Monday, February 14, 2011

ഒരു പഴയ വാലന്റിയന്റെ ആശംസകള്‍ അഥവാ കണ്ണുനീര്ത്തു ള്ളികള്‍


ശ്രീ ഗിരീഷ്‌ പുത്തഞ്ചേരിയുടെ തെരെഞ്ഞെടുത്ത മെലഡികള്‍ കേട്ടുകൊണ്ട്‌ അവയുടെ താളത്തില്‍ ലയിച്ച്‌ ഓഫീസില്‍ ഇരുന്നുകൊണ്ടാണ്‌ "പ്രൊഫയിലിന്റെ രണ്ടാം ഭാഗം" മിക്കവാറും ഭാഗങ്ങളും ഞാന്‍ ടൈപ്പു ചെയ്തുതീര്‍ത്തത്‌.അതൊരു സുഖമാണ്‌. ആ കവിതകളില്‍നിന്നും എനിയ്ക്കറിയാത്ത, എഴുതാന്‍ കൊതിയ്ക്കുന്ന പല വാക്കുകളും ഞാനറിയാതെ എന്റെ കിനാവിന്റെ പടികടന്ന്‌ വിരല്‍ത്തുമ്പിലൂടെ വാചകങ്ങള്‍ക്കിടയില്‍ ഒഴുകിയെത്തി തിളങ്ങിനില്‍ക്കുന്നതു കണ്ടപ്പോള്‍ സന്തോഷം തോന്നി..,. ആ മഹാനായ കലാകാരനെ മനസ്സുകൊണ്ടു നമിച്ചുപോയി..

പാട്ടു കേള്‍ക്കാനും കഥ എഴുതാനും ഓഫീസുകളൊ..!. അതും മരുഭൂമിയിലെ പ്രവാസലോകത്ത്‌... അതേതു വിസ...! സ്വദേശികളായ ചിലര്‍ക്കെങ്കിലും അത്ഭുതം തോന്നുന്നു അല്ലെ... അങ്ങിനെ ഒരു വിസ ഒത്തുകിട്ടിയാല്‍ കൊള്ളാം അല്ലെ !.

അതൊന്നും എല്ലാവര്‍ക്കും പറഞ്ഞ കാര്യങ്ങളല്ല... അത്തരം ജോലികളൊക്കെ കിട്ടണമെങ്കില്‍ ഭാഗ്യം വേണം........ തലവര നന്നാകണം..

ഈ പ്രവാസലോകം എന്നു പറയുന്നത്‌ ഒരു മായാലോകമാണ്‌. ഭയങ്കര സംഭവങ്ങളല്ലെ ഇവിടെ നടക്കുന്നത്‌... കാണാറില്ലെ ടി.വിയില്‍ ഇവിടുത്തെ ഉത്സവ വിസ്മയകാഴ്ചകള്‍... അതൊക്കെകണ്ടുമോഹിച്ചിട്ടല്ലെ സ്വന്തം നാടിനെ കണ്ണില്‍കണ്ട ഏതെങ്കിലും ബംഗാളികളുടെയും നേപ്പാളികളുടേയും സുരക്ഷിതകരങ്ങളിലേല്‍പ്പിച്ച്‌ ലക്ഷങ്ങള്‍ മുടക്കി നമ്മളില്‍ പലരും ഇങ്ങോട്ട് വണ്ടികയറുന്നത്‌
,... ഇവിടെ വന്ന്‌ "ദില്‍ബാസുരന്റെ" ഭാഷയില്‍ പറഞ്ഞാല്‍ ദിര്‍ഹങ്ങള്‍ പെറുക്കികൂട്ടുന്നത്‌ ...

പോസ്റ്റുകളില്‍ മാളുവിനെപറ്റി ഇത്തിരി അതിശയോക്തികലര്‍ത്തി ഒരുപാടു നല്ല കാര്യങ്ങള്‍ തട്ടിവിട്ടുന്നു ഞാന്‍ അല്ലെ.. അതെല്ലാം ചുമ്മാ മുന്‍കൂര്‍ജ്യാമ്യത്തിനു പകരമുള്ള നമ്പറുകള്‍ മാത്രമാണ്‌ കേട്ടോ
, അല്ലാതെ എനിയ്ക്കവളോടു ഒരുപാടിഷ്ടമുണ്ടായിട്ടൊന്നുമല്ല.. ഒരു ഭര്‍ത്താവിനു ഭാര്യയോടു തോന്നുന്ന സാധാരണ ഇഷ്ടമില്ലെ.... കഷ്ടി അത്രയ്ക്കൊക്കെ മാത്രം.!.

എന്തായാലും ‘പ്രൊഫെയില്‍ രണ്ടാം ഭാഗം‘ "ആകെമൊത്തം" വായിച്ചു കഴിയുമ്പോള്‍
ജീവിതാനുഭവങ്ങള്‍ക്കൊപ്പം സാങ്കല്‍പിക കഥാപാത്രങ്ങളേയും കഥാസന്ദര്‍ഭങ്ങളേയും കൂട്ടിയോജിപ്പിയ്ക്കാന്‍ കുട്ടേട്ടന്‍ അനുഭവിച്ച പെടാപാടോര്‍ത്ത്‌ ഊറിച്ചിരിയ്ക്കും അവള്‍.

എന്നാലും എഴുത്തുകാരനൊന്നുമല്ലാത്ത കുട്ടേട്ടന്‍ ഇത്രയെങ്കിലുമൊക്കെ ഒപ്പിച്ചെടുത്തല്ലൊ എന്നത്ഭുതംകൂറും.. ഒപ്പം അഭിമാനിയ്ക്കും.. ആ അഭിമാനനിമിഷങ്ങള്‍ക്ക്‌ ആക്കംകൂട്ടാന്‍ ആളിപടര്‍ത്താന്‍ ഒരു പക്ഷെ ഈ വാചകങ്ങള്‍ ഉപകരിച്ചേയ്ക്കും.

ഫ്ലാഷ്‌ ന്യൂസ്‌...

ഇന്നലെ വൈകുന്നേരം മാളുവിനെ നെറ്റില്‍ കിട്ടി... "ഇരിയ്ക്കട്ടെ രമേശ ഒരു തറക്കഥകൂടി" വായിച്ചു അവള്‍... പക്ഷെ ഊറിചിരിയ്ക്കുന്നതിനു പകരം പൊട്ടിത്തെറിച്ചു.... "കഥയാണെങ്കില്‍പോലും നാണമാവില്ലെ കുട്ടേട്ടന്‌ ഇങ്ങിനൊയൊക്കെ എഴുതിപ്പിടിപ്പിയ്ക്കാന്‍." എന്നൊക്കെപറഞ്ഞ്‌ ഒരുപാട്‌ അട്ടഹസിച്ചു.. എന്റെ വാലന്റിയന്‍ ആഘോഷങ്ങള്‍ ധന്യമായി...!  ഭാഗ്യം.. ഇലക്ട്രോണിക്‍സ്‌ ജാലകത്തിനപ്പുറവും ഇപ്പുറവും ആയതുകൊണ്ട്‌ തടികേടാകാതെ കഴിഞ്ഞു..!

എനിയ്ക്കിതു വേണം... വല്ല കാര്യവുമുണ്ടായിരുന്നൊ ഇങ്ങിനെയൊക്കെ എഴുതിപിടിപ്പിയ്ക്കാന്‍...!  എന്നിട്ടാരെങ്കിലും വായിച്ചോ അതുമില്ല...!

ബിലാത്തിയുടെ കമെന്റ്‌സ്‌ വായിച്ച്‌ നാണകേടുകൊണ്ട്‌ അവളുടെ തൊലിയുരിഞ്ഞുപോയത്രെ...!  അതൊന്നും കാര്യാമാക്കെണ്ട ബിലാത്തിഇനിയും എഴുതു ഇതുപോലെ പുളിപ്പന്‍ കമെന്റുകള്‍.!...  അങ്ങിനെ ടെന്‍ഷന്‍ അടിച്ചെങ്കിലും അവളുടെ തടിയിത്തിരി കുറയട്ടെ.. തടിച്ചി.!.. മൂക്കുമുട്ടെതിന്നിട്ട്‌ ശരീരം മുഴുവന്‍ ലവണതൈലം പുരട്ടിയാല്‍ ആരുടെയെങ്കിലും തടി കുറയുമോ... ഈ ലവണതൈലം കണ്ടുപിടിച്ചവനയെങ്ങാനും എന്റെ കയ്യില്‍ കിട്ടണമായിരുന്നു..!. ആ വഴിയ്ക്ക്‌ എത്ര കാശാണെന്നോ പോകുന്നത്‌..

ആത്മഗതം:-  ഈശ്വരാ......! നാട്ടുകാരനല്ലെ എന്ന പരിഗണനവെച്ച്‌ ഇവിടെ മുടങ്ങാതെ വന്ന്‌ കമെന്റിട്ടുകൊണ്ടിരുന്ന ബിലാത്തിയേയും വെറുപ്പിച്ചു..!..... ഇനി ആരുണ്ടാവും എന്തെങ്കിലും നാലു നല്ലവാക്കുകള്‍ പറയാന്‍..! പോട്ടെ ആരുമില്ലെങ്കിലും അവളുണ്ടല്ലൊ ജീവിതാവസാനം വരെ (സഹിച്ചല്ലെ പറ്റു).. ബ്ലോഗില്‍ വന്നില്ലെങ്കിലും നെറ്റില്‍ വരുമല്ലൊ...! അതുമതി,.. അതുമതി എനിയ്ക്ക്‌.. അതുമാത്രം മതി! ... ഇനിപിന്നെ എഴുതാം.. രാവിലെ ഇതുവരെ അവളെ വിളിച്ചില്ല.. വാലന്റിയന്‍ ആശംസിച്ചില്ല... ഈശ്വരാ..! ഏതുമൂഡിലാണാവോ അവള്‌...! എന്തായാലും മൊബൈല്‍കോളല്ലെ.... ആ മുഖത്തെ ശൗര്യം കാണേണ്ടല്ലൊ.. അത്രയും ആശ്വാസം... !

ഇതുവഴി ഒരിയ്ക്കലെങ്കിലും കടന്നുവന്ന്‌ നാലു നല്ലവാക്കുകള്‍ പറഞ്ഞവര്‍ക്കും
,.. ഒന്നും മിണ്ടാതെ കടന്നുപോയവര്‍ക്കും... ഇനിയും ഈ വഴി ഇനിയും കടന്നു വരാത്തവര്‍ക്കും. കടന്നുവരാന്‍ ഒരുങ്ങുന്നവര്‍ക്കും...എല്ലാവര്‍ക്കും നന്ദി...നമസ്കാരം..

6 comments:

  1. ബിലാത്തിയുടെ കമന്റ് വായിച്ചിട്ട് മാളുവമ്മ പൊട്ടിത്തെറിച്ചതില്‍ അത്ഭുതപ്പെടാനില്ല.... നേരില്‍ കാണുമ്പോള്‍ ബാക്കിയുള്ളതുകൂടെ കിട്ടിക്കോളും.. :)

    ReplyDelete
  2. മാളു ഒട്ടും വിഷമിക്കരുത് കേട്ടൊ ....
    ഈ കുട്ടേട്ടന്റെ സ്വന്തം ഭാര്യയോടുള്ള അടുപ്പം കണ്ടില്ലേ...?
    ഈ പണ്ടാറത്തിനെയെങ്ങാൻ അന്ന് ജീവിതത്തിൽ കെട്ടിയെടുത്തെങ്കിൽ ജീവിതം കട്ടപ്പൊകയായേനില്ലേ...!

    (പിന്നെ ഒരു സ്വകാര്യം... സാക്ഷാൽ പ്രണയം വേണമെങ്കിൽ എന്നപ്പോലെയുള്ള പ്രണയ വല്ലഭരിവിടെയുണ്ട് ...പിന്നീട് റ്റെൻഷൻ മൂത്ത് തടി കുറഞ്ഞ് സ്ലിം ബ്യൂട്ടിയായി മാറും...കേട്ടൊ)

    പ്രണയിക്കുന്നൂ നിന്നെഞാന്‍ "-ചെണ്ട കൊട്ടിപ്പറയുന്നേവരും
    പ്രാണനാം മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് ;നേതാവ് സ്വന്തം
    അണികളോട് ;അതിഥിയോടാതിഥേയൻ ; മുതലാളിയോ,
    പണിയെടുക്കും തൊഴിലാളിയോട് ; അവനാ സഖിയോട്‌ ;

    പ്രണയിനി നാഥനോട്,.....എല്ലാം വെറും ജല്പനങ്ങള്‍ !
    പ്രണയം പരസ്പരമുണ്ടെങ്ങില്‍ എങ്ങിനെയീ വേര്‍ത്തിരിവ് ?
    പ്രണയമില്ലാത്ത കൂട്ടരേ , നിങ്ങള്‍ ഒരുദിനമെങ്കിലും ...
    പ്രണയിക്കൂ സ്വഹൃദയത്തിലേറ്റീപ്രണയ ശുഭദിനം !

    ReplyDelete
  3. ഇപ്പോള്‍ മനസ്സിലായില്ലേ കൊല്ലേരീ, മുമ്പ്‌ ഒരു പോസ്റ്റില്‍ വായാടിതത്തമ്മ പറഞ്ഞ കമന്റിന്റെ അര്‍ത്ഥം... 'അറിയാത്ത കൊല്ലേരി ചൊറിയുമ്പോള്‍ അറിയും ...' എന്ന്...

    പോരട്ടെ പോരട്ടെ അടുത്തത്‌ പോരട്ടെ...

    ReplyDelete
  4. നന്നായിട്ടുണ്ട്..അടുത്തത്‌ പോരട്ടെ,,,

    ReplyDelete