‍ക്ക്‌ തന്ത്രപൂര്‍വ്വം മറയിടുന്നു..പലപ്പോഴും പൂര്‍ണ്ണമായും തമസ്കരിയ്ക്കുന്നു..പുര കത്തിച്ച്‌ വാഴവെട്ടാന്‍ അവസരമൊരുക്കൊന്നു..KSFEയുടെ എക്കൗണ്ടുകളില്‍ പലതും എങ്ങിനെ AXIS ബാങ്കിലെത്തി എന്നത്‌ മലയാളിയ്ക്കൊരു വാര്‍ത്തയേ അല്ലതാകുന്നു.സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ പലതും അറിയാതെ പോകുന്നു.സ്വര്‍ണ്ണപ്പരസ്യങ്ങളാല്‍ മൂടിയിരിയ്ക്കുന്നു ചാനലിലെ ശാശ്വതസത്യം.. !

ഓര്‍മ്മയില്ലെ പെരുന്തച്ചനേയും മകനേയും..വെറുതെ ഒരു രസത്തിനു പാലത്തിനു മുകളില്‍ പണിത പ്രതിമയെചൊല്ലി തുടങ്ങിയ നിസ്സാര തര്‍ക്കം...പിന്നെ അത്‌ ഈഗോ ക്ലാഷായി.അന്നാദ്യമായി പെരുന്തച്ചന്‍ മകനെ കുലംകുത്തി എന്നു വിളിച്ചു.അസ്വാരസ്യങ്ങള്‍ വളര്‍ന്നു.അസൂയാലുക്കള്‍ക്കായ മറ്റു തച്ചന്‍മാര്‍ അതിന്‌ ആക്കം കൂട്ടി. ഒരു ദിവസം നാട്ടുകാര്‍ കേള്‍ക്കുന്നത്‌ പെരുന്തച്ചന്‍ മകനെ ഉളിയെറിഞ്ഞു കൊന്ന വാര്‍ത്തയാണ്‌..!.ഒരു പക്ഷെ, കൈവഴുതി ഉളി അറിയാതെ താഴേയ്ക്ക്‌ വീണതായിരിയ്ക്കാം,.അല്ലെങ്കില്‍ തന്റെ മകളോട്‌ പെരുന്തച്ചന്റെ മകനുള്ള അടുപ്പം മനസ്സിലാക്കി അധികാരിതന്നെ തൊട്ടടുത്ത്‌ പണിതുകൊണ്ടിരുന്ന മറ്റേതേങ്കിലും തച്ചനെകൊണ്ട്‌ ചെയ്യിച്ചതുമായിരിയ്ക്കാം, സുന്ദരിയും ചെറുപ്പക്കാരിയുമായ തന്റെ ഭാര്യയ്ക്ക്‌ പെരുന്തച്ചന്റെ കരുവിരുതിലുള്ള ആരാധനയില്‍ അസൂയയും ഒപ്പം സംശയവും തോന്നിയിട്ടുണ്ടാവാം അധികാരിയ്ക്ക്‌..അങ്ങിനെ മകനെ നശിപ്പിയ്ക്കുക ആ കേസില്‍ പെരുന്തച്ചനെ കുടുക്കി രണ്ടുപേരേയും ഒരേസമയം ഇല്ലതാക്കുക..ഇത്തരം കേസുകളില്‍ സാധ്യതകളൊരുപാടാണ്‌..കാലം ഒരുപാടു കഴിഞ്ഞു.പക്ഷെ, ഇന്നും ജനമനസ്സുകളില്‍ പെരുന്തച്ചന്‍ തന്നെയാണ്‌ കൊലയാളി, കാരണം അധികാരി ശക്തനായിരുന്നു,.അദ്ദേഹത്തിന്റെ ആളുകളായിരുന്നു നിയമപാലകര്‍..ഒപ്പംകഥ ചമച്ച്‌ ഉടുക്കുകൊട്ടി നാട്ടുകാരുടെ ചെവിയിലോതാന്‍ ശക്തരായ പാണാന്‍മാരുടെ പിന്‍ബലവും ഉണ്ടായിരുന്നു..എന്നും എക്കാലത്തും ചരിത്രം കുറിയ്ക്കപ്പെടുന്നത്‌ മാധ്യമകരങ്ങളിലൂടേയാണ്‌.സത്യം വളച്ചൊടിച്ച്‌ അസുരനെ ദേവനാക്കാനും,.ദേവനെ അസുരനാക്കാനും അനായാസം കഴിയും അവര്‍ക്ക്‌.ജനസമക്ഷം അതുമാത്രമെ സത്യമാകു.അതുമാത്രം...!

ചന്ദ്രശേഖരന്‍ വധം..തീര്‍ത്തും അപലപനീയമായ ഒരു പ്രവൃത്തി തന്നെയാണത്‌..ആരു ചെയ്താലും എത്ര ഉന്നതനായാലും കുറ്റവാളി കണ്ടെത്തപ്പെടണം,ശിക്ഷിയ്ക്കപ്പെടണം.ഇതെല്ലാം മനഃസ്സാക്ഷിയുള്ള ആര്‍ക്കും നിഷേധിയ്ക്കാനാവാത്ത സത്യങ്ങള്‍ മാത്രം.പക്ഷെ, സഖാവിന്റെ മരണത്തെ, ആ രക്തത്തുള്ളികളെ, അദ്ദേഹത്തിന്റെ വിധവയുടെ കണ്ണുനീരിനെ, തോല്‍ക്കുമെന്നുറപ്പുള്ള മല്‍സരം തിരിച്ചുപിടിയ്ക്കാനായി, ഇലക്ഷന്‍ പ്രചരണത്തിനുള്ള ആയുധമാക്കി മാറ്റുന്നവരുടെ മനസ്സ്‌ കൊലയാളികളെക്കാള്‍ നികൃഷ്ടമാണ്‌..ഒപ്പം അതിനു ചൂട്ടു പിടിയ്ക്കുന്ന മാധ്യമങ്ങളുടെയും.ഇന്നലെ വരെ അവര്‍ക്കന്യനായിരുന്ന, അനഭിമതനായിരുന്ന മരിച്ചു പോയ സഖാവ്‌ എത്ര പെട്ടന്നാണ്‌ പ്രിയപ്പെട്ടവനായത്‌..അദ്ദേഹത്തിന്റെ അപദാനങ്ങള്‍ എത്രയെത്ര വാഴ്ത്തിയിട്ടും മതി വരുന്നില്ല പലര്‍ക്കും.ജൂണ്‍ രണ്ടുവരെ നിത്യവും രാവിലേയും വൈകുന്നേരവും ഒന്നുവീതം എതിര്‍ചേരിയിലെ സഖാക്കളെ അറസ്റ്റ്‌ ചെയ്ത്‌ ബ്രൈക്‌ഫാസ്റ്റിനോടൊപ്പവും ഡിന്നറിനോടും ഒപ്പം ജനമനസ്സുകളില്‍ ഫ്ലാഷ്‌ ന്യൂസായി വിളമ്പുക.കുഞ്ഞൂഞ്ഞിന്റെ നെയ്യാറ്റിന്‍കരവാതം മാറാന്‍ പീസി ജോര്‍ജ്ജ്‌വൈദ്യര്‌ കല്‍പ്പിച്ചുകൊടുത്ത മരുന്ന്‌. അതിവേഗം ബഹുദൂരം മുന്നേറുന്ന തിരക്കിനിടയില്‍ ആ മരുന്നു പ്രയോഗിയ്ക്കാന്‍ കുഞ്ഞൂഞ്ഞ്‌ ഓര്‍ത്തില്ലേലും മറക്കാതെ എടുത്തുകൊടുക്കാന്‍ വല്ലാത്ത ജാഗ്രതയാണ്‌ ചില ചാനലുകള്‍ക്ക്‌.

കാണുന്നവര്‍ക്ക്‌ അറപ്പും വെറുപ്പും തോന്നുന്ന വിധം ഇത്രമാത്രം നിറം ചേര്‍ത്തും അതിശയോക്തി കലര്‍ത്തിയും നിറംകലര്‍ത്തി അവതരിപ്പിയ്ക്കപ്പെട്ട ഒരു സംഭവം എന്റെ ചാനല്‍ക്കാഴ്ചകളില്‍ ഉണ്ടായിട്ടില്ല.നോര്‍ത്തിന്ത്യയിലെന്നപോലെ.കേരളത്തിലും ജമീന്താര്‍ ഗ്രാമങ്ങള്‍ അതും പാര്‍ട്ടികളുടെ നിയന്ത്രണത്തില്‍! സത്യമോ അസത്യമോ ആവട്ടെ ആ വാര്‍ത്ത..എന്തായാലും ഇന്നോ ഇന്നലയോ പൊട്ടിമുളച്ചാതയിരിയ്ക്കില്ലല്ലൊ അത്‌..എവിടെയായിരുന്നു ഈ ചാനലുകള്‍ ഇതുവരെ.!, എന്തെ അവര്‍ ഇതിനെക്കുറിച്ചിതുവരെ മിണ്ടിയില്ല..!.സഖാവ്‌ ചന്ദ്രശേഖരനെ വധിച്ച കൊട്ടേഷന്‍ സംഘം അവരാരുമാകട്ടെ, ആ കൃത്യം നിര്‍വഹിയ്ക്കാന്‍ മിനുറ്റുകളെ എടുത്തിട്ടുണ്ടാവു...എന്നല്‍ നമ്മുടെ ചാനലുകള്‍ ആ മൃതശരീരം കഷ്ണം കഷ്ണമാക്കി അന്തിചന്തയില്‍ ആര്‍ക്കോവേണ്ടി ലേലം ചെയ്യുന്നതുകാണുമ്പോള്‍ സങ്കടംതോന്നുന്നു.ആ മാംസകഷ്ണങ്ങള്‍ വിവിധ രൂപങ്ങളില്‍, ഭാവങ്ങളില്‍ സ്ക്രീനിലൂടെ ലഞ്ചും ബ്രൈക്ക്‌ഫാസ്റ്റും ഡിന്നറുമായി ജനമനസ്സുകളിലെത്തിയ്ക്കാനുള്ള ശുഷ്കാന്തി കാണുമ്പോള്‍ അറപ്പും,വെറുപ്പും അമര്‍ഷവും തോന്നുന്നു.

ഇനി ജൂണ്‍ രണ്ടു വരെ,ശെല്‍വരാജിന്റെ വിജയമുറപ്പുവരുത്തുന്നതു വരെ നിദ്രാവിഹീനങ്ങളായിരിയ്ക്കും പല ചാനല്‍രാവുകളും.അന്തിമാനം ചുമക്കുമ്പോള്‍ മുറുക്കിചുവപ്പിച്ച്‌,മുല്ലപൂവും ചൂടി, വാതില്‍പ്പടിയില്‍നിന്നും ശൃംഗാരചേഷ്ടകള്‍ കാണിച്ച്‌ പതിവുകാരെ ആകര്‍ഷിയ്ക്കാന്‍ അഭിസാരികകള്‍ തമ്മില്‍തമ്മില്‍ മല്‍സരിയ്ക്കുന്ന ചുവന്നതെരുവിലെ വേശ്യാലയങ്ങള്‍ക്ക്‌ സമാനമാണ്‌ പല വാര്‍ത്താചാനലുകളും സായാഹ്നങ്ങളില്‍. പാവം വാര്‍ത്താവിതരണക്കാര്‍., സ്വന്തം അഭിപ്രായങ്ങളുടേയും,ആദര്‍ശങ്ങളുടെയും, വിശ്വാസപ്രമാണങ്ങളുടെയും ഉടയാടകള്‍ ഓരോന്നോരോന്നായി അഴിച്ചുവെച്ച്‌ പലകോണുകളില്‍ പല രീതികളില്‍ പലരുടേയും താല്‍പ്പര്യങ്ങള്‍ക്കും ഒന്നിച്ചു വഴങ്ങേണ്ടിവരുന്നു അവര്‍ക്ക്‌,അതും പരസ്യമായി.!.എല്ലാം നിലനില്‍പ്പിനുവേണ്ടി,നടത്തിപ്പുക്കാരന്റെ ദുര്‍മുഖം കാണാന്‍ ഭയന്ന്‌.മടിയോടെയായിരിയ്ക്കും പലരുടേയും തുടക്കം,പിന്നെപ്പിന്നെ ചില പതിവുകാരോട്‌ പ്രണയമാകും,വല്ലാത്ത അഭിനിവേശമാകും ചിലര്‍ക്ക്‌..ഒരു കാലത്ത്‌ ആദര്‍ശധീരതയുടെ അവസാന വാക്കുകളായി കാമ്പസുകളില്‍ തിളങ്ങിയവരായിരുന്നു ഇവരില്‍ പലരുമെന്നോര്‍ക്കണം...! മാനം വിറ്റു സമ്പാദിച്ചാലും ധനം ധനം തന്നെയല്ലെ, ആദര്‍ശത്തേക്കാള്‍ വലുതല്ലെ അത്‌..ആദര്‍ശം വിറ്റാല്‍ ആഡംബരം വാങ്ങാന്‍ പറ്റില്ലല്ലോ, കുടുംബിനി പിണങ്ങില്ലെ..! നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന സ്വന്തം അണുകുടുംബം,അതുമാത്രമല്ലെ ലോകം..!അവിടെ മാത്രമല്ലെ മനുഷ്യവാസമുള്ളു..!"

ഒരു ആവാസവ്യവസ്ഥിതിയില്‍ എല്ല സസ്യജാലങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്‌.അതുപോലെ ഒരു ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഓരോ പ്രസ്ഥാനങ്ങള്‍ക്കും അവരുടെതായ പങ്കുണ്ട്‌..പ്രത്യേകിച്ചും, എത്രയൊക്കെ അപചയം സംഭവിച്ചു എന്നു സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചാലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌...സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി കാടും മേടും പുഴകളും നശിപ്പിച്ചു നാം.ഇപ്പോള്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നേരേയായിരിയ്ക്കുന്നു ആക്രമണം.എളുപ്പമാണ്‌ ആ ദൗത്യം..നല്ല ശരീരഭാഷയില്ലാത്ത,ഒന്നു ഭംഗിയായി ചിരിയ്ക്കാന്‍ പോലുമറിയാത്ത ചാനലുകളുടെ ക്യാമറക്കൊപ്പം ചലിയ്ക്കാനറിയാത്ത, ഒരാംഗിളിലും യാതൊരു സൗമ്യതയും പ്രതിഫലിക്കാത്ത മുഖഭാവങ്ങളോടുകൂടിയ, മനസ്സില്‍ തോന്നുന്നത്‌ ഉടന്‍ വിളിച്ചു പറയുന്ന , മാധ്യമവശീകരണയന്ത്രം ധരിച്ച്‌ കിണുങ്ങാനറിയാത്ത, അങ്ങിനെയങ്ങിനെയങ്ങിനെ കാലികമായി ഒരുപാടുകുറവുകളുള്ള നേതാക്കള്‍ മാത്രമുള്ള ഇടതുപക്ഷത്തെ തൂത്തെറിയാന്‍ മാധ്യമതന്ത്രം പഠിച്ചവര്‍ക്ക്‌ ഏറെ എളുപ്പമാണ്‌.പക്ഷെ ഒന്നോര്‍ക്കുക,കനത്ത വില നല്‍കേണ്ടി വരും അതിന്‌..തിരിച്ചറിയുമ്പോഴേയ്ക്കും വല്ലാതെ വൈകിയിരിയ്ക്കും.. പാവപ്പെട്ടവന്റെ കനവും കണ്ണീരും രക്തവും വിയര്‍പ്പും ഊറ്റിയെടുത്ത്‌ കോര്‍പ്പറേറ്റ്‌ ഭീമന്‍മാരുടെ അത്താഴമേശ വിഭവസമ്പന്നമാക്കാന്‍ സദാ ജാഗരൂകരായിരുക്കുന്ന ഭരണാധികാരികളുടെ നാടാണിത്‌.!.സ്വന്തം കാല്‍ച്ചുവട്ടിലെ മണല്‍ മുഴുവന്‍ ഒഴുകിപോയാല്‍ പിന്നെ താഴെ അവശേഷിയ്ക്കുന്ന വര്‍ഗ്ഗീയതയുടെ ചെളിയില്‍ ഒരിയ്ക്കലും തിരിച്ചെടുക്കാനാവത്തില്‍ വിധം കാലുകള്‍ ആണ്ടുപോകും...!

വെള്ളത്തിനു സ്വന്തമായി രൂപമില്ല, നിറവും,.പക്ഷെ ചെന്നു വീഴുന്ന പാത്രം,അതു വെറുമൊരു മണ്‍കൂജയോ, വിലപിടിച്ച സ്ഫടികപാത്രമോ ഏതുമാകട്ടെ ആ പാത്രത്തിന്റെ രൂപവും നിറവും ഊഷ്മാവുപോലും ഒരു മടിയും കൂടാതെ നിമിഷം നേരംകൊണ്ട്‌ സ്വായത്തമാക്കാന്‍ അതിനു കഴിയുന്നു,..അതുപോലെയാണ്‌ മിക്ക UDF നേതാക്കളും.അങ്ങിനെയുള്ളവര്‍ക്ക്‌ ചെന്നെത്തുന്നിടം അതൊരു മതസ്ഥാപനമോ,മാഫിയ സംഘമോ എന്തോ ആകട്ടെ അവിടെ വളരെപെട്ടന്ന്‌ സൗഹൃദം സ്ഥാപിച്ചെടുക്കാന്‍ സാധിയ്ക്കും..വീണിടം വിഷ്ണുലോകമാക്കി എളുപ്പത്തില്‍ തന്ത്രങ്ങള്‍ മെനെഞ്ഞെടുക്കും അവര്‍,.മാണിസാറിനെപോലെ...പക്ഷെ,മഷിയിട്ടു നോക്കിയാല്‍പോലും അത്തരമൊരു LDF നേതാവിനെ കേരളത്തില്‍ കാണാന്‍ കഴിയില്ല..എല്ലാറ്റിനും സ്വന്തം കാഴ്ചപ്പാടുകള്‍,ശരിയെന്നു തോന്നുന്നത്‌ മുഖം നോക്കാതെ, സന്ദര്‍ഭം ഓര്‍ക്കാതെ വിളിച്ചു പറയുന്ന ശീലം.ഇതൊക്കെയാണ്‌വരുടെ പൊതുവായ മുഖമുദ്രകള്‍..അതുകൊണ്ടുത്തന്നെ രാഷ്ട്രീയജീവിതത്തില്‍ ഒരു പാടു നഷ്ടങ്ങള്‍ വന്നുചേരുന്നു അവര്‍ക്ക്‌..

ചന്ദ്രശേഖരന്‍ സഖാവ്‌ മരിച്ച വാര്‍ത്ത അറിഞ്ഞ നിമിഷം പത്രക്കാര്‍ക്കു മുമ്പില്‍ വിതുമ്പണമായിരുന്നു പിണറായി സഖാവ്‌...പഴയ സഖാവിന്റെ അപദാനങ്ങള്‍ എണ്ണിയെണ്ണിപറയുമ്പോള്‍ തൊട്ടുമുമ്പിലുള്ള ചാനല്‍ മൈക്കുകളില്‍ കണ്ണുനീര്‍ത്തുള്ളികള്‍ ഉതിര്‍ന്നു വീഴണമായിരുന്നു .അതാണ്‌ നാട്ടുനടപ്പ്‌ ..."പണ്ടാറാക്കാലി,വന്നു കയറിയ കാലം മുതലെ എനിയ്ക്കിട്ടു പണിയാന്‍ തുടങ്ങിയിതാ..ഇപ്പൊഴെങ്കിലും ഒന്നു ചത്തു കിട്ടിയല്ലോ, എന്നു ഉള്ളില്‍ മുറുമുറുക്കുന്ന മരുമകളും "എന്റെ അമ്മ പോയല്ലോ, എനിയ്ക്കിനി ആരാ ഉള്ളത്‌" എന്നു പറഞ്ഞ്‌ കരക്കാരുടെ മുമ്പില്‍ പൊട്ടിക്കരയും അവരെ ബോധ്യപ്പെടുത്താനായിട്ടെങ്കിലും..അവിടെ തീരും പാതി പൊല്ലപ്പുകളും..ഒരു നേതാവ്‌ ഉള്ളിലെത്ര ശുദ്ധനാണ്‌ എന്നൊരാളും അന്വേഷിയ്ക്കാന്‍ പോകുന്നില്ല..പുറമേയുള്ള അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ മാത്രമെ വിലയിരുത്തപ്പെടുകയുള്ളു..ജീവിതത്തിലെ ഒരോ നിമിഷവും ക്യാമറക്കണ്ണുകള്‍ക്കുള്ളിലാണ്‌ എന്ന തിരിച്ചറിവോടെ നോക്കിലും വാക്കിലും എന്തിന്‌ വസ്ത്രധാരണത്തില്‍ പോലും കരുതല്‍ വേണം ഇന്നത്തെ ഓരോ നേതാവിനും...UDF നേതാക്കളില്‍നിന്നും അതിവേഗം ഒരുപാട്‌ തന്ത്രങ്ങള്‍ സ്വായത്തമാക്കിയാലെ ബഹുദൂരം പുറകിലായ ഇടതുപക്ഷത്തിന്‌ തിരിച്ചു വരവ്‌ സാധ്യമാകു.
ശെല്‍വരാജ്‌ തോല്‍ക്കണം...വോട്ടിംഗ്‌ യന്ത്രത്തിലൂടെ അമ്പത്തിയൊന്നല്ല ആയിരക്കണക്കിന്‌ വോട്ടേര്‍സിന്റെ വിരല്‍ത്തുമ്പുകളുടെ പ്രഹരമേറ്റ്‌, മേലില്‍ മറ്റൊരാളും കേരളത്തില്‍ ഇത്തരമൊരു നെറികേടിന്‌ മുതിരാത്തവിധം വികൃതമാകണം അദ്ദേഹത്തിന്റെ രാഷ്ട്രീയമുഖം..ജനാധിപത്യ രീതിയില്‍,സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്‌ ദയനീയമായ അന്ത്യം കുറിയ്ക്കണം..ജനാധിപത്യ വ്യവസ്ഥിതിയുടെ നിലനില്‍പ്പിന്റെ ആവശ്യകതയാണത്‌. വെറും കഴുതകള്‍ അല്ല തങ്ങളെന്ന്‌ തെളിയിച്ച്‌ ഒരു നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ക്ക്‌ ആത്മാഭിമാനം നിലനിര്‍ത്താന്‍ ശെല്‍വരാജിന്റെ പരാജയം അനിവാര്യമാണ്‌ .ഒരു പാടു കാലുമാറ്റങ്ങള്‍ കണ്ടിട്ടുണ്ട്‌ കേരളം.,പക്ഷെ ഇതുപോലൊന്ന്‌..ഓന്തിനെപോലെ നിറം മാറുന്ന രാഷ്ട്രീയക്കാര്‍ എന്നൊക്കെ കേട്ടിട്ടെ ഉണ്ടായിരുന്നുള്ളു..!

എന്നിട്ടും ഇത്രയൊക്കെ ആയിട്ടും.അവസാനം ശെല്‍വരാജ്‌ ജയിയ്ക്കുമായിരിയ്ക്കും..!അറിയാം കുതന്ത്രങ്ങള്‍ക്കും,കുപ്രചരണങ്ങള്‍ക്കും എല്ലാറ്റിനുമുപരി മോഹന വാഗ്ദാനങ്ങള്‍ക്കും മുമ്പില്‍ കീഴടങ്ങുന്നതല്ലെ എന്നും മലയാളികളുടെ പാരമ്പര്യം.മൂന്നടിമണ്ണ്‌ ചോദിച്ചുവന്നവന്റെ ദയനീയഭാവത്തിലും വാചകമടിയിലും വീണ്‌ രാജ്യം മുഴുവന്‍ വിട്ടുകൊടുത്ത്‌ പാതാളത്തില്‍ പോയി ഒളിച്ച ഭീരുവും വിഡ്ഡിയുമായ ഒരു മഹാപ്രഭുവിന്റെ പിന്‍ഗാമികളല്ലെ നമ്മള്‍..ഇപ്പോഴും,ആരുടെയൊക്കയോ അനുവാദം വാങ്ങി ഒരഭയാര്‍ത്ഥിയെന്നപോലെ,അപകര്‍ഷതാബോധം പുറത്തു കാണിയ്ക്കാതിരിയ്ക്കാനായി ഓലക്കുടകൊണ്ട്‌ മുഖം മറച്ച്‌ കുടവയറും താങ്ങി ആണ്ടിലൊരിയ്ക്കല്‍ വിരുന്നുവരുന്ന സുഖലോലുപനായ ആ പാവത്തിന്‌ ഇഷ്ടഭക്ഷണവുമൊരുക്കി ആദരപൂര്‍വം, ആഘോഷപൂര്‍വ്വം സ്വീകരിയ്ക്കുന്ന നമ്മള്‍ അനുയായികളും എന്തൊക്കെ പറഞ്ഞാലും, എത്ര വളര്‍ന്നാലും ഒരര്‍ത്ഥത്തില്‍ ഉള്ളിന്റെയുള്ളില്‍ വെറും പാവങ്ങള്‍ തന്നെയല്ലെ..ഒടുവില്‍ തോറ്റു പോകും..സമ്മര്‍ദ്ദങ്ങള്‍ക്കുമുമ്പില്‍ പതറിപോകും..പാതളത്തില്‍ പോയി മുഖം പൂഴ്ത്തും...

കള്ളവും ചതിയും മാത്രമെ ഉള്ളു എല്ലായിടത്തും..എള്ളോളമല്ല കുന്നോളമാണ്‌ പൊളിവചനങ്ങള്‍ പ്രത്യേകിച്ചും ഭരണതലങ്ങളില്‍..ഒറ്റയടിയ്ക്കു എട്ടു രൂപ കൂടിയ പെട്രോള്‍ വിലവര്‍ദ്ധന ഒരാഴ്ച കഴിയുമ്പോള്‍ ആറായി കുറയും...മാഡത്തിന്റെ പ്രത്യേക താല്‍പ്പര്യംകണക്കിലേടുത്ത്‌ പെട്രോളിനു രണ്ടു രൂപ വില കുറഞ്ഞു..അതാവും വാര്‍ത്ത,.പിന്നേയും അതു ലോപിയ്ക്കും.കൂടിയ കാര്യം ചാനല്‍പ്രഭുക്കള്‍ മുക്കും...എണ്ണകമ്പനി കനിഞ്ഞു,പെട്രോളിനു രണ്ടു രൂപ കുറഞ്ഞു അതു മാത്രമാകും വാര്‍ത്ത..! .എവിടെ നോക്കിയാലും കള്ളപ്പറകള്‍..ചെറുനാഴികള്‍..വിജയഭേരി മുഴക്കുന്ന വാമനന്‍മാര്‍...!

കാലമിനിയുമുരുളും..IPL വരും..സച്ചിന്‍ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടേയിരിയ്ക്കും..അങ്കണത്തില്‍ ഓഹരിമരം പൂക്കും തളിര്‍ക്കും ഇലപൊഴിയ്ക്കും...ഡോളറും ഇന്ത്യന്‍ റുപ്പീസും ഏകോദര സഹോദരന്മാരായി ആ മരച്ചുവട്ടില്‍ കണ്ണുപൊത്തിക്കളിയ്ക്കും..ആഗോളചന്ദ്രിക നിലാവ്‌ പൊഴിയ്ക്കും...എണ്ണകമ്പനിയുടെ പുഷ്പകവിമാനം ആകാശത്തുനിന്നും പൂക്കള്‍ വാരിവിതറും..ഇതെല്ലാംകണ്ട്‌ മട്ടുപ്പാവിലിരിയ്ക്കുന്ന മനോമോഹിനിയുടെ മനം കുളിര്‍ക്കും..ഏഴാംക്കടലിനക്കരെയുള്ള പങ്കാളിയുമായി സന്തോഷം പങ്കുവെയ്ക്കും..തൊട്ടപ്പുറത്തെ കുടിലില്‍ കോരന്‍ കുമ്പിളിലെ കഞ്ഞിയുടെ അവസാനത്തുള്ളിയും വറ്റി,ഒരു വറ്റുപോലും ശേഷിയ്ക്കുന്നില്ല എന്ന സത്യം ഞെട്ടലോടേ തിരച്ചറിയും..പാതിവെന്ത വയറുമായി തളര്‍ന്നു മയങ്ങുന്ന മക്കളോടും, മയങ്ങാതെ മയങ്ങുന്ന, നെടുവീര്‍പ്പിടാന്‍ മാത്രമറിയാവുന്ന ഭാര്യയോടും യാത്ര പറയാതെ അര്‍ദ്ധരാത്രി പടിയിറങ്ങും..ബോധിവൃക്ഷ തണലിലേയ്ക്കല്ല..ദൂരെ,ദൂരെ എണ്ണപ്പാടങ്ങള്‍ക്കരികെ ചുട്ടുപഴുത്തുകിടക്കുന്ന മണല്‍ക്കാട്ടിലേയ്ക്ക്‌...അടിമപ്പണി ചെയ്യാന്‍, ആടുജീവിതം നയിയ്ക്കാന്‍..!.അല്ലാതെ എന്തു ചെയ്യും അവന്‍.!..ഇന്നത്തെ ചുറ്റുപാടില്‍ ശരാശരിയ്ക്കു താഴെ ജീവിയ്ക്കേണ്ടിവരുന്ന ഒരു ഇന്ത്യ പൗരന്‍.? ..ആരും കേള്‍ക്കില്ല അവന്റെ രോദനങ്ങള്‍..ആരും കാണില്ല ആ കണ്ണുനീര്‍..ആര്‍ക്കൊക്കയോ വേണ്ടി നിഗൂഡ്ഡ ലക്ഷ്യങ്ങളുമായി ഒരേ വാര്‍ത്തയ്ക്ക്‌ കഥയും തിരക്കഥയും ഉപകഥകളും ഒരുക്കി ദിവസങ്ങളോളം നീളുന്ന വെടിക്കീട്ടിനു തീകൊളുത്തി രസിയ്ക്കുന്നവര്‍ കാണാതെ പോകുന്ന,അല്ലെങ്കില്‍ മനപൂര്‍വ്വം കണ്ടില്ലെന്നു നടിയ്ക്കുന്ന,തമസ്കരിയ്ക്കുന്ന ഇങ്ങിനെ എത്രയെത്ര വാര്‍ത്തകള്‍ നമുക്കു ചുറ്റിലും.!.

കേള്‍ക്കുന്നില്ലെ ആരവം..! കല്ലെറിയുകയാണ്‌.കാപാലികരുടെ,കൊലപാതികളുടെ, വികസനവിരോധികളുടെ പ്രസ്ഥാനത്തിന്റെ അനുയായികളുടെ വീടിനു നേരെ കല്ലെറിഞ്ഞുകൊണ്ടേയിരിയ്ക്കുകയാണ്‌ പാപം ചെയ്യാത്ത ചിലര്‍,.കൊലപാതകം എന്ന വാക്കിന്റെ അര്‍ത്ഥംപോലും അറിയാത്ത നിഷ്കളങ്കരാണവര്‍ .ഗാന്ധിതൊപ്പിയണിഞ്ഞ്‌ അഹിംസമന്ത്രം ജപിയ്ക്കുന്നു അക്കൂട്ടത്തില്‍ ചിലര്‍,.മതമേധാവികള്‍,സാമുദായികാചാര്യന്മാര്‍.അങ്ങിനെ പലരുമുണ്ട്‌ അവര്‍ക്കു തുണയേകാന്‍....മുന്‍നിരയില്‍ തന്നെനിന്ന്‌ അമിതാവേശം കൊള്ളുന്ന അവരില്‍ ചിലരെയൊക്കെ നോക്കി പരലോകത്തിന്റെ ഏതോ കോണിലിരുന്ന്‌ കുറെ ആത്മാക്കള്‍ പരിഹസിച്ചു ചിരിയ്ക്കുന്നു, ഊറിയൂറി ചിരിയ്ക്കുന്നു..ഇതൊന്നു കാണാന്‍ കഴിയില്ല എന്ന മട്ടില്‍ കണ്ണുപൊത്തുന്നു, ചില ആത്മാക്കളുടെ കാതുകളില്‍ കത്തിയെരിയുന്ന തീവണ്ടിയുടെ ഇരമ്പല്‍ ഇപ്പോഴും മുഴങ്ങുന്നു.വെള്ളവസ്ത്രത്തിനുള്ളില്‍പോലും അഭയം കണ്ടെത്താനായില്ലല്ലോ എന്നോര്‍ത്ത്‌ തേങ്ങിക്കരയുന്നു അബലകളായ മറ്റു ചില ആത്മാക്കള്‍!പുനരന്വേഷണങ്ങള്‍ക്കായി കൊതിയ്ക്കുന്ന ഇങ്ങിനെ എത്രയെത്ര ആത്മാക്കള്‍ തെളിഞ്ഞു വരുന്നു മുന്നില്‍..!
-വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം.- ...അയള്‍ പറഞ്ഞു നിര്‍ത്തി.

ഒന്നും മറച്ചു വെയ്ക്കാതെ, കേട്ടിരുന്ന എനിയ്ക്കു ബോറടിയ്ക്കുന്നോ എന്നുപോലും ചിന്തിയ്ക്കാതെ, പറയാനുള്ളതെല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞുതീര്‍ത്ത്‌ ആ മനുഷ്യന്‍ തറവാടിന്റെ പടിയിറങ്ങി തന്റെ അജ്ഞാതലോകത്തേയ്ക്കു നടന്നു നീങ്ങുന്നത്‌ വിസ്മയത്തോടെ നോക്കി നിന്നു ഞാന്‍."ഇക്കിളി പൈങ്കിളി സാഹിത്യ രചനയ്ക്കിടയില്‍ ഞാന്‍ വന്നത്‌ ശല്യമായി അല്ലെ..ഇനി തുടര്‍ന്നോളു..ഒരു തറവാടിയ്ക്കു പറ്റിയ പണിതന്നെ" പോകുന്നതിനു മുമ്പെ എന്നെ അങ്ങിനെ പരിഹസിയ്ക്കാനും മറന്നില്ല അയാള്‍ .തെറിച്ചു വീണ അയാളുടെ മുറുക്കാന്‍ തുപ്പലുകള്‍ നടുമുറ്റത്തെ തുളസിത്തറയെ മലിനമാക്കി.ആചാരങ്ങളറിയില്ല, ഉപചാരങ്ങളറിയില്ല,ആള്‍ക്കൂട്ടത്തില്‍ ആളാകാന്‍ മോഹമില്ല,ഒരാധുനിക മനുഷന്‍ അനുവര്‍ത്തിയ്ക്കേണ്ട പെരുമാറ്റ രീതികളും അറിയില്ല...എന്നിട്ടും ആ മനുഷ്യനെ നിഷേധിയ്ക്കാന്‍ കഴിയുന്നില്ല എനിയ്ക്ക്‌..പറിച്ചെറിയാന്‍ കഴിയാത്തവിധം എന്റെ ഉള്ളിന്റെയുള്ളില്‍ അത്രയേറെ പിടിമുറുക്കിയിരിയ്ക്കുന്നു അയാള്‍.ഒരു പക്ഷെ എന്നെങ്കിലും അയാളെന്റെ മനസ്സിനെ പൂര്‍ണ്ണമായും കീഴടക്കുമോ എന്നു ഭയപ്പെടുന്നു ഞാന്‍.അയാള്‍ പോയ്‌മറഞ്ഞു എന്നുറപ്പു വരുത്തി വാതിലടച്ചു..പിന്നെ, അച്ഛനും അമ്മയും പുറത്തുപോയ തക്കത്തില്‍ നെറ്റില്‍ അശ്ലീലസൈറ്റുകള്‍ സെര്‍ച്ച്‌ ചെയ്യാനൊരുങ്ങുന്ന ഒരണുകുടുബ ഫ്ലാറ്റിലെ ഒറ്റയാനായ കൗമാരക്കാരന്റെ കൗതുകവും ജിജ്ഞാസയും ഒപ്പം ഇത്തിരി ജാള്യതയും നിറഞ്ഞ്‌ ചുവുന്നുതുടുത്ത മനസ്സോടെ എന്റെ മൗസിന്റെ വിദൂരച്ചുണ്ടുകള്‍ മോണിറ്ററിലൂടെ മെല്ലെ ഇഴയാന്‍ തുടങ്ങി.. സതിച്ചേച്ചിയുടെ ഫോള്‍ഡറും തേടി, കഥ തുടരാന്‍..
 
കൊല്ലേരി തറവാടി
29/05/2012

Tuesday, May 22, 2012

ബന്ധങ്ങളിലെ സമദൂരങ്ങളും ശരിദൂരങ്ങളും... (അദ്ധ്യായം-രണ്ട്‌)

പിറ്റേന്ന്‌ ക്ലാസില്‍ ശ്രദ്ധിയ്ക്കാന്‍ കഴിഞ്ഞില്ല അവന്‌,..രാത്രി കിടന്നിട്ട്‌ ഉറക്കം വന്നില്ല..രുചിയറിഞ്ഞ കണ്ടന്‍പൂച്ചയായി മാറിയ അവന്റെ മനസ്സിലെ മോഹങ്ങള്‍ക്ക്‌ അടുത്തവീട്ടിലെ പാല്‍ക്കുടം തേടിപോകാതിരിയ്ക്കാന്‍ കഴിഞ്ഞില്ല.,ചേച്ചിയവിടെ കാത്തിരിയ്ക്കുന്നു എന്നാരോ മന്ത്രിയ്ക്കുന്നതുപോലെ..എല്ലാവരും ഉറക്കമായെന്നുറപ്പുവരുത്തി പടിഞ്ഞാറെ വാതില്‍ തുറന്നു..സന്ധ്യ മയങ്ങിയാല്‍ പുറത്തിറങ്ങാന്‍ പേടിയുള്ള അവന്‍ ജീവിതത്തില്‍ ആദ്യമായി ഒറ്റയ്ക്ക്‌ പുറത്തിറങ്ങി.പെന്‍ടോര്‍ച്ചിന്റെ നേരിയ വെളിച്ചത്തില്‍ മരിച്ചിട്ട്‌ ഒരു വര്‍ഷം പോലും തികയാത്ത രാമന്‍ നായരെ ദഹിപ്പിച്ച സ്ഥലത്തിനരികില്‍കൂടി നടക്കുമ്പോഴും പേടി തോന്നുന്നില്ലല്ലൊ എന്നത്ഭുതപ്പെട്ടു.. ഒരു മുഖം മാത്രം കണ്ണില്‍..ഒരു സ്വരം മാത്രം കാതില്‍..അതിനപ്പുറം മറ്റൊന്നുമില്ലായിരുന്നു അപ്പോള്‍ ആ കൊച്ചുമനസ്സില്‍...

"ഉണ്ണിക്കുട്ടന്‍ വരും എന്നെനിയ്ക്കുറപ്പായിരുന്നു..."കാത്തിരിയ്ക്കുകയായിരുന്നു ചേച്ചി..അന്നും അതിനടുത്ത ദിവസവും അനുയോജ്യമായ ദിവസങ്ങളായിരുന്നു..ആ മാസത്തെ ആ ദിവസങ്ങള്‍ കഴിഞ്ഞുപോയി എന്നറഞ്ഞിട്ടും പല രാത്രികളുടെയും ഏകാന്ത യാമങ്ങളില്‍ അവന്റെ മോഹങ്ങള്‍ മിന്നാമിനുങ്ങുകളായി ചേച്ചിയുടെ ചുറ്റും നൃത്തംചെയ്തു. ..ആ രാവുകളിലെല്ലാം വാതായനങ്ങള്‍ തുറന്നുവെച്ച്‌ അവന്റെ പദനിസ്വനങ്ങള്‍ക്കായി കാതോര്‍ത്ത്‌ ഉറങ്ങാതിരിയ്ക്കുകയായിരുന്നു ചേച്ചി.ആര്‍ക്കും ഒരു സംശയത്തിനുമിടകൊടുക്കാത്ത വിധം വല്ലാത്ത കരുതലായിരുന്നു രണ്ടുപേര്‍ക്കും.അന്തിമയങ്ങിയാല്‍ കണ്ണിന്റെ കാഴ്ച മങ്ങുന്ന നാരായണിയമ്മ നേരത്തെ അത്താഴം കഴിച്ചുറങ്ങുമായിരുന്നു.നിത്യവും എരുമപാല്‌ കുടിയ്ക്കുന്നതുകൊണ്ടാവാം ഭൂമികുലുങ്ങിയാലും അറിയാത്തവിധം വെളുക്കുവോളം ആ സുഖനിദ്ര നീളുമായിരുന്നു..

അത്ഭുതങ്ങളൊന്നും സംഭവിയ്ക്കാതെ, ലക്ഷ്യപ്രാപ്തിയിലെത്താതെ ആ മാസം കടന്നുപോയി..അടുത്ത മാസവും അതിനടുത്ത മാസവും അനുയോജ്യ ദിനങ്ങളില്‍ യാദൃശ്ചികമായിട്ടെന്നവണ്ണം ദാസേട്ടനുണ്ടായിരുന്നു ചേച്ചിയുടെ കൂടെ.വേനല്‍കഴിഞ്ഞു, വര്‍ഷവും കഴിഞ്ഞു ശിശിരം വിരുന്നുവന്നു. അവന്റെ ചേച്ചിയുടെ മോഹങ്ങള്‍മാത്രം പൂവണിഞ്ഞില്ല...എന്നിട്ടും ആ മുഖത്ത്‌ ഒരിയ്ക്കല്‍പോലും നിരാശയുടെ നിഴല്‍ പരന്നുകണ്ടില്ല..മോഹസാക്ഷാത്‌കാരത്തിനുമപ്പുറം ഉണ്ണിക്കുട്ടനുമൊത്തുള്ള സമ്മോഹനനിമിഷങ്ങളുടെ ചാരുതയില്‍ സ്വയം മറക്കുകയായിരുന്നു,മയങ്ങിപോകുകയായിരുന്നു അവള്‍.സിനിമയുടെ മായികപ്രഭയില്‍ പൂര്‍ണ്ണമായും അലിയാന്‍ തുടങ്ങിയ ദാസന്റെ വരവിന്റെ ഇടവേളകള്‍ക്ക്‌ ദൈര്‍ഘ്യമേറിയ നാളുകളായിരുന്നു അത്‌.

എല്ലാ മുപ്പതാംനാളിലും ഒരു മുടക്കവും കൂടാതെ കടന്നുവരാറുള്ള, അവള്‍ ഏറ്റവും വെറുക്കുന്ന ആ അതിഥി,മാസമുറ ആ ഡിസംബര്‍ മാസത്തിലെ ആദ്യവാരത്തിന്റെ അവസാനത്തിലെ ഒരുദിനം കടന്നു വന്നു ഒരിയ്ക്കല്‍കൂടി അവളുടെ കണ്ണുകളെ ഈറനണിയിച്ചു..നാലുനാള്‍ കഴിഞ്ഞ്‌ ദാസനും എത്തി.

ഒരു തമിഴ്‌ച്ചിത്രത്തിന്റെ ഗാനചിത്രീകരണം ഒപ്പം ലൗലി മാസറ്ററുടെ ട്രൂപ്പിന്റെ സ്റ്റേജ്‌ ഷോകളും.അങ്ങിനെ ആദ്യ വിദേശയാത്രയ്ക്കവസരം കിട്ടിയ ആവേശത്തില്‍ എത്തിയതായിരുന്നു ദാസന്‍. അതിനുവേണ്ട രേഖകള്‍ ശരിയാക്കാന്‍ എറണകുളത്തേയ്ക്കും തിരുവന്തപുരത്തേയ്ക്കും ദാസന്‍ പോയി, ഒപ്പം സതിയേയുംകൂട്ടി.. കോവളത്തേയ്ക്കും ശംഖുമുഖത്തേയ്ക്കും കന്യാകുമാരിയിലേയ്ക്കും നീണ്ടു ആ യാത്ര.ഒരര്‍ത്ഥത്തില്‍ ഒരുപാട്‌ വൈകിയാണെങ്കിലും ഒരു ഹണിമൂണ്‍ ട്രിപ്പായി മാറുകയായിരുന്നു അത്‌. ഹോട്ടലുകളിലെ ആഡംബര മുറികളില്‍ വീതികൂടിയ കട്ടിലുകളിലെ പതുപതുപ്പുള്ള ബെഡ്ഡില്‍ ദാസേട്ടന്റെ കറുത്ത്‌ ബലിഷ്ടമായ ശരീരത്തിന്റെ നൃത്തച്ചുവടുകള്‍ക്കുതാഴെ തുള്ളിത്തുളുമ്പുന്ന നിമിഷങ്ങളില്‍ ഒപ്പത്തിനൊപ്പം ആനന്ദനടനമാടി അനുഭൂതികളുടെ ഉച്ചസ്ഥായിയിലെത്താറുള്ള ആ പഴയ സതിയായിമാറാന്‍ തനിയ്ക്ക്‌ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത്‌ സങ്കടപ്പെടുകയായിരുന്നു അവള്‍. പഴയ സതി..കളങ്കമില്ലാത്തവളവളായിരുന്നു അവള്‍.പരിശുദ്ധയായിരുന്നു.!നിറഞ്ഞ മനസ്സോടെ തളര്‍ന്നുറങ്ങുന്ന ദാസേട്ടനരകില്‍ തലയണയില്‍ മുഖമമര്‍ത്തി കരയാതെ കരഞ്ഞുകൊണ്ട്‌ ഉറക്കം വരാതെ കിടന്നു ആ രാവുകളില്‍ അവള്‍. 
യാത്രകഴിഞ്ഞു തിരിച്ചെത്തിയ പിറ്റേദിവസം ദാസന്‍ മദ്രാസിലേയ്ക്കുപോയി ഒരു മാസം നീളുന്ന വിദേശയാത്രയുടെ ത്രില്ലുമായി..അക്ഷമയോടെ,അല്‍പ്പം അസൂയയോടെ എല്ലാം വീക്ഷിച്ച്‌ കാത്തിരിയ്ക്കുകയായിരുന്നു അപ്പുറത്തെ വീട്ടിലെ പ്രീഡിഗ്രിക്കാരന്‍..ആ രാവില്‍ തന്നെ വേലിചാടാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അവന്‌.ചേച്ചിയുടെ സാമീപ്യത്തിനായി മനസ്സും ശരീരവും ഒരുപോലെ തുടിയ്ക്കുകയായിരുന്നു..പക്ഷെ ഒട്ടും പ്രതീക്ഷിയ്ക്കാത്തതായിരുന്നു ചേച്ചിയുടെ പ്രതികരണം..ഓടി വന്നില്ല..മുന്നില്‍ നിറഞ്ഞുനിന്ന്‌ പുഞ്ചിരിച്ചു കൊതിപ്പിച്ചില്ല.ഒരാവേശവും കാണിച്ചില്ല ..."എത്ര ദിവസമായി ഉണ്ണിക്കുട്ടാ ഒന്നു കണ്ടിട്ട്‌, മിണ്ടീട്ട്‌,..ഒരു പാട്‌ പറയാനുണ്ട്‌ ചേച്ചിയ്ക്ക്‌,പക്ഷെ,ഇന്നു വേണ്ട...രണ്ടുദിവസം കഴിയട്ടെ..ഒരുപാട്‌ യാത്ര ചെയ്തലഞ്ഞതല്ലെ നല്ല ക്ഷീണമുണ്ട്‌ ചേച്ചിയ്ക്ക്‌.. നേരത്തെ ഉറങ്ങണം".വല്ലാത്ത തണുപ്പായിരുന്നു ആ ശബ്ദത്തിന്‌.അതുവരെ അവന്‍ കാണാത്ത അലസതയായിരുന്നു ചലനങ്ങളില്‍.

ഓര്‍ക്കാപ്പുറത്ത്‌ അടി കിട്ടിയതുപോലേ തോന്നിയവന്‌, ശരിയ്ക്കും അവഗണിയ്ക്കപ്പെട്ടിരിയ്ക്കുന്നു..ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോള്‍ ദേഷ്യവും സങ്കടവും തോന്നി..ഒരാഴ്ച ദാസേട്ടന്റെ കൂടെ കറങ്ങിനടന്നപ്പോഴേയ്ക്കും എല്ലാം മറന്നിരിയ്ക്കുന്നു ചേച്ചി..!

"പിണങ്ങി പോകാണല്ലെ..."..തിരിഞ്ഞു നോക്കി തൊട്ടുപുറകില്‍ ചേച്ചി..അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു." ഒരേ സമയം രണ്ടു പുരുഷന്മാര്‍ക്ക്‌ മനസ്സും ശരീരവും ഒരു പോലെ പങ്കുവെയ്ക്കേണ്ടി വരുന്ന ഒരു പെണ്ണിന്റെ മനോവ്യഥ കുട്ടനു പറഞ്ഞാല്‍ മനസ്സിലാവില്ല..കുട്ടനെന്നല്ലെ ആര്‍ക്കും മനസ്സിലാവില്ല..ശരീരം മാത്രം പങ്കുവെയ്ക്കുന്നത്‌ ഒരു പക്ഷെ എളുപ്പമായിരിയ്ക്കം..പക്ഷെ അത്തരം പെണ്ണുങ്ങളെ നാട്ടില്‌ എന്താ വിളിയ്ക്കാന്നറിയില്ലെ കുട്ടന്‌`..ആരോട്‌ പറയും ചേച്ചി ഈ സങ്കടങ്ങളെല്ലാം കുട്ടനോടല്ലാതെ,.ദാസേട്ടനോട്‌ പറയാന്‍ കഴിയുമോ..അമ്മയോടു പറയാന്‍ കഴിയുമോ...എന്നിട്ടും, എല്ലാമറിഞ്ഞിട്ടും ചേച്ചിയെ മനസ്സിലാക്കാന്‍ ശ്രമിയ്ക്കാതെ പിണങ്ങിപോകുകയാണല്ലെ.പൊയ്ക്കൊള്ളു...ഇവിടെ ഈ വലിയ വീട്ടില്‍ ഈ കിടപ്പുമുറിയില്‍, അകത്തളങ്ങളില്‍ ഒറ്റയ്ക്ക്‌ വീര്‍പ്പുമുട്ടി ചേച്ചി.. ".ഗദ്‌ഗദം അടക്കാനാവാതെ വാക്കുകള്‍ മുറിഞ്ഞുപോയി..

"സോറി ചേച്ചി..സോറി...ഉണ്ണിക്കുട്ടന്‍ അറിഞ്ഞില്ല ചേച്ചി..ഉണ്ണിക്കുട്ടന്‌ ഒന്നു മാത്രമെ അറിയൂ, ചേച്ചിയോട്‌ പിണങ്ങാന്‍ കഴിയില്ല എന്ന കാര്യം മാത്രം..,കാരണം.ഉണ്ണിക്കുട്ടന്‌...ഉണ്ണിക്കുട്ടന്‌ ചേച്ചിയെ അത്രയ്ക്കിഷ്ടാണ്‌.ഒരുപാട്‌ ഒരുപാടിഷ്ടമാണ്‌..ഒന്നും വേണ്ട ചേച്ചി എനിയ്ക്ക്‌...ചേച്ചിയുടെ ചിരിയ്ക്കുന്ന മുഖം, ആ മനസ്സിലെ സന്തോഷം അതിനപ്പുറം ഈ ഉണ്ണിക്കുട്ടനു മറ്റൊന്നും വേണ്ട..അതിനുവേണ്ടി മാത്രമാണ്‌ ഞാന്‍ എപ്പോഴും ഓടിയെത്തുന്നെ..മറ്റൊന്നും മോഹിച്ചല്ല..ബാക്കിയെല്ലാം എന്റെ ചേച്ചിയുടെ ഇഷ്ടത്തിനും സംതൃപ്തിയ്ക്കും വേണ്ടി മാത്രം.." കെട്ടിപിടിച്ച്‌,ആ മാറില്‍ തലചായ്ച്ച്‌ ഒരു കൊച്ചുകുട്ടിയെപോലെ വിതുമ്പുകയായിരുന്നു അവന്‍.

നിലയ്ക്കാത്ത തേങ്ങലുകള്‍..തോരാത്ത കണ്ണീര്‍ച്ചാലുകള്‍ നെഞ്ചകങ്ങളെ കുതിര്‍ത്ത്‌ ഇരുഹൃദയങ്ങളുടെയും അടിത്തട്ടോളമെത്തി അശ്രുപൂജ നടത്തി..സാന്ത്വനവാക്കുകളുടെ പെരുമഴയില്‍ നനഞ്ഞ്‌ സമശ്വാസനിമിഷങ്ങളുടെ ഊഞ്ഞാലിലാടി എത്ര നേരമിരുന്നു എന്നറിയില്ല..എന്തൊക്കെ പറഞ്ഞുവെന്നറിയില്ല...ഒന്നും മോഹിയ്ക്കാതെ ഇരുശരീരങ്ങളും തരിച്ചിരുന്ന ഒരു രാവായിരുന്നു അത്‌.മനസ്സുകള്‍ മാത്രമുണര്‍ന്ന രാവ്‌..അമാവാസിയുടെ കാളിമ മാഞ്ഞ്‌ ആ മുഖത്ത്‌ പൗര്‍ണ്ണമിനിലാവ്‌ പരന്നുവെന്നുറപ്പുവരുത്തി മടങ്ങുമ്പോള്‍ അമ്പരപ്പായിരുന്നു ഉണ്ണിക്കുട്ടന്റെ മനസ്സില്‍.ചേച്ചിയോടൊപ്പമുള്ള ഒരോ നിമിഷങ്ങളും അനുഭവങ്ങളുടെ പുതിയ പാഠങ്ങളായിരുന്നു.അവന്‌..

അരുത്‌,അതിരുവിട്ടൊന്നും മോഹിയ്ക്കരുത്‌..ആ ഹൃദയം ദാസേട്ടനു മാത്രം അവകാശപ്പെട്ടതാണ്‌.അവിടെ യജ്ഞത്തിനായി വന്ന വിരുന്നുകാരന്‍ മാത്രമാണ്‌ നീ..വിജയകരമായി യജ്ഞം പൂര്‍ത്തിയാകുന്ന നിമിഷം അന്യനാകും,അയല്‍പക്കത്തെ ആ പഴയ കുട്ടിയായി മാറും..അപ്പോള്‍ നഷ്ടബോധം തോന്നും, വല്ലാതെ ദുഃഖിയ്ക്കും..ചിലപ്പോള്‍ തകര്‍ന്നുപോകും..വേണ്ടാ അരുതാത്തതൊന്നും ആശിയ്ക്കേണ്ട..മടങ്ങുമ്പോള്‍ മനസ്സ്‌സ്വയം ശാസിച്ചുകൊണ്ടിരുന്നു.-എത്രയും പെട്ടന്ന്‌ ചേച്ചിയ്ക്കൊരു ഉണ്ണിയെ സമ്മാനിച്ച്‌ തന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ കരുത്തു നല്‍കണേ- സര്‍പ്പക്കാവിലേയ്ക്കുനോക്കി ഇരുട്ടില്‍ ഉറങ്ങികിടക്കുന്ന നാഗത്താന്‍മാരോട്‌ അങ്ങിനെ പ്രാര്‍ത്ഥിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അവനപ്പോള്‍. 

അടുത്ത ദിവസങ്ങളില്‍ചേച്ചിയെ കാണാതെ മാറിനടന്നു..പിണക്കം കൊണ്ടായിരുന്നില്ല അത്‌ എന്തോ ഫെയിസ്‌ചെയ്യാനൊരു മടി. ആ ശനിയാഴ്ച ഉച്ചയ്ക്ക്‌ മുറിയിലിരുന്നു കെമിസ്ട്രി റെക്കൊഡു തയ്യാറാക്കുകയായിരുന്നു. അവന്‍..
"പിണങ്ങി ചേച്ചിയെ ഒളിച്ചു നടക്കുയാണല്ലെ"...തൊട്ടു പുറകില്‍ ചേച്ചി..." ഇന്നനുയോജ്യമായ ദിവസമാണ്‌.ഞാന്‍ കാത്തിരിയ്ക്കും." ചേച്ചിഭാവത്തിന്റെ അധികാരധ്വനികളൊന്നുമില്ലാതെ, സ്ത്രീ സഹജമായ ലജ്ജയില്‍പൊതിഞ്ഞ്‌ ഏറെ ആര്‍ദ്രമായിരുന്നു ആ സ്വരം.ആദ്യമായിട്ടായിരുന്നു അങ്ങിനെ.!.അത്ഭുതത്തോടെ തലയുയര്‍ത്തി നോക്കി അവന്‍..ചേച്ചി മുഖം കുനിച്ചു..

"വായനശാലയില്‍പോകുന്നില്ലെ ഇന്ന്‌,..വരുമ്പോള്‍ ചേച്ചിയ്ക്ക്‌ "മഞ്ഞ്‌" കൊണ്ടു വരണം.".

എത്രാമത്തെ തവണയാ ചേച്ചി ഈ നോവല്‍ വായിയ്ക്കുന്നത്‌, മൂന്നാമതോ അതോ നാലാമതോ. ബോറടിയ്ക്കില്ലെ".ചോദിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല...ചേച്ചി ചിരിച്ചു..നിറം മങ്ങിയ ചിരി..അതവന്റെ ഹൃദയത്തെ നോവിച്ചു..

"കാത്തിരിയ്ക്കാന്‍ വിധിയ്ക്കപ്പെട്ടവരുടെ കഥ, അതു സ്വന്തം കഥ തന്നെയല്ലെ ഉണ്ണിക്കുട്ടാ.ഒരിയ്ക്കലും മടുക്കില്ല.ഒന്നോര്‍ത്താല്‍ ഓരോരോ കാത്തിരിപ്പുകളുമായുള്ള യാത്രയല്ലെ എല്ലാ ജീവിതങ്ങളും.ഒരേയൊരു ലകഷ്യം മാത്രമായി എല്ലാം മറന്ന്‌ അതിനുമാത്രമായി കാത്തിരിയ്ക്കാന്‍ വിധിയ്ക്കപ്പെടുന്നവര്‍ ഒരര്‍ത്ഥത്തില്‍ ഭാഗ്യവാന്മാരാണ്‌.സഫലമാകില്ല എന്നറിയുമ്പോളും അവസാനനിമിഷം വരെ പ്രതീക്ഷയുടെ തിരിനാളം കെടാതെ കത്തികൊണ്ടിരിയ്ക്കും ആ മനസ്സുകളില്‍..അതിനിടയില്‍ എപ്പോഴെങ്കിലും കൊച്ചുകൊച്ചു സൗഭഗ്യങ്ങളാല്‍ ഊര്‍ജം പകര്‍ന്നുനല്‍കി നാളത്തിനു കരുത്തുപകരും കുസൃതിക്കാരനായ കാലം..ചേച്ചിയ്ക്കു ഉണ്ണിക്കുട്ടനെ തന്നതുപോലെ."-.വാക്കുകളില്‍ വിഷാദം തുളുമ്പി.

ദാസേട്ടനോട്‌ പറഞ്ഞ്‌ ചേച്ചി വീണ്ടും പഠിയ്ക്കാന്‍ പോണം..വെറുതെയിരിയ്ക്കുന്നതുകൊണ്ടാ ഇത്തരം ചിന്തകളും സങ്കടവുമൊക്കെ,കേരളവര്‍മ്മയില്‌,ഞങ്ങളുടെ കോളേജില്‌ എം.ഏ മലയാളമുണ്ട്‌, മെറിറ്റില്‍ കിട്ടിയില്ലെങ്കിലും സാരമില്ല, എസ്‌.എഫ്‌.ഐ. ചേട്ടന്മാരോട്‌ പറഞ്ഞ്‌ മാനേജ്‌മന്റ്‌ ക്വോട്ടയില്‌ സീറ്റൊപ്പിയ്ക്കാം ഞാന്‍,.ദേവസ്വം ബോഡില്‌ ഞങ്ങളുടെ പാര്‍ട്ടിയ്ക്കും നോമിനിയുണ്ട്‌.- 

"ഒന്നും വേണ്ടാ ഉണ്ണിക്കുട്ടാ,..എന്റെ മുമ്പിലിപ്പോള്‍ ഒരു ലക്ഷ്യമേയുള്ളൂ...അതിനായി ഒരു സ്ത്രീയ്ക്ക്‌ ഏറ്റവും വിലപ്പെട്ടതെല്ലം ത്വജിച്ചവളല്ലെ ചേച്ചി...ഇനി പാതി വഴിയ്ക്കുവെച്ച്‌ പിന്മാറാന്‍ വയ്യ. ജയിയ്ക്കണം...ജയിച്ചേ മതിയാകു...ചേച്ചി വീണ്ടും ചിരിച്ചു.ഇടവപ്പാതിമേഘങ്ങള്‍ക്കിടയില്‍കിടന്നു ഞെരുങ്ങുമ്പോള്‍ സാന്ത്വനത്തിനായി ഭൂമിയെ നോക്കുന്ന പൂര്‍ണ്ണചന്ദ്രന്റെ തിളക്കമില്ലാത്ത,പക്ഷെ പ്രതീക്ഷാനിര്‍ഭരമായ ചിരി."വരണം ഉണ്ണിക്കുട്ടാ.വരാതിരിയ്ക്കരുത്‌...അല്ലെങ്കില്‍ ചേച്ചി തോറ്റുപോകും..തളര്‍ന്നു പോകും..."പറമ്പിലൂടെ മെല്ലെ നടന്നുപോകുന്ന ചേച്ചിയെ പടിഞ്ഞാറെ ജനലിന്റെ അഴികള്‍ക്കുപുറകില്‍നിന്നു നോക്കി നില്‍ക്കുമ്പോള്‍ അവന്റെ ഹൃദയം വല്ലാതെ ത്രസിച്ചു., ചേച്ചിയുടെ പുറകെ അപ്പോള്‍തന്നെ കുതിയ്ക്കാന്‍ വെമ്പി..പകലിനെ ശപിച്ചു. രാത്രിയാവാന്‍ കൊതിച്ചു..റെക്കോഡ്‌ ബുക്ക്‌ അടച്ചുവെച്ച്‌ അന്തിയാവോളം മറ്റൊന്നുംചെയ്യാനാവാതെ സൂര്യനുനേരെ കല്ലുകള്‍ വാരിയെറിഞ്ഞുകൊണ്ടിരുന്നു അവന്റെ മനസ്സ്‌.പിന്നെ മെല്ലെ പടിയിറങ്ങിവായനശാലയിലേയ്ക്കു നടന്നു.

ദാസേട്ടനോടുത്തുള്ള യാത്രകള്‍,കുടുംബമുഹൂര്‍ത്തങ്ങള്‍.പിന്നെ ഉണ്ണിക്കുട്ടനമൊപ്പമുള്ള ദിനങ്ങള്‍. .കാര്‍ത്തികദീപങ്ങള്‍ കുസൃതികാറ്റിന്റെ കരങ്ങളിലാടി കളിപറഞ്ഞും കിന്നരിച്ചും ഒടുവില്‍ പരിഭവിച്ച്‌ മുഖം കറുപ്പിച്ചു മാറിനിന്നും പ്രേമനാടകമാടിയ സുന്ദരസന്ധ്യകള്‍,."ഉണ്ണി പിറന്നെ...ഉണ്ണിയേശു പിറന്നെ" കൃസ്‌മസ്‌ കരോള്‍ ഗായകസംഘങ്ങള്‍ തിരുപ്പിറവിയുടെ സന്ദേശവുമായി തെരുവിലൂടെ ഒഴുകിനീങ്ങിയ യാമങ്ങള്‍.. സ്നേഹത്തിന്റെ,സമര്‍പ്പണത്തിന്റെ കുളിര്‍മഴയില്‍ ഇരുവരും നനഞ്ഞുകുതിര്‍ന്ന തരളിതമായ ആ ധനുമാസരാവുകള്‍... ആ മാസത്തിലെപ്പോഴോ അതു സംഭവിച്ചു..ചേച്ചിയുടെ വയറ്റിലും ഒരുണ്ണിപിറന്നു...!!

ആ വിശേഷം അവളാദ്യമോതിയത്‌ ഉണ്ണിക്കുട്ടന്റെ ചെവിയിലായിരുന്നു.."കുട്ടന്‍ ഇപ്പോ എന്തു ചോദിച്ചാലും ചേച്ചി തരും,..എന്തും."-എനിയ്ക്കൊന്നും വേണ്ട ചേച്ചി..ചേച്ചിയുടെ ഈ ചിരിയ്ക്കുന്ന മുഖം അതു മാത്രം മതി..അല്ലെങ്കില്‍ത്തന്നെ ഇനി എന്താ ചേച്ചി കുട്ടനു തരാന്‍ ബാക്കിയുള്ളെ, ചേച്ചിതന്നെ ഉണ്ണിക്കുട്ടന്റെ സ്വന്തമല്ലെ..." സന്തോഷാധിക്യത്താല്‍ ചുട്ടുപഴുത്ത ചെമ്പുപോലെ ചുവന്നുതുടുത്ത അവളുടെ വിടര്‍ന്ന് ചെവിയിതളുകളൊന്നില്‍ മുഖമമര്‍ത്തി അങ്ങിനെ മന്ത്രിയ്ക്കുമ്പോള്‍ കാച്ചെണ്ണയുടെ നനവ്‌ അവന്റെ ചുണ്ടുകളിലേയ്ക്കു പടര്‍ന്നു.ബെഡ്‌ ലാമ്പിന്റെ ഇളംചുവപ്പുവെളിച്ചത്തില്‍ പിന്‍കഴുത്തിലെ ചുരുണ്ടമുടിച്ചുരുളുകളുടെ ചന്തം അവനെ ഉന്മത്തനാക്കി...അരുത്‌.. ചേച്ചിയ്ക്ക്‌ വയ്യ...ആറ്റുനോറ്റുണ്ടായതാണ്‌..പൊന്നു പോലെ കാത്തു സൂക്ഷിയ്ക്കണം,വല്ലാത്ത കരുതല്‍ വേണം...സ്വയം നിയന്ത്രിച്ചു അവന്‍.

ഒരു മഹായുദ്ധം ജയിച്ച്‌ സാമ്രാജ്യം കീഴടക്കിയവരെപോലെയായിരുന്നു അവരുടെ ഓരോ ഭാവങ്ങളും ചലനങ്ങളും.കൈവിട്ടുപോയി എന്നു കരുതിയ ഒരു മല്‍സരം തിരിച്ചുപിടിച്ച വിജയനിമിഷങ്ങളില്‍ ആശ്ലേഷിച്ചും ചുംബിച്ചും ആഹ്ലാദം പങ്കുവെച്ച്‌ ഗ്രൗണ്ടില്‍ തളര്‍ന്നു വീഴുന്ന കളിക്കാരുടെ ആനന്ദവും ഒപ്പം ആലസ്യവും നിറഞ്ഞ മനസ്സായിരുന്നു അവര്‍ക്കപ്പോള്‍.. കണ്ണോടു കണ്ണും നട്ട്‌, മുഖത്തോടു മുഖമുരുമി ബെഡ്ഡില്‍ എത്ര നേരം അങ്ങിനെ കിടന്നുവെന്നറയില്ല ...അവിസ്മരണിയമായ ഒരു രാവായിരുന്നു അത്‌.

പിറ്റേന്ന്‌ രാവിലെയാണ്‌ നാരായണിയമ്മ വിവരമറിഞ്ഞത്‌.സന്തോഷംകൊണ്ട്‌ തുള്ളിത്തുളുമ്പുകയായിരുന്നു ആ മനസ്സ്‌.സ്വപ്നതുല്യമായ ഒരു വാര്‍ത്തയായിരുന്നു അവര്‍ക്കത്‌..ഹൃദയത്തില്‍നിന്നും വലിയൊരു രഹസ്യത്തിന്റെ ഭാരം ഇറങ്ങിപോയ ആശ്വാസം അവരുടെ മുഖത്ത്‌ നിറഞ്ഞുനിന്നു.ഉണ്ണിക്കുട്ടനെ കണ്ട ആ നിമിഷം തന്നെ അവര്‍ ആ വിശേഷം പറഞ്ഞു.."ദൈവം കാത്തു ഉണ്ണിക്കുട്ടാ,..നമ്മുടെ സതിയ്ക്കു വിശേഷമുണ്ട്‌,...ആരോടും ഒരു പരിഭവും പരാതിയും പറയാതെ പാവം എന്റെ മോള്‌ എത്ര നാള്‌ കാത്തിരുന്നു...തെക്കേക്കാവില്‌ കൃഷ്ണന്റെ തിരുനടയില്‌ അവളൊഴുക്കിയ കണ്ണീരിനും നടത്തിയ അര്‍ച്ചനകള്‍ക്കും ഒടുവില്‌ ഫലമുണ്ടായി...ദാസനൊരു പത്തു ദിവസം തികച്ച്‌ അവളോടൊപ്പം ഒന്നിച്ച്‌കഴിഞ്ഞു.അത്രയേ വേണ്ടിവന്നുള്ളു..!, അതിന്റെ കാര്യമേ ഉണ്ടായിരുന്നുള്ളു.! സിനിമാഭ്രാന്തുപിടിച്ച്‌ മദിരാശിയിലെ വെയിലുംകൊണ്ട്‌ കറുത്തു കരുവാളിച്ചു നടക്കുന്നതിനു പകരം കാഴ്ചേലും സ്വഭാവത്തിലും പൊന്നുംക്കുടം പോലേയുള്ള എന്റെ മോളുടെ കൂടെ പറമ്പിലേയും പാടത്തേയും കാര്യങ്ങള്‌ നോക്കി,.. ഇവളു വെച്ചുണ്ടാക്കികൊടുക്കുന്നതു കഴിച്ച്‌ സുഖായിട്ട്‌ ജീവിച്ചൂടെ അവന്‌...പറഞ്ഞിട്ടു കാര്യമില്ല,.പൊട്ടനാ അവന്‍ കടിഞ്ഞൂല്‍പൊട്ടന്‍..! ....സന്തോഷമായാലും സങ്കടമായാലും ഉണ്ണിക്കുട്ടനോട്‌ എല്ലാം തുറന്നുപറയാതിരിയ്ക്കാന്‍ കഴിയില്ല അവര്‍ക്ക്‌. ദാസന്റെ അഭാവത്തില്‍ ആവശ്യപ്പെടാതെത്തന്നെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ്‌ നടത്തിത്തരുന്ന തെക്കേ വീട്ടിലെ യശോദാമ്മയുടെ മകന്‍ ഉണ്ണികൃഷ്ണനെ അവര്‍ക്ക്‌ അത്രയ്ക്കും ഇഷ്ടമായിരുന്നു,..സ്വന്തം മകനെപോലെ തന്നെയായിരുന്നു.താന്തോന്നിയും നാടോടിയുമായ ദാസനെപോലെയല്ലല്ലൊ അടക്കവും ഒതുക്കവുമുള്ള പാവം കുട്ടിയല്ലെ ഉണ്ണികൃഷ്ണന്‍.. 
. 
അന്നു സന്ധ്യയ്ക്ക്‌ ദാസന്‍ വന്നു,വിദേശത്തും വാങ്ങിയ പച്ചക്കല്ലുവെച്ച സ്വര്‍ണ്ണക്കമലുകളുമായി,അതണിയിക്കുന്ന നിമിഷം ചുവന്നുതുടുക്കുന്ന സതിയുടെ കാതുകളില്‍ മന്ത്രിയ്ക്കാന്‍ ഒരുപാട്‌ വിശേഷങ്ങളുമായി..അവള്‍ക്കായി പിന്നേയും ഒരുപാട്‌ സമ്മാനങ്ങളുമായി..........

"എന്തൊരുറക്കമാണിത്‌.."ഞെട്ടിയുണര്‍ന്നു.സതിചേച്ചി.! അല്ല മനസ്സ്‌ പെട്ടന്ന്‌ വര്‍ത്തമാനക്കാലത്തിലേയ്ക്കു മടങ്ങി...തൊട്ടുമുമ്പില്‍ അമ്മു.." എന്തുപറ്റി ഉണ്ണിയേട്ടാ, കുറച്ചുനേരത്തെ ഞാന്‍ അടുത്തു വന്നതൊന്നും അറിഞ്ഞതേയില്ല.എന്തിന്‌ നെറ്റിയില്‍ കൈവെച്ചു നോക്കിയതുപോലും..നെറ്റിയ്ക്ക്‌ ചൂടൊന്നുമില്ല,..സ്റ്റൊമക്‌ അപ്‌സെറ്റ്‌ ആയതായിരിയ്ക്കും ..ഇന്നലെ നൈറ്റില്‌ ആ ഹോട്ടലിലെ ഡിന്നറ്‌ എനിയ്ക്കും പിടിച്ചില്ല. .ഇതാ ഇതു കുടിയ്ക്കു എന്നിട്ട്‌ ഇരുന്നറങ്ങാതെ കുറച്ചു നേരം ബെഡില്‍ പോയി പുതച്ചുമൂടി കിടക്കു.അരമണിക്കൂര്‍കൊണ്ട്‌ അസ്വസ്ഥതകളൊക്കെ പമ്പ കടക്കും..ഇപ്പോ വരാട്ടോ ഞാന്‍..കുറച്ചുകൂടി പണി ബാക്കിയുണ്ട്‌ ഇന്നിനി നോണൊന്നുമില്ല കെട്ടോ "...അവള്‍ അടുക്കളയിലെയ്ക്കോടി. 

പാവം അമ്മു,അവള്‍ക്കു മാത്രമൊരുക്കാനറിയുന്ന ഈ ദിവ്യ ഔഷധത്തിന്റെ അത്ഭുതഫലസിദ്ധി എത്രവട്ടം അറിഞ്ഞിരിയ്ക്കുന്നു താന്‍.!..ഒരു പക്ഷെ,എല്ലാ സ്ത്രീകളും ഇങ്ങിനെയായിരിയ്ക്കും..വല്ലാത്ത ഉത്‌കണ്ഠയായിരിയ്ക്കും എപ്പോഴും അവരുടെ മനസ്സില്‍. വൃതങ്ങള്‍, മന്ത്രങ്ങള്‍, അങ്ങിനെ കരുതലിന്റെ കാണാച്ചരടുകളിലൊരുക്കുന്ന സ്നേഹതന്ത്രങ്ങളുമായി സ്വന്തം പുരുഷന്റെ ആയുരാരോഗ്യം ഭദ്രമാക്കാന്‍ വല്ലാത്ത ഉത്സാഹമായിരിയ്ക്കും അവര്‍ക്ക്‌.ഓരോരുത്തരുടെയും സ്വഭാവത്തിനനുസരിച്ച്‌ രീതികളില്‍ മാത്രം മാറ്റങ്ങള്‍ കാണും.. 

"ഉണ്ണിക്കുട്ടന്റെ കണ്ണുചുവന്നിട്ടുണ്ടല്ലോ,മുഖം വാടിയിട്ടുമുണ്ട്‌,പനിക്കോളുണ്ടെന്ന തോന്നുന്നെ,..എന്തിനാ വെറുതെ അമ്പലക്കുളത്തില്‍ കുളിക്കുന്നത്‌,വേനല്‍ക്കാലമല്ലെ,വെള്ളം കുറവല്ലെ,നിറയെ ചേറല്ലെ ആ വെള്ളത്തില്‌, പോരാത്തതിന്‌ നാട്ടുകാര്‌ മുഴുവന്‍ കുളിയ്ക്കുന്നതിന്റെ എണ്ണപ്പാടയും ഇവിടത്തെ കുളത്തില്‍ വന്നു കുളിച്ചാല്‍ മതിയെന്ന്‌ എത്ര പറഞ്ഞാലും കേള്‍ക്കില്ല, സാരമില്ല,.ചേച്ചി ഒരു മരുന്നു തരാം...അതുകഴിച്ച്‌ നേരത്തെ പോയി കിടന്നുറങ്ങു പനിക്കോളൊക്കെ പമ്പ കടക്കും.ഇന്നിനി കലാപരിപാടികളൊന്നും വേണ്ട".ചേച്ചി അരികിലെത്തി നിറഞ്ഞുനിന്നു..

"കണ്ണടയ്ക്കു..എന്നിട്ട്‌ ചേച്ചിയുടെ മുഖം മാത്രമോര്‍ക്കണം.നല്ല വിശ്വാസത്തോടെ കഴിയ്ക്കണം ഈ മരുന്ന്‌" കണ്ണടച്ചു..ചേച്ചിയുടെ ചുടുനിശ്വാസം അവന്റെ മുഖത്തിനെ തഴുകിയൊഴുകി..ആ അധരങ്ങള്‍ അവന്റെ അധരങ്ങളില്‍ അമര്‍ന്നു...മെല്ലെ ആഴ്‌ന്നിറങ്ങി.....തേന്‍ത്തുള്ളികള്‍ ചുരന്നു....കോരിത്തരിപ്പിന്റെ ആ നിമിഷങ്ങളില്‍ ആ ഉമിനീര്‍ത്തുള്ളികള്‍ അമൃതകണങ്ങളായി അവന്റെ ഹൃദയത്തിലേയ്ക്കലിഞ്ഞിറങ്ങി.ആ ഔഷധസേവയില്‍.അവനുണര്‍ന്നു..പിന്നെ മല്‍സരമായിരുന്നു..പരസ്പരം എത്ര പകര്‍ന്നു നല്‍കിയിട്ടും പാനം ചെയ്തിട്ടും വറ്റാത്ത അക്ഷയപാത്രങ്ങളെപോലെ ഇരു ചഷകങ്ങളും തുളുമ്പി നിന്നു.....ശ്വാസംമുട്ടി വേര്‍പിരിയുമ്പോള്‍ ആടിയുലയുകയായിരുന്നു അവര്‍..മതിയായില്ല.....കൊതി തീര്‍ന്നില്ല.....വീര്യമുള്ള ആ ലഹരിയുടെ മാധുര്യം അവരെ മത്തുപിടിപ്പിച്ചിരുന്നു.."എല്ലാവരും തന്നാല്‍ ഫലിയ്ക്കില്ലാട്ടോ ഈ മരുന്ന്‌..സ്നേഹിയ്ക്കുന്നവര്‍ തരണം.."വിസ്മയിച്ചു നില്‍ക്കുന്ന അവനെ നോക്കി കിതപ്പിന്റെ സ്വരത്തില്‍ അവള്‍ മൊഴിഞ്ഞു..മരുന്നു ഫലിച്ചു..! സിരകള്‍ക്കു ചൂടു പിടിച്ചിരുന്ന അവന്‍ വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു."ചേച്ചിയെ മനസ്സില്‍ ധ്യനിച്ച്‌.. ഇനിയൊന്നു പുതച്ചു മൂടി കിടന്നുറങ്ങു.നാളെ രാവിലെ ഉണരുമ്പോള്‍ പനിക്കോളൊക്കെ മാറി ഉഷാറാവും....ഇനി അധികം നില്‍ക്കാതെ പെട്ടന്നു പോയ്ക്കൊള്ളു,അല്ലെങ്കില്‌..!! ചേച്ചിയുടെ കണ്ണുകള്‍ തിളങ്ങി..കുസൃതിച്ചിരിയില്‍ പാതി വിടര്‍ന്ന് ചോര തുടിയ്ക്കുന്ന ആ ചുണ്ടുകള്‍ തന്നെ വീണ്ടും മാടി വിളിയ്ക്കുന്നതുപോലെ തോന്നി അവന്‌...........

അടക്കാനാവാത്ത ആവേശത്തോടെ അമ്മുവൊരുക്കിയ ആ മരുന്ന്‌ മൊത്തി മൊത്തി നുകരുമ്പോള്‍ അതിന്‌ എരിവാണോ,മധുരമാണോ,പുളിയാണൊ,അതോ ചവര്‍പ്പാണോ എന്നൊന്നും അയാളറിഞ്ഞില്ല..ഉണ്ണികൃഷന്‍ നായരാണോ അതോ ഉണ്ണിക്കുട്ടന്‍ തന്നെയാണോ ഇപ്പോഴും താനെന്നുപോലുമറിയാതെ സ്ഥലകാല സമയക്രമങ്ങള്‍ക്കൊക്കെ അതീതമായ ലോകത്തിലൂടെ സഞ്ചരിയ്ക്കുകയായിരുന്നു അയാളുടെ മനസ്സപ്പോള്‍..

(തുടരും)

Wednesday, May 16, 2012

ബന്ധങ്ങളിലെ സമദൂരങ്ങളും ശരിദൂരങ്ങളും... (അദ്ധ്യായം-ഒന്ന്‌)

"ഈ ഉണ്ണിയേട്ടന്റെ ഒരു കാര്യം,സ്വന്തക്കാരനൊന്നുമല്ലല്ലൊ മരിച്ച ദാസേട്ടന്‍ ഇങ്ങിനെ ദുഃഖിച്ചിരിയ്ക്കാന്‍..വെറുമൊരയല്‍പക്കക്കാരന്‍ മാത്രമായിരുന്നില്ലെ...അതും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കുട്ടിക്കാലത്തു മാത്രമുള്ള പരിചയം."അമ്മുവിന്‌ ശരിയ്ക്കും ദേഷ്യം വരുന്നുണ്ടായിരുന്നു..അവളെ പറഞ്ഞിട്ട്‌ കാര്യമില്ല..അതിരാവിലെനാട്ടില്‍നിന്നും വിവരം അറിഞ്ഞ നിമിഷം ഇരുന്നുന്ന ഇരുപ്പാണ്‌ .ഇന്നു വെള്ളിയാഴ്ചയാണ്‌, അവധിദിവസമാണ്‌.ഒരു നൂറുകൂട്ടം പ്രോഗ്രാമുകളുള്ള ദിവസം.വൈകീട്ട്‌ മലയാളി കൂട്ടായ്മയുടെ വാര്‍ഷികത്തില്‍ പങ്കെടുക്കണം.കൂട്ടായ്മയിലെ ഏറ്റവും നല്ല ദമ്പതികള്‍ക്കുള്ള അവാര്‍ഡ്‌ തുടര്‍ച്ചയായി മൂന്നാം തവണയും ഉണ്ണികൃഷ്ണന്‍ നായര്‍ക്കും പ്രിയ സഖി അമ്മുവിനുമാണ്‌.അഭിമാനാര്‍ഹമായ നേട്ടം..അമ്മുവിനോടൊപ്പം അതേറ്റു വാങ്ങണം.. അതെ വേദിയില്‍ "ദാമ്പത്യബന്ധങ്ങളിലെ ശരിദൂരങ്ങള്‍"എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തണം..ഒന്നിനും ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ല ഇതുവരെ..എല്ലാം സത്യമാണ്‌,.പക്ഷെ....! അമ്മുവിനു മനസ്സിലാവില്ല, ആര്‍ക്കും മനസ്സിലാവില്ല തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ..അല്ലെങ്കില്‍തന്നെ ഒരു ഭാര്യയോടെങ്ങിനെ പറയാന്‍ കഴിയും അതെല്ലാം.,പ്രത്യേകിച്ചും അമ്മുവിനോട്‌..ശ്രീരാമചന്ദ്രനു സമാനം ഉത്തമപുരുഷനല്ലെ അവളുടെ കണ്ണില്‍ ഉണ്ണിയേട്ടന്‍.

കിച്ചണിലാണ്‌ അവള്‍..തനിയ്ക്കുവേണ്ടി വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കില്‍.--"ഉണ്ണിയേട്ടന്‍ കഴിഞ്ഞ ജന്മം ഒരു കോഴിക്കള്ളനായിരുന്നു എന്നാ തോന്നുന്നെ,..എത്ര തിന്നാലും തീരില്ല ഈ ചിക്കന്‍ കൊതി"--.ഈ ഒരുക്കങ്ങളെല്ലാം വാരാന്ത്യങ്ങളില്‍ മാത്രം!അല്ലത്തെ ദിവസങ്ങളിലെല്ലാം ഡൈനിങ്ങ്‌ടേബിളില്‍ മിതത്വം,പച്ചക്കറിമയം..എല്ലാറ്
റിനും കാരണം ആ ഡോക്ടറാണ്‌.."ഷുഗര്‍ നോര്‍മലാണ്‌,പിന്നെ പ്രെഷറും കൊളസ്ട്രോളും അല്‍പ്പം കൂടുതലുണ്ട്‌.സാരമില്ല.ഈ പ്രായത്തില്‍ അതു സ്വഭാവികം.തല്‍ക്കാലം മരുന്നിന്റെയൊന്നും ആവശ്യമില്ല. എന്നാലും, മിസ്റ്റര്‍ നായര്‍,നാല്‍പ്പതു കഴിഞ്ഞവര്‍ പൊതുവെ ഫുഡൊന്നു നിയന്ത്രിയ്ക്കുന്നത്‌ നല്ലതാണ്‌..എന്തെങ്കിലുംവന്നിട്ടു മരുന്നു കഴിയ്ക്കുന്നതിലും നല്ലതല്ലെ വരാതെ ശ്രദ്ധിയ്ക്കുന്നത്‌.."അതു കേള്‍ക്കാന്‍ കാത്തിരിയ്ക്കുകയായിരുന്നു അമ്മു..--"വ്യാഴവും വെള്ളിയും എന്തുവേണമെങ്കിലും ചോദിച്ചോളു..ഞാന്‍ റെഡി..മറ്റെല്ലാ ദിവസങ്ങളിലും ഇനിമുതല്‍ നമ്മള്‍ വെജിറ്റേറിയന്‍സ്‌ ആകുന്നു,എല്ലായിടത്തും,.എല്ലാ അര്‍ത്ഥത്തിലും..ഇപ്പോഴും കൊച്ചു ചെക്കനാണെന്നാ വിചാരം മൂച്ചിനൊരു കുറവുമില്ല.".--അവളുടെ വാക്കുകളില്‍ എപ്പോഴും കുസൃതി.കണ്ണുകളില്‍ എന്നും തിളക്കം,എല്ലാം അമ്മു നിശ്ചയിയ്ക്കുന്നു,നടപ്പാക്കുന്നു..വര്‍ഷങ്ങളായി അണമുറിയാതെയൊഴുകുന്ന ആ സ്നേഹപ്രവാഹത്തിന്റെ കുളിരില്‍ സ്വച്ഛന്ദം ഒഴുകുന്നു ജീവിതം.താനങ്ങിനെയാണ്‌ സ്നേഹിയ്ക്കുന്നവരെ അനുസരിയ്ക്കാനെ അറിയു,ഒരു കൊച്ചുകുട്ടിയെന്നപോലെ,..അവരുടെ കണ്ണുനീരിനും പുഞ്ചിരിയ്ക്കും മുമ്പില്‍ തളര്‍ന്ന്‌ കീഴടങ്ങിയിട്ടെയുള്ളു താന്‍ അന്നും ഇന്നും എന്നും..

കസേരയില്‍നിന്നും മെല്ലെയെഴുന്നേറ്റു ഉണ്ണി..ബാല്‍ക്കണിയുടെ വാതില്‍തുറന്നു..പുറത്ത്‌ മണല്‍നഗരത്തിനെ അപ്പാടെ വിഴുങ്ങുമെന്ന വാശിയോടെ വീശിയടിയ്ക്കുന്ന ഭ്രാന്തന്‍ പൊടിക്കാറ്റ്‌, ഒപ്പം കാഠിന്യം കൂടുന്ന തണുപ്പും..തുറന്നതിലും വേഗത്തില്‍ വാതിലടച്ചു..മനസ്സിന്റെ വാതിലുകളും ഇതുപോലെ കൊട്ടിയടയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഓര്‍മ്മകളെ തടുത്തുനിര്‍ത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍..ഇല്ല കഴിയില്ല..മരിയ്ക്കുവോളം ആര്‍ക്കും എത്ര ശ്രമിച്ചിട്ടും മനസ്സ്‌ വീണ്ടും ആ മരണവീടിന്റെ മുറ്റത്തെ ആള്‍ക്കുട്ടത്തിലെത്തുന്നു..നി
ലത്തിറക്കിയ ദാസേട്ടന്റെ ജഡത്തിനരികെ കത്തിച്ചുവെച്ച നിലവിളക്കിനരികെ വിധവയുടെ വേഷത്തില്‍ കരഞ്ഞുകൊണ്ടിരിയ്ക്കുന്ന സതിചേച്ചിയുടെ രൂപം മുമ്പില്‍ തെളിയുന്നു.ആ ഇരുണ്ട ഇടനാഴിയില്‍ ഇളംകാറ്റിലാടുന്ന നിലവിളക്കിന്റെ നാളങ്ങളൊരുക്കുന്ന നിഴലുകളുടെ ചലനങ്ങളില്‍ ഓര്‍മ്മകളുടെ ഏതൊക്കെ തീരങ്ങളിലൂടെയായിരിയ്ക്കും അവരുടെ മനസ്സിപ്പോള്‍ അലയുന്നുണ്ടായിരിയ്ക്കുക.!.വേണ്ടാ,ഓര്‍ക്കേണ്ട..ഒന്നുമോര്‍ക്കേണ്ട.നിയന്ത്രണംവിട്ടുപോകും.ഒരു പക്ഷെ കണ്ണു നിറഞ്ഞെന്നുവരും..അമ്മു ഇപ്പോള്‍ അടുത്തു വന്നാല്‍ വാടിയ മുഖത്തിനും തുളുമ്പാന്‍ തുടങ്ങുന്ന കണ്ണുകള്‍ക്കും എന്തു കാരണം പറയും താനവളോട്‌.പൊടിക്കാറ്റിന്റെ അലര്‍ജിയാണന്നോ..!

അമ്പത്തിയഞ്ചാം വയസില്‍ കരള്‍രോഗം ബാധിച്ച്‌ പഴയൊരയല്‍വാസി രാമദാസന്‍ മരിച്ചു.അതിനപ്പുറം ഒരു പ്രാധാന്യവും ഈ വാര്‍ത്തക്കില്ലെന്ന്‌ എത്ര ഓതിക്കൊടുത്തിട്ടും എന്തെ മനസ്സു സമ്മതിയ്ക്കുന്നില്ല ! തൊട്ടുവടക്കേതിലെ രാമന്‍ നായരുടെയും നാരായണിയമ്മയുടെയും ഏക മകനായിരുന്നു രാമദാസന്‍ എന്ന നാട്ടുകാരുടെ ദാസേട്ടന്‍..ഇരുപതുപറ നെല്‍പ്പാടം,ഒരേക്കറയോളം തെങ്ങിന്‍പറമ്പ്‌.പോരാത്തതിന്‌ സ്വന്തമായി ഒരു റൈസ്‌മില്ലും..നാട്ടിലെ പേരുകേട്ട കര്‍ഷകനായിരുന്ന രാമന്‍ നായര്‍.മകനെ പഠിപ്പിച്ചു വലിയൊരാളക്കണമെന്നു മോഹിച്ചു രാമന്‍ നായര്‍.പഠിയ്ക്കാന്‍ മടിയനായിരുന്നു ദാസന്‍...പിച്ചവെച്ച നടന്ന നാളുമുതലെ നൃത്തച്ചുവടുകളോടായിരുന്നു കമ്പം. മിടുക്കികളായ പെണ്‍കുട്ടികളെ അതിശയപ്പിച്ച്‌ സ്ക്കൂളില്‍ ഡാന്‍സില്‍ എന്നും ഒന്നാമനായി..എല്ലാ വേനലവധിയ്ക്കും കൃത്യമായെത്തി തമ്പടിയ്ക്കാറുള്ള സൈക്കിള്‍യജ്ഞക്കാരോടൊപ്പം റിക്കാഡ്‌ ഡാന്‍സിലെ പ്രകടനങ്ങളിലൂടെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി.എട്ടാംക്ലാസു പരീക്ഷ കഴിഞ്ഞ വര്‍ഷം പതിനാലാം വയസ്സില്‍ സൈക്കിള്‍യജ്ഞം കഴിഞ്ഞ്‌ മടങ്ങിയ അവരോടൊപ്പം ദാസനും നാടു വിട്ടു...ആ വര്‍ഷം എട്ടാം ക്ലാസില്‍ രണ്ടാംവട്ടവും തോറ്റിരുന്നു അവന്‍.ഒരു പാടു നാളത്തെ കാത്തിരിപ്പിനും വഴിപാടുകള്‍ക്കുമൊടുവില്‍ ആറ്റുനോറ്റുണ്ടായ ഏക സന്താനം.!.നാരായണിയമ്മയ്ക്ക്‌ സങ്കടം അടക്കാന്‍ കഴിഞ്ഞില്ല..എല്ലാം ഉള്ളിലൊതുക്കി നെടുവീര്‍പ്പിട്ടു രാമന്‍ നായര്‍.എട്ടു വര്‍ഷം നീണ്ടുനിന്ന് ആ കാത്തിരിപ്പിനും സങ്കടത്തിനിമൊടുവില്‍..ഉത്തരേന്
ത്യയടക്കം ഒരു പാടു ദേശങ്ങള്‍ കറങ്ങിതിരിഞ്ഞ്‌,പുതിയ നൃത്തച്ചുവടുകളഭ്യസിച്ച്‌, ഒരുപാടാനുഭവങ്ങളുമായി ഒരൊത്ത പുരുഷനായി ദാസന്‍ തിരിച്ചെത്തി..

മദ്രാസില്‍ പോകണം, സിനിമാലോകത്തെ അറിയപ്പെടുന്ന കൊറിയോഗ്രാഫറാകണം അങ്ങിനെ ചിറകുവിരിച്ചു പറക്കാനൊരുങ്ങുന്ന ഒരു വലിയ മോഹപക്ഷിയെ നാളുകളായി താലോലിയ്ക്കുകയായിരുന്നു ദാസന്റെ മനസ്സ്‌ .നാടുചുറ്റലിനൊടുവില്‍ ഓട്ടകയ്യുമായി വന്ന ദാസന്‌ കുറച്ചു കാശായിരുന്നു ആവശ്യം.മദ്രാസില്‍ പോകാനും കുറച്ചു നാള്‍ അവിടെ തങ്ങാനും..ഇനി ഒരു യാത്ര,രാമന്‍ നായര്‍ എതിര്‍ത്തു അത്‌ അതിനായി ഒരു ചില്ലിക്കാശു കൊടുക്കില്ലെന്നു തറപ്പിച്ചു പറഞ്ഞു..വഴക്കായി, തര്‍ക്കമായി..അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കുടുബാസൂത്രണ മേള നടക്കുന്ന നാളുകളായിരുന്നു അത്‌, മേളയുടെ വിജയത്തിനായി പ്രായപൂര്‍ത്തിയായി എന്നുതോന്നുന്നവരേയെല്ലാം ഫാമിലി പ്ലാനിങ്ങിനു വിധേയരാക്കി പ്രോല്‍സഹനമായി എഴുപത്തിയഞ്ചു രൂപയും ഒരു ബക്കറ്റുംകൊടുത്തിരുന്ന നാളുകള്‍..വരുംവരായ്കകളൊന്നും ആലോചിയ്ക്കാതെ അച്ഛനെ തോല്‍പ്പിയ്ക്കണമെന്ന ഒറ്റവാശിയില്‍ വന്ധീകരണ ശസ്ത്രക്രിയയ്ക്ക്‌ വിധേയനായി ദാസന്‍ നാട്ടുകാരെ അമ്പരപ്പിച്ചു.! അച്ഛന്റെ ഒരു ചില്ലികാശും വേണ്ടെന്ന വെല്ലുവിളിയുമായി പ്ലാസ്റ്റിക്‌ ബക്കറ്റ്‌ അമ്മയുടെ മുമ്പിലേയ്ക്ക്‌ വലിച്ചെറിഞ്ഞ്‌ ആ എഴുപത്തിയഞ്ചു രൂപയും പോക്കറ്റിലിട്ട്‌ ഒരിയ്ക്കല്‍കൂടി പടിയിറങ്ങി..ആ ചുവന്ന ബക്കറ്റും കെട്ടിപിടിച്ച്‌ പൊട്ടിക്കരഞ്ഞ്‌ മുറ്റത്ത്‌ തളര്‍ന്നിരുന്നു അമ്മ...ഒരു മടിയും കൂടാതെ വംശത്തിന്റെ തായ്‌വേര്‌ മുറിച്ചെറിഞ്ഞ മകനെ ശപിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അവര്‍ക്കപ്പോള്‍...അത്രയ്ക്കും കരുതിയില്ല രാമന്‍ നായര്‍.തകര്‍ന്നു പോയി ആ മനുഷ്യന്‍.അന്നാണ്‌ രാമന്‍ നായര്‍ക്ക്‌ ആദ്യമായി നെഞ്ചുവേദന വന്നത്‌.

പിന്നെ നാട്ടുകാര്‍ ദാസനെ കാണുന്നത്‌ ശ്രീരാമ ടാക്കീസിന്റെ വെള്ളിത്തിരയിലാണ്‌.ഒരുവടക്കന്‍ പാട്ടു ചിത്രത്തില്‍ നായകനും നായികയോടുമൊപ്പം പൂന്തോണിയില്‍, സ്വപ്നരംഗത്തിലെ സംഘനൃത്തത്തില്‍.ആദ്യം ആരും വിശ്വസിച്ചില്ല, കേട്ടവര്‍ കേട്ടവര്‍ കൂട്ടത്തോടെ ടാക്കീസിലേയ്ക്കു പാഞ്ഞു സംഗതി സത്യമാണെന്ന്‌ ഉറപ്പുവരുത്തി..പല പല സിനിമകളിലും കൊച്ചുകൊച്ചു വേഷങ്ങളില്‍ ദാസന്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.മകനെക്കുറിച്ചു നാട്ടുകാര്‍ നല്ലതുപറയുന്നതുകേട്ട്‌ രാമന്‍ നായരുടെ മനം കുളിര്‍ത്തു.എവിടെയായാലും അവന്‍ സുഖമായി ഇരുന്നാല്‍ മതി,നാരായണിയമ്മയ്ക്കും സന്തോഷമായി..അവനൊന്നു വന്നിരുന്നെങ്കില്‍..അവര്‍ മോഹിച്ചു...ദാസന്‍ വന്നു..ഒരു ജൂനിയര്‍ താരത്തിലുപരി നായകനു നല്‍കുന്ന ബഹുമാനവും സ്നേഹവുമാണ്‌ ആ കൊച്ചുഗ്രാമം ദാസനു നല്‍കിയത്‌.അതൊരു പ്രചോദനമായിരുന്നു.പിന്നെപ്പിന്
നെ ഷൂട്ടിങ്ങിനെ വീണുകിട്ടുന്ന ഇടവേളകളിലെല്ലാം അവന്‍ വീട്ടിലെത്താന്‍ തുടങ്ങി..

ദാസന്റെ കല്യാണം..അത്‌ നാരായണിയമ്മയുടെ ഒരു മോഹമായിരുന്നു, മോഹിയ്ക്കാന്‍ പോലും പേടി തോന്നിയ മോഹം ..സ്വയം വരുത്തിവെച്ച ദൗര്‍ബല്യം ഒരു ചോദ്യചിഹ്നമായി മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതിനാലോ,കൊരി
യോഗ്രാഫര്‍ ആവണമെന്ന മോഹം ബാക്കിനില്‍ക്കുന്നതുകൊണ്ടോ എന്തോ ദാസന്‍ ആ വിഷയം ചിന്തിച്ചയില്ല..പക്ഷെ എല്ലാം പെട്ടന്നായിരുന്നു.ദാസനുവേണ്ടി കാലം ഒരു സുന്ദരിയെ ഒരുക്കിനിര്‍ത്തി കാത്തിരിയ്ക്കുകയായിരുന്നു...കിലോമീറ്ററുകള്‍ക്കപ്പുറത്ത്‌ ഒരു കുഗ്രാമത്തില്‍, സുഹൃത്തിന്റെ നാട്ടില്‍ താലപ്പൊലിമഹോല്‍സവത്തിന്‌ താലമേന്തി നിന്നിരുന്ന സതിയുടെ നീണ്ടുവിടര്‍ന്ന കരിനീലക്കണ്ണുകള്‍ ഒറ്റനോട്ടത്തിലെ ദാസന്റെ ഹൃദയത്തില്‍ ചാട്ടുളിപോലെ തറച്ചു..മറ്റൊന്നും തടസ്സമായില്ല,വരുവരായ്കകള്‍ ഒന്നും ചിന്തില്ല, വെളുത്തു തുടുത്ത്‌ നല്ല നീളമുള്ള ആ മലയാളം ബി.ഏക്കാരിയെ സ്വന്തമാക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല ദാസന്‌..അത്രയ്ക്കും ഭ്രമിച്ചുപോയി ആ സൗന്ദര്യത്തില്‍ ! തീയ്യായിരുന്നു നാരായണിയമ്മയുടേയും രാമന്‍നായരുടേയും മനസ്സില്‍..എതിര്‍ക്കാന്‍ പോയില്ല...ദാസന്‍ ഒന്നു നിനച്ചാല്‍ അതു നടത്തിയേ അടങ്ങു എന്നവര്‍ക്കറിയാമായിരുന്നു...എല്ലാം ദൈവനിശ്ചയംപോലെ നടക്കട്ടെ എന്നു കരുതി സമാധാനിച്ചു അവര്‍.. 

അയല്‍പക്കത്തെ സിനിമാനടന്‍ ദാസേട്ടന്റെ കല്യാണം,സുന്ദരിയായ പുതുമണവാട്ടി.ചുവന്നുതുടുക്കുന്
ന മുഖക്കുരുക്കളില്‍ ക്ലിയറാസില്‍ വാരിപുരട്ടുന്ന ആ പ്രീഡിഗ്രി ഫസ്റ്റിയിറുക്കാരന്‍ ഉണ്ണികൃഷ്ണന്‌ കാണുന്നതിലെല്ലാം പുതുമതോന്നുന്ന പ്രായമായിരുന്നു...ഏറെ കൗതുകത്തോടെ അതിലേറെ ജിജ്ഞാസയോടെ അടുത്ത വീട്ടിലെ ഓരോ ചെറുചലനങ്ങളും വളകിലുക്കങ്ങളും വീക്ഷീച്ചു കൊണ്ടിരുന്നു അവന്‍..കല്യാണം കഴിഞ്ഞു പതിനഞ്ചാംനാള്‍ ദാസേട്ടന്‍ മദ്രാസിലേയ്ക്കു തിരിച്ചുപോയി. "ദാസന്റെ ഓപ്പറേഷന്‍ കാര്യമൊന്നും ഒരു കാരണവശാലും പുതുപ്പെണ്ണ്‌ അറിയാന്‍ പാടില്ല..എന്തിനാ വെറുതെ ആ പാവം പെണ്ണിന്റെ മനസ്സു വിഷമിപ്പിയ്ക്കുന്നെ.."- കല്യാണത്തിനുമുമ്പെ നാരായണിയമ്മ അയല്‍പക്കങ്ങളിലെ പെണ്ണുങ്ങളേയെല്ലാം അങ്ങിനെ പറഞ്ഞു മനസ്സിലാക്കിയിരുന്നു.അല്ലെങ്കില്‍ത്തന്നെ മദിരാശിയില്‌ ഏതെങ്കിലും ഡോക്ടറെകണ്ട്‌ അവനതിനൊക്കെ എന്നേ പരിഹാരം ഉണ്ടാക്കിയിട്ടുണ്ടാവും,അല്ലാതെ ഏതെങ്കിലുമൊരാണൊരുത്തന്‍ ഇത്തരൊമൊരു സാഹസത്തിനു മുതിരുമോ.അതായിരുന്നു അവരുടെ ന്യായീകരണം.അങ്ങിനെ പറയുമ്പോഴും ഉള്ളില്‍ ആന്തലായിരുന്നു അവര്‍ക്ക്‌.

ദാസന്റെ കല്യാണം കഴിഞ്ഞ്‌ രണ്ടാംമാസം ഒരു സന്ധ്യക്ക്‌ രാമന്‍ നായര്‍ പാടത്തു കുഴഞ്ഞുവീണ്‌ മരിച്ചു..മദ്രാസില്‍ കൊറിയോഗ്രാഫര്‍ ലൗലിമാസ്റ്റരുടെ അസിസ്റ്റന്റായി ഒരു തമിഴു പടത്തിന്റെ തിരക്കിലായിരുന്ന ദാസന്‍ ചടങ്ങുകള്‍ കഴിഞ്ഞ്‌ ഉടന്‍തന്നെ മടങ്ങിപോയി.വീട്ടില്‍ ചേച്ചിയും നാരായണിയമ്മയും തനിച്ചായി.അവരുടെ കൊച്ചു കൊച്ച്‌ ആവശ്യങ്ങള്‍ക്ക്‌ ആണ്‍തുണയായിമാറി അയല്‍പ്പക്കത്തെ പ്രീഡിഗ്രിക്കാരന്‍..അഞ്ചോ ആറോ വയസ്സിന്റെ അന്തരമുണ്ടായിരുന്ന സതിചേച്ചിയുമായി, സ്വന്തമായി ചേച്ചിമാരില്ലാത്ത അവന്‌ ചേച്ചി തന്നെയായിരുന്നു അവര്‍..നാരായണിയമ്മയ്ക്കും ആശ്വാസമായിരുന്നു തന്റെ സാന്നിധ്യം.ഷൂട്ടിങ്ങിനിടയിലെ കൊച്ചുകൊച്ചു ഇടവേളകളില്‍ ആഴ്ചയിലൊരിയ്ക്കലെന്നവണ്ണം ദാസന്‍ ഓടിയെത്തി അവളുടെ ദിനങ്ങള്‍ക്കു നിറം പകര്‍ന്നു..ദാസേട്ടനെക്കുറിച്ചു ആരോടു പറയുമ്പോഴും ആയിരം നാക്കായിരുന്നു സതിയ്ക്ക്‌.അത്രക്കും ചേര്‍ച്ചയായിരുന്നു അവര്‍ തമ്മില്‍.

നാളുകള്‍ കടന്നുപോയി."കല്യാണം കഴിഞ്ഞ്‌ വര്‍ഷമൊന്നാവാറായല്ലൊ..സതിയ്ക്
കിതുവരെ വിശേഷമൊന്നുമായില്ലെ..?.. എങ്ങിനെ ആവാനാ അല്ലെ..!." നാട്ടിലെ പരദൂഷണംപെണ്ണുങ്ങളുടെ ഇത്തരം മുനവെച്ച വാക്കുകളൊന്നും ചേച്ചിയുടെ ചെവിയിലെത്താതെ,പരുന്തില്‍നിന്നും കോഴിക്കുഞ്ഞിനെ കാത്തു രക്ഷിയ്ക്കുന്ന തള്ളക്കോഴിയുടെ കരുതലായിരുന്നു നാരായണിയമ്മയ്ക്ക്‌ എപ്പോഴും..സിനിമയുടെ ജ്വരത്തില്‍ ഇതൊന്നും കാര്യമായെടുത്ത്‌ എന്തെങ്കിലും പരിഹാരം കാണാന്‍ ശ്രമിയ്ക്കാത്ത മകനോടവര്‍ക്ക്‌ നീരസം തോന്നി.പക്ഷെ ഇത്തരമൊരു രഹസ്യം എത്രക്കാലം സൂക്ഷിച്ചു വെയ്ക്കാന്‍ കഴിയും.അതും ഒരു കൊച്ചു നാട്ടിന്‍പുറത്ത്‌..നാരായണിയമ്മയുടെ ആങ്ങളക്ക്‌ അസൂഖം മൂര്‍ച്ഛിച്ച ദിവസം..വിവരം കേട്ട വിഷമത്തില്‍ സതിയെ കൂടെകൂട്ടാന്‍ പോലും മറന്ന്‌ അവര്‍ അങ്ങോട്ടോടി..കൃത്യം ആ നട്ടുച്ചയ്ക്കു തന്നെയായിരുന്നു പരദൂക്ഷണത്തിന്റെ മുറുക്കാന്‍പൊതിയുമായി ആശാരിച്ചി കുറുമ്പയുടെ എഴുന്നള്ളത്തും.!

പതിവുപോലെ ആ ദിവസവും സന്ധ്യക്കുമുമ്പായി വായനശാലയ്ക്കുള്ള യാത്രയ്ക്കിടയില്‍ പുസ്തകം വാങ്ങാനെത്തിയതായിരുന്നു അവന്‍.സാധാരണ ഉണ്ണിക്കുട്ടന്റെ ശബ്ദം കേട്ടാല്‍ ചിരിച്ചുകൊണ്ടോടിവരാറുള്ളതാണ്‌ ചേച്ചി..അകത്തളത്തില്‍ കണ്ടില്ല, ബെഡ്‌റൂമിലും കണ്ടില്ല..അടുക്കളവാതില്‍ തുറന്നിട്ട്‌ ആ ഉമ്മറപ്പടിയില്‍ ഗാഡ്‌ഠമായ എന്തോ ചിന്തയില്‍ മുഴുകി പടിഞ്ഞാറെ അതിരിനപ്പുറം പോക്കുവെയിലില്‍ തിളങ്ങുന്ന പുഞ്ചപാടത്തേയ്ക്ക്‌ അലസമായികണ്ണുംനട്ട്‌ തളര്‍ന്നിരിയ്ക്കുകയായിരുന്നു ചേച്ചി.മ്ലാനമായിരുന്നു ആ മുഖം,അവനെ കണ്ടിട്ടും മൈന്‍ഡു ചെയ്തില്ല."എന്തു പറ്റി ചേച്ചി തലവേദനയാണോ..അനാസിന്‍ വാങ്ങികൊണ്ടുവരണോ" അടുത്തു ചെന്നു..ആശ്വാസവാക്കുകളുടെ ഒരിളംകാറ്റിനു കാത്തിരിയ്ക്കുകയായിരുന്നു ആ മുഖത്തുരുണ്ടുകൂടിയ കാര്‍മേഘങ്ങളൊന്നു പെയ്തിറങ്ങാന്‍...ആദ്യം തുള്ളികളായി,പിന്നെ പൊട്ടിക്കരച്ചിലിന്റെ പെരുമഴയായി..ഒന്നും മനസ്സലായില്ല.അമ്പരന്നുപോയി.

"എല്ലാവരും എന്നെ ചതിയ്ക്കുകയായിരുന്നു ഉണ്ണിക്കുട്ടാ.ആദ്യം ദാസേട്ടന്‍, പിന്നെ അമ്മ.. അങ്ങിനെ എല്ലാവരും ചേച്ചിയെ മണ്ടിയാക്കുകയായിരുന്നു..ഉണ്ണി
ക്കുട്ടനും അറിയാമായിരുന്നു അല്ലെ ദാസേട്ടന്‌ അച്ഛനാവാന്‍ കഴിയില്ലെന്ന്‌., പറയാമായിരുന്നില്ലെ ചേച്ചിയോട്‌ .ഓരോ മാസവും എത്രയെത്ര പ്രതീക്ഷയോടെയാണ്‌ ചേച്ചി ഒരുണ്ണിയ്ക്കായി കാത്തിരുന്നത്‌..".ഒരു നിമിഷം നിശ്ശബ്ദയായി ചേച്ചി.

"ഇല്ല ഉണ്ണിക്കുട്ടാ..തോറ്റിട്ടില്ല ചേച്ചി..അവരുടെയൊക്കെ മുമ്പില്‍ ഇപ്പോഴും ചേച്ചിയൊന്നും അറിഞ്ഞിട്ടില്ല, അങ്ങിനെ തോല്‍ക്കാന്‍ മനസ്സില്ല ചേച്ചിയ്ക്ക്‌.തിരിച്ചു തോല്‍പ്പിയ്ക്കും ഞാനവരെ,ഒരമ്മയായി.!.സ്ത്രീയുടെ ശക്തി എന്താണെന്നു കാണിച്ചുകൊടുക്കും .അതൊരു വാശിയാണ്‌ ഒരു പെണ്ണിന്റെ വാശി..അതിന്‌,അതിന്‌ മറ്റൊരു പുരുഷന്റെ തുണ വേണം.ദാസേട്ടനെയല്ലാതെ വേറൊരു പുരുഷനെക്കുറിച്ചോര്‍ക്കാന്‍തന്
നെ മടിയാണ്‌,അറപ്പാണ്‌ ചേച്ചിയ്ക്ക്‌. പക്ഷെ, നിവര്‍ത്തിയില്ല,ഇവിടെ ജയിയ്ക്കാനായി ഒരാണ്‍തുണ കൂടിയേ തീരു," ആ മുഖം ചുവന്നു തുടുത്തിരുന്നു,വല്ലാത്ത ഇച്ഛാശക്തിയും നിശ്ചയദാര്‍ഡ്യവുമായിരുന്നു ആ വാക്കുകള്‍ക്ക്‌.

എന്തോ നിനച്ചിട്ടെന്നവണ്ണം ഒരു നിമിഷം ചേച്ചി വീണ്ടും മൗനിയായി.ആദ്യമായി കാണുന്നതുപോലെ അടിമുടി അവനെ വീക്ഷിയ്ക്കുകയായിരുന്നു അവരപ്പോള്‍. അതുവരെ കാണാത്ത വല്ലാത്ത നോട്ടമായിരുന്നു അത്‌.എന്തൊക്കയോ നിശ്ചയിച്ചുറപ്പിയ്ക്കുകയായിരു
ന്നു അവരപ്പോള്‍.

"കുട്ടനു കഴിയും ചേച്ചിയെ സഹായിയ്ക്കാന്‍..!ഒരുണ്ണിയെ സമ്മാനിയ്ക്കാന്‍,ചേച്ചിയെ ഇഷ്ടമല്ലെ കുട്ടന്‌,..കുട്ടനാവുമ്പോള്‍ ചേച്ചിയ്ക്ക്‌ അന്യനാണ്‌ എന്ന തോന്നലുമുണ്ടാവില്ല ചേച്ചിയ്ക്കൊപ്പം നില്‍ക്കില്ലെ ഉണ്ണിക്കുട്ടന്‍.".

അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം..ചേച്ചിയെന്താ ഉദ്ദേശിച്ചെതെന്ന്‌ പൂര്‍ണ്ണമായും മനസിലായില്ല അവന്‌, എന്നിട്ടും.-ചേച്ചി പറയുന്നതെന്തും ഉണ്ണിക്കുട്ടന്‍ അനുസരിയ്ക്കും.എന്തായാലും.- ഉറച്ചസ്വരത്തില്‍ അങ്ങിനെ പറയാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അപ്പോളവന്‌ ..

ചേച്ചി കണ്ണുകള്‍ തുടച്ചു.അപ്പോഴും എന്തൊക്കയോ കണക്കുകൂട്ടുകയായിരുന്നു ആ മനസ്സ്‌.." എല്ലാം ഒരു നിമിത്തമാണ്‌..ഇന്ന്‌ ഈ മാസത്തെ ഏറ്റവും അനുയോജ്യമായ ദിവസങ്ങളിലൊന്നാണ്‌, ഒരു ഉണ്ണിയെ ഏറ്റുവാങ്ങാന്‍ പറ്റിയ ദിവസം..അമ്മാവന്‌ അസുഖം വളരെ കൂടുതലാണ്‌,അമ്മ ഇന്നു വരില്ല..വയ്യ കുട്ടാ,ഇനിയും കാത്തിരിയ്ക്കാന്‍ ചേച്ചിയ്ക്കു വയ്യ..ഒരമ്മയാകാന്‍പോകുന്നുവെന്
നുറപ്പു വരുത്തിയാലെ ഇനി സ്വസ്ഥമായി ഉറങ്ങാന്‍ കഴിയു.അല്ലെങ്കില്‍ ഭ്രാന്തുപിടിയ്ക്കും ചേച്ചിയ്ക്ക്‌..എല്ലാം ഒരു നിയോഗമാണെന്നു കരുതിയാല്‍ മതി..ഈ പ്രായത്തില്‍ ഒരാണ്‍കുട്ടിയ്ക്കു സ്വപ്നം കാണാന്‍ മാത്രം കഴിയുന്ന സുവര്‍ണ്ണ നിമിഷങ്ങളിലൂടെയാണ്‌ ഉണ്ണിക്കുട്ടന്‍ കടന്നുപോകാന്‍ പോകുന്നത്‌.മതിഭ്രമം ബാധിച്ചിട്ടെന്നപോലെ നിര്‍ത്താതെ പുലമ്പികൊണ്ടിരിയ്ക്കുകയായിരുന്നു ചേച്ചിയപ്പോള്‍, വല്ലാത്ത തിരക്കായിരുന്നു, ഉത്സാഹമായിരുന്നു ആ നിമിഷങ്ങളില്‍ ചേച്ചിയ്ക്ക്‌...ഓടിപോയി പുറത്തേയ്ക്കുള്ള വാതിലുകള്‍ അടച്ചു..ഒരു ഉന്മാദിനിയെപോലെ ബെഡ്‌റൂമിലേയ്ക്കു നടന്നു...ആ ആകര്‍ഷണവലയത്തില്‍ കുരുങ്ങിപോയി അവന്‍. പുറത്തു കടക്കാന്‍ കഴിഞ്ഞില്ല..അനുസരണയോടെ അനുഗമിച്ചു. 

"മാജിക്‌ അറിയാമോ.ഉണ്ണിക്കുട്ടന്‌." ഇല്ലെന്നു തലയാട്ടി.."കാണിച്ചു തരാം, ആ ബെഡ്‌ഡിലിരിയ്ക്കു എന്നിട്ടു കണ്ണടച്ചോളു..മുറുക്കിയടയ്ക്കണം
..ചേച്ചി പറയുമ്പോഴെ തുറക്കാവു.." അനുസരിച്ചു..ബെഡ്‌റൂമിന്റെ വാതില്‍ കുറ്റിയിടുന്ന ശബ്ദം കേട്ടു..ജനലകളും കൊട്ടിയടച്ചു എന്നു മനസ്സിലായി.." ഇനി കണ്ണുതുറന്നോളു". അതും അനുസരിച്ചു..മുമ്പില്‍ കണ്ട കാഴ്ച..!കിടുങ്ങിപോയി.!. പുസ്തകങ്ങളില്‍ വായിച്ചിട്ടുണ്ട്‌.! കോളേജില്‍ വല്ലപ്പോഴും കൂട്ടുകാര്‍ കൊണ്ടുവരാറുള്ള ഫോട്ടോകളിലും കണ്ടിട്ടുണ്ട്‌..പക്ഷെ ഇത്‌,..!ഒരുക്കങ്ങള്‍ക്കിടയില്‍ തെളിയിച്ച ബെഡ്‌റൂം ലൈറ്റിന്റെ ഇളം ചുവപ്പില്‍ മുന്നില്‍ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ അര്‍ദ്ധനഗ്നയായി ചേച്ചി.!. കിളിവാതില്‍പഴുതിലൂടെ കടന്നു വരുന്ന പോക്കുവെയിലിന്റെ പൊന്‍നാളങ്ങള്‍ സ്വര്‍ണവര്‍ണ്ണം വാരിയണിയിച്ച തുടുത്ത മാറിടം..അതിനു താഴെ കൂമ്പാളയുടെ നിറവും മിനുപ്പുമുള്ള..! .അപ്രതീക്ഷിതമായിരുന്നു ആ കാഴ്ച..ഒന്നേ നോക്കിയുള്ളു. തൊണ്ട വരണ്ടു..അറിയാതെ കണ്ണുകളടച്ചു.ചേച്ചിയ്ക്കതു മനസ്സിലായി..."പേടിച്ചു പോയി അല്ലെ,.ഇപ്പോള്‍ ഉണ്ണിക്കുട്ടന്റെ മുമ്പില്‍ നില്‍ക്കുന്നത്‌ ആ പഴയ ചേച്ചിയല്ല, ഉണ്ണിക്കുട്ടന്‍ ഇനിമുതല്‍ കുട്ടിയുമല്ല. ചേച്ചിയ്ക്കൊരു ഉണ്ണിയെ സമ്മാനിയ്ക്കുള്ള പുരുഷനാണ്‌..അതിനുള്ള ഉശിരും കരുത്തും തന്റേടവും സംഭരിയ്ക്കാന്‍ പോകുകയാണ്‌ കുട്ടനിപ്പോള്‍.മുതിരന്ന പുരുഷനാവുകയാണ്‌.. മാജിക്‌ തുടങ്ങാന്‍ പോകുകയാണ്‌ കുട്ടാ...ചേച്ചി ചിരിച്ചു.. വല്ലാത്ത ചിരിയായിരുന്നു അത്‌.ഒരു മായാജാലക്കാരിയുടെ ചിരി.................!

"കരുതിയതേയില്ല ചേച്ചി..ഇത്രയും കരുതിയതേയില്ല. ഒരിയ്ക്കലും ഒരിയ്ക്കലും...! ഒരുണ്ണിയേയല്ല ഒരുപാടുണ്ണികളെ വേണം ചേച്ചിയ്ക്ക്‌ കുട്ടന്റെ സമ്മാനമായി." മാന്ത്രികപ്രകടനത്തിന്റെ ഉച്ചഘട്ടത്തിനൊടുവില്‍ സുഖലസ്യത്തിന്റെ നിര്‍വൃതിയില്‍ മിഴികള്‍ കൂമ്പിയടഞ്ഞ്‌ വിയര്‍ത്തു തളര്‍ന്നുവീഴുന്ന നിമിഷങ്ങളില്‍ ഉന്മാദാവസ്ഥയില്‍ മന്ത്രിച്ചു കൊണ്ടിരുന്ന ചേച്ചിയുടെ പാതിവിടര്‍ന്ന തുടുത്ത ചുണ്ടുകളില്‍ ചോര പൊടിയുന്നുണ്ടായിരുന്നു.....ഒടു
വില്‍ ഉന്മാദത്തിന്റെ കൊടുമുടികളില്‍നിന്നും പടവുകളിറങ്ങി സ്ഥായിഭാവത്തിന്റെ സമതലത്തിലെത്തിയ തിരിച്ചറവിന്റെ നിമിഷത്തില്‍ പൊട്ടിക്കരയുകയായിരുന്നു ചേച്ചി.. മുഖം പൊത്തി വിങ്ങിവിങ്ങി കരയുകയായിരുന്നു.ചേച്ചിയുടെ പെട്ടന്നുള്ള ഈ ഭാവമാറ്റങ്ങളുടെ അര്‍ത്ഥം മനസ്സിലാവാതെ, ഒന്നും മിണ്ടാനാവാതെ ഇറങ്ങി നടക്കുമ്പോള്‍ അവന്റെ കണ്ണുകളും നിറയുകയായിരുന്നു. മനസ്സും ശരീരവും ഒരുപോലെ തളര്‍ന്നിരുന്നു.

ഭൂമിയുടെ മടിത്തട്ടിനിടയില്‍ പൊന്നുരുക്കിയൊഴിച്ചു മദിച്ചു കളിച്ചു രസിച്ചിരുന്ന സൂര്യനും തളര്‍ന്ന്‌ കുഴഞ്ഞ്‌ എങ്ങോ പോയ്‌ ഒളിച്ചിരുന്നു.

പരിശുദ്ധി,പവിത്രത,പാതിവൃത്യം.
ചാരിത്ര്യം.വായനശാലയില്‍നിന്നുമെടുക്കാറുള്ള പുസ്തകങ്ങളില്‍ വായിച്ചിട്ടുള്ള ആ വാക്കുകളുടെ അര്‍ത്ഥം മനനം ചെയ്ത്‌ ചേച്ചിയുടെ കണ്ണുനീരിന്റെ കാരണം കണ്ടെത്താന്‍ തുടങ്ങുകയായിരുന്ന ആ പതിനേഴുക്കാരന്റെ മനസ്സ്‌ പൂര്‍ണ്ണമായും ശൂന്യമാകുകയായിരുന്നു.ആ മനസ്സുപോലെ ആകാശവും ശൂന്യമായിരുന്നു..വൈകുന്നേരങ്ങളിലെന്നും അവനോടൊപ്പം കളിപറഞ്ഞിരിയ്ക്കാറുള്ള നക്ഷത്രക്കന്യകകള്‍ എല്ലാം അറിഞ്ഞിട്ടെന്നപോലെ പിണങ്ങി മറഞ്ഞുനിന്നു.അന്തിവിളക്കു തെളിയിയ്ക്കാന്‍ മറന്നുപോയ സര്‍പ്പക്കാവും പരിഭവത്തോടെ ഇരുട്ടിന്റെ കമ്പളം പുതച്ച്‌ മയങ്ങിക്കിടന്നു.

പിന്‍നിലാവുള്ള ഒരു സന്ധ്യയായിരുന്നു അത്‌ .മുന്നില്‍ വഴിതെളിയ്ക്കാന്‍ കൂരിരുട്ടു മാത്രമെ കൂട്ടിനുണ്ടായിരുന്നുള്ളു.അഗ്നി
സാക്ഷിയായി കൂട്ടിയിണക്കിയ പരിപാവനമായ ബന്ധത്തിന്റെ പവിത്രതയുമായി നിലവിളക്കിന്റെ പ്രകാശത്തില്‍ വലതുകാലുവെച്ച്‌ തറവാടിന്റെ പടികടന്നുവന്ന പെണ്ണിന്റെ പാതിവൃത്യത്തിന്‌ കളങ്കം വരുത്തിയ പാപിയെ കരിയലകള്‍ക്കിടയില്‍നിന്നും ഒരു പെണ്‍സര്‍പ്പമിറങ്ങിവന്നു പകയോടെ ദംശിച്ചാല്‍,ചൂടുപിടിച്ച തന്റെ സിരകളില്‍ വിഷം പെട്ടന്നു പടര്‍ന്നുകയറും..ആള്‍സഞ്ചാരമില്ലാത്ത ഈ പറമ്പില്‍ തല്‍ക്ഷണം തളര്‍ന്നുവീഴും..ശരീരം മുഴുവന്‍ നീലിച്ച്‌.!.സര്‍പ്പക്കാവിനടുത്തു കൂടി നടക്കുമ്പോള്‍ പെട്ടന്നു മനസ്സില്‍ ഭീതി പരന്നു..ഓടുകയായിരുന്നു പിന്നെ.ഓരോ കരിയിലകളിലും കാലടി പതിയുമ്പോഴും വിറയ്ക്കുകയായിരുന്നു. വീട്ടിലെത്തി റൂമില്‍ കയറി കതകടയ്ക്കുമ്പോള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു അവന്‍..ഭാഗ്യം അമ്മ കണ്ടില്ല, ആരും കണ്ടില്ല...

(തുടരും)