Tuesday, May 22, 2012

ബന്ധങ്ങളിലെ സമദൂരങ്ങളും ശരിദൂരങ്ങളും... (അദ്ധ്യായം-രണ്ട്‌)

പിറ്റേന്ന്‌ ക്ലാസില്‍ ശ്രദ്ധിയ്ക്കാന്‍ കഴിഞ്ഞില്ല അവന്‌,..രാത്രി കിടന്നിട്ട്‌ ഉറക്കം വന്നില്ല..രുചിയറിഞ്ഞ കണ്ടന്‍പൂച്ചയായി മാറിയ അവന്റെ മനസ്സിലെ മോഹങ്ങള്‍ക്ക്‌ അടുത്തവീട്ടിലെ പാല്‍ക്കുടം തേടിപോകാതിരിയ്ക്കാന്‍ കഴിഞ്ഞില്ല.,ചേച്ചിയവിടെ കാത്തിരിയ്ക്കുന്നു എന്നാരോ മന്ത്രിയ്ക്കുന്നതുപോലെ..എല്ലാവരും ഉറക്കമായെന്നുറപ്പുവരുത്തി പടിഞ്ഞാറെ വാതില്‍ തുറന്നു..സന്ധ്യ മയങ്ങിയാല്‍ പുറത്തിറങ്ങാന്‍ പേടിയുള്ള അവന്‍ ജീവിതത്തില്‍ ആദ്യമായി ഒറ്റയ്ക്ക്‌ പുറത്തിറങ്ങി.പെന്‍ടോര്‍ച്ചിന്റെ നേരിയ വെളിച്ചത്തില്‍ മരിച്ചിട്ട്‌ ഒരു വര്‍ഷം പോലും തികയാത്ത രാമന്‍ നായരെ ദഹിപ്പിച്ച സ്ഥലത്തിനരികില്‍കൂടി നടക്കുമ്പോഴും പേടി തോന്നുന്നില്ലല്ലൊ എന്നത്ഭുതപ്പെട്ടു.. ഒരു മുഖം മാത്രം കണ്ണില്‍..ഒരു സ്വരം മാത്രം കാതില്‍..അതിനപ്പുറം മറ്റൊന്നുമില്ലായിരുന്നു അപ്പോള്‍ ആ കൊച്ചുമനസ്സില്‍...

"ഉണ്ണിക്കുട്ടന്‍ വരും എന്നെനിയ്ക്കുറപ്പായിരുന്നു..."കാത്തിരിയ്ക്കുകയായിരുന്നു ചേച്ചി..അന്നും അതിനടുത്ത ദിവസവും അനുയോജ്യമായ ദിവസങ്ങളായിരുന്നു..ആ മാസത്തെ ആ ദിവസങ്ങള്‍ കഴിഞ്ഞുപോയി എന്നറഞ്ഞിട്ടും പല രാത്രികളുടെയും ഏകാന്ത യാമങ്ങളില്‍ അവന്റെ മോഹങ്ങള്‍ മിന്നാമിനുങ്ങുകളായി ചേച്ചിയുടെ ചുറ്റും നൃത്തംചെയ്തു. ..ആ രാവുകളിലെല്ലാം വാതായനങ്ങള്‍ തുറന്നുവെച്ച്‌ അവന്റെ പദനിസ്വനങ്ങള്‍ക്കായി കാതോര്‍ത്ത്‌ ഉറങ്ങാതിരിയ്ക്കുകയായിരുന്നു ചേച്ചി.ആര്‍ക്കും ഒരു സംശയത്തിനുമിടകൊടുക്കാത്ത വിധം വല്ലാത്ത കരുതലായിരുന്നു രണ്ടുപേര്‍ക്കും.അന്തിമയങ്ങിയാല്‍ കണ്ണിന്റെ കാഴ്ച മങ്ങുന്ന നാരായണിയമ്മ നേരത്തെ അത്താഴം കഴിച്ചുറങ്ങുമായിരുന്നു.നിത്യവും എരുമപാല്‌ കുടിയ്ക്കുന്നതുകൊണ്ടാവാം ഭൂമികുലുങ്ങിയാലും അറിയാത്തവിധം വെളുക്കുവോളം ആ സുഖനിദ്ര നീളുമായിരുന്നു..

അത്ഭുതങ്ങളൊന്നും സംഭവിയ്ക്കാതെ, ലക്ഷ്യപ്രാപ്തിയിലെത്താതെ ആ മാസം കടന്നുപോയി..അടുത്ത മാസവും അതിനടുത്ത മാസവും അനുയോജ്യ ദിനങ്ങളില്‍ യാദൃശ്ചികമായിട്ടെന്നവണ്ണം ദാസേട്ടനുണ്ടായിരുന്നു ചേച്ചിയുടെ കൂടെ.വേനല്‍കഴിഞ്ഞു, വര്‍ഷവും കഴിഞ്ഞു ശിശിരം വിരുന്നുവന്നു. അവന്റെ ചേച്ചിയുടെ മോഹങ്ങള്‍മാത്രം പൂവണിഞ്ഞില്ല...എന്നിട്ടും ആ മുഖത്ത്‌ ഒരിയ്ക്കല്‍പോലും നിരാശയുടെ നിഴല്‍ പരന്നുകണ്ടില്ല..മോഹസാക്ഷാത്‌കാരത്തിനുമപ്പുറം ഉണ്ണിക്കുട്ടനുമൊത്തുള്ള സമ്മോഹനനിമിഷങ്ങളുടെ ചാരുതയില്‍ സ്വയം മറക്കുകയായിരുന്നു,മയങ്ങിപോകുകയായിരുന്നു അവള്‍.സിനിമയുടെ മായികപ്രഭയില്‍ പൂര്‍ണ്ണമായും അലിയാന്‍ തുടങ്ങിയ ദാസന്റെ വരവിന്റെ ഇടവേളകള്‍ക്ക്‌ ദൈര്‍ഘ്യമേറിയ നാളുകളായിരുന്നു അത്‌.

എല്ലാ മുപ്പതാംനാളിലും ഒരു മുടക്കവും കൂടാതെ കടന്നുവരാറുള്ള, അവള്‍ ഏറ്റവും വെറുക്കുന്ന ആ അതിഥി,മാസമുറ ആ ഡിസംബര്‍ മാസത്തിലെ ആദ്യവാരത്തിന്റെ അവസാനത്തിലെ ഒരുദിനം കടന്നു വന്നു ഒരിയ്ക്കല്‍കൂടി അവളുടെ കണ്ണുകളെ ഈറനണിയിച്ചു..നാലുനാള്‍ കഴിഞ്ഞ്‌ ദാസനും എത്തി.

ഒരു തമിഴ്‌ച്ചിത്രത്തിന്റെ ഗാനചിത്രീകരണം ഒപ്പം ലൗലി മാസറ്ററുടെ ട്രൂപ്പിന്റെ സ്റ്റേജ്‌ ഷോകളും.അങ്ങിനെ ആദ്യ വിദേശയാത്രയ്ക്കവസരം കിട്ടിയ ആവേശത്തില്‍ എത്തിയതായിരുന്നു ദാസന്‍. അതിനുവേണ്ട രേഖകള്‍ ശരിയാക്കാന്‍ എറണകുളത്തേയ്ക്കും തിരുവന്തപുരത്തേയ്ക്കും ദാസന്‍ പോയി, ഒപ്പം സതിയേയുംകൂട്ടി.. കോവളത്തേയ്ക്കും ശംഖുമുഖത്തേയ്ക്കും കന്യാകുമാരിയിലേയ്ക്കും നീണ്ടു ആ യാത്ര.ഒരര്‍ത്ഥത്തില്‍ ഒരുപാട്‌ വൈകിയാണെങ്കിലും ഒരു ഹണിമൂണ്‍ ട്രിപ്പായി മാറുകയായിരുന്നു അത്‌. ഹോട്ടലുകളിലെ ആഡംബര മുറികളില്‍ വീതികൂടിയ കട്ടിലുകളിലെ പതുപതുപ്പുള്ള ബെഡ്ഡില്‍ ദാസേട്ടന്റെ കറുത്ത്‌ ബലിഷ്ടമായ ശരീരത്തിന്റെ നൃത്തച്ചുവടുകള്‍ക്കുതാഴെ തുള്ളിത്തുളുമ്പുന്ന നിമിഷങ്ങളില്‍ ഒപ്പത്തിനൊപ്പം ആനന്ദനടനമാടി അനുഭൂതികളുടെ ഉച്ചസ്ഥായിയിലെത്താറുള്ള ആ പഴയ സതിയായിമാറാന്‍ തനിയ്ക്ക്‌ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത്‌ സങ്കടപ്പെടുകയായിരുന്നു അവള്‍. പഴയ സതി..കളങ്കമില്ലാത്തവളവളായിരുന്നു അവള്‍.പരിശുദ്ധയായിരുന്നു.!നിറഞ്ഞ മനസ്സോടെ തളര്‍ന്നുറങ്ങുന്ന ദാസേട്ടനരകില്‍ തലയണയില്‍ മുഖമമര്‍ത്തി കരയാതെ കരഞ്ഞുകൊണ്ട്‌ ഉറക്കം വരാതെ കിടന്നു ആ രാവുകളില്‍ അവള്‍. 
യാത്രകഴിഞ്ഞു തിരിച്ചെത്തിയ പിറ്റേദിവസം ദാസന്‍ മദ്രാസിലേയ്ക്കുപോയി ഒരു മാസം നീളുന്ന വിദേശയാത്രയുടെ ത്രില്ലുമായി..അക്ഷമയോടെ,അല്‍പ്പം അസൂയയോടെ എല്ലാം വീക്ഷിച്ച്‌ കാത്തിരിയ്ക്കുകയായിരുന്നു അപ്പുറത്തെ വീട്ടിലെ പ്രീഡിഗ്രിക്കാരന്‍..ആ രാവില്‍ തന്നെ വേലിചാടാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അവന്‌.ചേച്ചിയുടെ സാമീപ്യത്തിനായി മനസ്സും ശരീരവും ഒരുപോലെ തുടിയ്ക്കുകയായിരുന്നു..പക്ഷെ ഒട്ടും പ്രതീക്ഷിയ്ക്കാത്തതായിരുന്നു ചേച്ചിയുടെ പ്രതികരണം..ഓടി വന്നില്ല..മുന്നില്‍ നിറഞ്ഞുനിന്ന്‌ പുഞ്ചിരിച്ചു കൊതിപ്പിച്ചില്ല.ഒരാവേശവും കാണിച്ചില്ല ..."എത്ര ദിവസമായി ഉണ്ണിക്കുട്ടാ ഒന്നു കണ്ടിട്ട്‌, മിണ്ടീട്ട്‌,..ഒരു പാട്‌ പറയാനുണ്ട്‌ ചേച്ചിയ്ക്ക്‌,പക്ഷെ,ഇന്നു വേണ്ട...രണ്ടുദിവസം കഴിയട്ടെ..ഒരുപാട്‌ യാത്ര ചെയ്തലഞ്ഞതല്ലെ നല്ല ക്ഷീണമുണ്ട്‌ ചേച്ചിയ്ക്ക്‌.. നേരത്തെ ഉറങ്ങണം".വല്ലാത്ത തണുപ്പായിരുന്നു ആ ശബ്ദത്തിന്‌.അതുവരെ അവന്‍ കാണാത്ത അലസതയായിരുന്നു ചലനങ്ങളില്‍.

ഓര്‍ക്കാപ്പുറത്ത്‌ അടി കിട്ടിയതുപോലേ തോന്നിയവന്‌, ശരിയ്ക്കും അവഗണിയ്ക്കപ്പെട്ടിരിയ്ക്കുന്നു..ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോള്‍ ദേഷ്യവും സങ്കടവും തോന്നി..ഒരാഴ്ച ദാസേട്ടന്റെ കൂടെ കറങ്ങിനടന്നപ്പോഴേയ്ക്കും എല്ലാം മറന്നിരിയ്ക്കുന്നു ചേച്ചി..!

"പിണങ്ങി പോകാണല്ലെ..."..തിരിഞ്ഞു നോക്കി തൊട്ടുപുറകില്‍ ചേച്ചി..അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു." ഒരേ സമയം രണ്ടു പുരുഷന്മാര്‍ക്ക്‌ മനസ്സും ശരീരവും ഒരു പോലെ പങ്കുവെയ്ക്കേണ്ടി വരുന്ന ഒരു പെണ്ണിന്റെ മനോവ്യഥ കുട്ടനു പറഞ്ഞാല്‍ മനസ്സിലാവില്ല..കുട്ടനെന്നല്ലെ ആര്‍ക്കും മനസ്സിലാവില്ല..ശരീരം മാത്രം പങ്കുവെയ്ക്കുന്നത്‌ ഒരു പക്ഷെ എളുപ്പമായിരിയ്ക്കം..പക്ഷെ അത്തരം പെണ്ണുങ്ങളെ നാട്ടില്‌ എന്താ വിളിയ്ക്കാന്നറിയില്ലെ കുട്ടന്‌`..ആരോട്‌ പറയും ചേച്ചി ഈ സങ്കടങ്ങളെല്ലാം കുട്ടനോടല്ലാതെ,.ദാസേട്ടനോട്‌ പറയാന്‍ കഴിയുമോ..അമ്മയോടു പറയാന്‍ കഴിയുമോ...എന്നിട്ടും, എല്ലാമറിഞ്ഞിട്ടും ചേച്ചിയെ മനസ്സിലാക്കാന്‍ ശ്രമിയ്ക്കാതെ പിണങ്ങിപോകുകയാണല്ലെ.പൊയ്ക്കൊള്ളു...ഇവിടെ ഈ വലിയ വീട്ടില്‍ ഈ കിടപ്പുമുറിയില്‍, അകത്തളങ്ങളില്‍ ഒറ്റയ്ക്ക്‌ വീര്‍പ്പുമുട്ടി ചേച്ചി.. ".ഗദ്‌ഗദം അടക്കാനാവാതെ വാക്കുകള്‍ മുറിഞ്ഞുപോയി..

"സോറി ചേച്ചി..സോറി...ഉണ്ണിക്കുട്ടന്‍ അറിഞ്ഞില്ല ചേച്ചി..ഉണ്ണിക്കുട്ടന്‌ ഒന്നു മാത്രമെ അറിയൂ, ചേച്ചിയോട്‌ പിണങ്ങാന്‍ കഴിയില്ല എന്ന കാര്യം മാത്രം..,കാരണം.ഉണ്ണിക്കുട്ടന്‌...ഉണ്ണിക്കുട്ടന്‌ ചേച്ചിയെ അത്രയ്ക്കിഷ്ടാണ്‌.ഒരുപാട്‌ ഒരുപാടിഷ്ടമാണ്‌..ഒന്നും വേണ്ട ചേച്ചി എനിയ്ക്ക്‌...ചേച്ചിയുടെ ചിരിയ്ക്കുന്ന മുഖം, ആ മനസ്സിലെ സന്തോഷം അതിനപ്പുറം ഈ ഉണ്ണിക്കുട്ടനു മറ്റൊന്നും വേണ്ട..അതിനുവേണ്ടി മാത്രമാണ്‌ ഞാന്‍ എപ്പോഴും ഓടിയെത്തുന്നെ..മറ്റൊന്നും മോഹിച്ചല്ല..ബാക്കിയെല്ലാം എന്റെ ചേച്ചിയുടെ ഇഷ്ടത്തിനും സംതൃപ്തിയ്ക്കും വേണ്ടി മാത്രം.." കെട്ടിപിടിച്ച്‌,ആ മാറില്‍ തലചായ്ച്ച്‌ ഒരു കൊച്ചുകുട്ടിയെപോലെ വിതുമ്പുകയായിരുന്നു അവന്‍.

നിലയ്ക്കാത്ത തേങ്ങലുകള്‍..തോരാത്ത കണ്ണീര്‍ച്ചാലുകള്‍ നെഞ്ചകങ്ങളെ കുതിര്‍ത്ത്‌ ഇരുഹൃദയങ്ങളുടെയും അടിത്തട്ടോളമെത്തി അശ്രുപൂജ നടത്തി..സാന്ത്വനവാക്കുകളുടെ പെരുമഴയില്‍ നനഞ്ഞ്‌ സമശ്വാസനിമിഷങ്ങളുടെ ഊഞ്ഞാലിലാടി എത്ര നേരമിരുന്നു എന്നറിയില്ല..എന്തൊക്കെ പറഞ്ഞുവെന്നറിയില്ല...ഒന്നും മോഹിയ്ക്കാതെ ഇരുശരീരങ്ങളും തരിച്ചിരുന്ന ഒരു രാവായിരുന്നു അത്‌.മനസ്സുകള്‍ മാത്രമുണര്‍ന്ന രാവ്‌..അമാവാസിയുടെ കാളിമ മാഞ്ഞ്‌ ആ മുഖത്ത്‌ പൗര്‍ണ്ണമിനിലാവ്‌ പരന്നുവെന്നുറപ്പുവരുത്തി മടങ്ങുമ്പോള്‍ അമ്പരപ്പായിരുന്നു ഉണ്ണിക്കുട്ടന്റെ മനസ്സില്‍.ചേച്ചിയോടൊപ്പമുള്ള ഒരോ നിമിഷങ്ങളും അനുഭവങ്ങളുടെ പുതിയ പാഠങ്ങളായിരുന്നു.അവന്‌..

അരുത്‌,അതിരുവിട്ടൊന്നും മോഹിയ്ക്കരുത്‌..ആ ഹൃദയം ദാസേട്ടനു മാത്രം അവകാശപ്പെട്ടതാണ്‌.അവിടെ യജ്ഞത്തിനായി വന്ന വിരുന്നുകാരന്‍ മാത്രമാണ്‌ നീ..വിജയകരമായി യജ്ഞം പൂര്‍ത്തിയാകുന്ന നിമിഷം അന്യനാകും,അയല്‍പക്കത്തെ ആ പഴയ കുട്ടിയായി മാറും..അപ്പോള്‍ നഷ്ടബോധം തോന്നും, വല്ലാതെ ദുഃഖിയ്ക്കും..ചിലപ്പോള്‍ തകര്‍ന്നുപോകും..വേണ്ടാ അരുതാത്തതൊന്നും ആശിയ്ക്കേണ്ട..മടങ്ങുമ്പോള്‍ മനസ്സ്‌സ്വയം ശാസിച്ചുകൊണ്ടിരുന്നു.-എത്രയും പെട്ടന്ന്‌ ചേച്ചിയ്ക്കൊരു ഉണ്ണിയെ സമ്മാനിച്ച്‌ തന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ കരുത്തു നല്‍കണേ- സര്‍പ്പക്കാവിലേയ്ക്കുനോക്കി ഇരുട്ടില്‍ ഉറങ്ങികിടക്കുന്ന നാഗത്താന്‍മാരോട്‌ അങ്ങിനെ പ്രാര്‍ത്ഥിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അവനപ്പോള്‍. 

അടുത്ത ദിവസങ്ങളില്‍ചേച്ചിയെ കാണാതെ മാറിനടന്നു..പിണക്കം കൊണ്ടായിരുന്നില്ല അത്‌ എന്തോ ഫെയിസ്‌ചെയ്യാനൊരു മടി. ആ ശനിയാഴ്ച ഉച്ചയ്ക്ക്‌ മുറിയിലിരുന്നു കെമിസ്ട്രി റെക്കൊഡു തയ്യാറാക്കുകയായിരുന്നു. അവന്‍..
"പിണങ്ങി ചേച്ചിയെ ഒളിച്ചു നടക്കുയാണല്ലെ"...തൊട്ടു പുറകില്‍ ചേച്ചി..." ഇന്നനുയോജ്യമായ ദിവസമാണ്‌.ഞാന്‍ കാത്തിരിയ്ക്കും." ചേച്ചിഭാവത്തിന്റെ അധികാരധ്വനികളൊന്നുമില്ലാതെ, സ്ത്രീ സഹജമായ ലജ്ജയില്‍പൊതിഞ്ഞ്‌ ഏറെ ആര്‍ദ്രമായിരുന്നു ആ സ്വരം.ആദ്യമായിട്ടായിരുന്നു അങ്ങിനെ.!.അത്ഭുതത്തോടെ തലയുയര്‍ത്തി നോക്കി അവന്‍..ചേച്ചി മുഖം കുനിച്ചു..

"വായനശാലയില്‍പോകുന്നില്ലെ ഇന്ന്‌,..വരുമ്പോള്‍ ചേച്ചിയ്ക്ക്‌ "മഞ്ഞ്‌" കൊണ്ടു വരണം.".

എത്രാമത്തെ തവണയാ ചേച്ചി ഈ നോവല്‍ വായിയ്ക്കുന്നത്‌, മൂന്നാമതോ അതോ നാലാമതോ. ബോറടിയ്ക്കില്ലെ".ചോദിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല...ചേച്ചി ചിരിച്ചു..നിറം മങ്ങിയ ചിരി..അതവന്റെ ഹൃദയത്തെ നോവിച്ചു..

"കാത്തിരിയ്ക്കാന്‍ വിധിയ്ക്കപ്പെട്ടവരുടെ കഥ, അതു സ്വന്തം കഥ തന്നെയല്ലെ ഉണ്ണിക്കുട്ടാ.ഒരിയ്ക്കലും മടുക്കില്ല.ഒന്നോര്‍ത്താല്‍ ഓരോരോ കാത്തിരിപ്പുകളുമായുള്ള യാത്രയല്ലെ എല്ലാ ജീവിതങ്ങളും.ഒരേയൊരു ലകഷ്യം മാത്രമായി എല്ലാം മറന്ന്‌ അതിനുമാത്രമായി കാത്തിരിയ്ക്കാന്‍ വിധിയ്ക്കപ്പെടുന്നവര്‍ ഒരര്‍ത്ഥത്തില്‍ ഭാഗ്യവാന്മാരാണ്‌.സഫലമാകില്ല എന്നറിയുമ്പോളും അവസാനനിമിഷം വരെ പ്രതീക്ഷയുടെ തിരിനാളം കെടാതെ കത്തികൊണ്ടിരിയ്ക്കും ആ മനസ്സുകളില്‍..അതിനിടയില്‍ എപ്പോഴെങ്കിലും കൊച്ചുകൊച്ചു സൗഭഗ്യങ്ങളാല്‍ ഊര്‍ജം പകര്‍ന്നുനല്‍കി നാളത്തിനു കരുത്തുപകരും കുസൃതിക്കാരനായ കാലം..ചേച്ചിയ്ക്കു ഉണ്ണിക്കുട്ടനെ തന്നതുപോലെ."-.വാക്കുകളില്‍ വിഷാദം തുളുമ്പി.

ദാസേട്ടനോട്‌ പറഞ്ഞ്‌ ചേച്ചി വീണ്ടും പഠിയ്ക്കാന്‍ പോണം..വെറുതെയിരിയ്ക്കുന്നതുകൊണ്ടാ ഇത്തരം ചിന്തകളും സങ്കടവുമൊക്കെ,കേരളവര്‍മ്മയില്‌,ഞങ്ങളുടെ കോളേജില്‌ എം.ഏ മലയാളമുണ്ട്‌, മെറിറ്റില്‍ കിട്ടിയില്ലെങ്കിലും സാരമില്ല, എസ്‌.എഫ്‌.ഐ. ചേട്ടന്മാരോട്‌ പറഞ്ഞ്‌ മാനേജ്‌മന്റ്‌ ക്വോട്ടയില്‌ സീറ്റൊപ്പിയ്ക്കാം ഞാന്‍,.ദേവസ്വം ബോഡില്‌ ഞങ്ങളുടെ പാര്‍ട്ടിയ്ക്കും നോമിനിയുണ്ട്‌.- 

"ഒന്നും വേണ്ടാ ഉണ്ണിക്കുട്ടാ,..എന്റെ മുമ്പിലിപ്പോള്‍ ഒരു ലക്ഷ്യമേയുള്ളൂ...അതിനായി ഒരു സ്ത്രീയ്ക്ക്‌ ഏറ്റവും വിലപ്പെട്ടതെല്ലം ത്വജിച്ചവളല്ലെ ചേച്ചി...ഇനി പാതി വഴിയ്ക്കുവെച്ച്‌ പിന്മാറാന്‍ വയ്യ. ജയിയ്ക്കണം...ജയിച്ചേ മതിയാകു...ചേച്ചി വീണ്ടും ചിരിച്ചു.ഇടവപ്പാതിമേഘങ്ങള്‍ക്കിടയില്‍കിടന്നു ഞെരുങ്ങുമ്പോള്‍ സാന്ത്വനത്തിനായി ഭൂമിയെ നോക്കുന്ന പൂര്‍ണ്ണചന്ദ്രന്റെ തിളക്കമില്ലാത്ത,പക്ഷെ പ്രതീക്ഷാനിര്‍ഭരമായ ചിരി."വരണം ഉണ്ണിക്കുട്ടാ.വരാതിരിയ്ക്കരുത്‌...അല്ലെങ്കില്‍ ചേച്ചി തോറ്റുപോകും..തളര്‍ന്നു പോകും..."പറമ്പിലൂടെ മെല്ലെ നടന്നുപോകുന്ന ചേച്ചിയെ പടിഞ്ഞാറെ ജനലിന്റെ അഴികള്‍ക്കുപുറകില്‍നിന്നു നോക്കി നില്‍ക്കുമ്പോള്‍ അവന്റെ ഹൃദയം വല്ലാതെ ത്രസിച്ചു., ചേച്ചിയുടെ പുറകെ അപ്പോള്‍തന്നെ കുതിയ്ക്കാന്‍ വെമ്പി..പകലിനെ ശപിച്ചു. രാത്രിയാവാന്‍ കൊതിച്ചു..റെക്കോഡ്‌ ബുക്ക്‌ അടച്ചുവെച്ച്‌ അന്തിയാവോളം മറ്റൊന്നുംചെയ്യാനാവാതെ സൂര്യനുനേരെ കല്ലുകള്‍ വാരിയെറിഞ്ഞുകൊണ്ടിരുന്നു അവന്റെ മനസ്സ്‌.പിന്നെ മെല്ലെ പടിയിറങ്ങിവായനശാലയിലേയ്ക്കു നടന്നു.

ദാസേട്ടനോടുത്തുള്ള യാത്രകള്‍,കുടുംബമുഹൂര്‍ത്തങ്ങള്‍.പിന്നെ ഉണ്ണിക്കുട്ടനമൊപ്പമുള്ള ദിനങ്ങള്‍. .കാര്‍ത്തികദീപങ്ങള്‍ കുസൃതികാറ്റിന്റെ കരങ്ങളിലാടി കളിപറഞ്ഞും കിന്നരിച്ചും ഒടുവില്‍ പരിഭവിച്ച്‌ മുഖം കറുപ്പിച്ചു മാറിനിന്നും പ്രേമനാടകമാടിയ സുന്ദരസന്ധ്യകള്‍,."ഉണ്ണി പിറന്നെ...ഉണ്ണിയേശു പിറന്നെ" കൃസ്‌മസ്‌ കരോള്‍ ഗായകസംഘങ്ങള്‍ തിരുപ്പിറവിയുടെ സന്ദേശവുമായി തെരുവിലൂടെ ഒഴുകിനീങ്ങിയ യാമങ്ങള്‍.. സ്നേഹത്തിന്റെ,സമര്‍പ്പണത്തിന്റെ കുളിര്‍മഴയില്‍ ഇരുവരും നനഞ്ഞുകുതിര്‍ന്ന തരളിതമായ ആ ധനുമാസരാവുകള്‍... ആ മാസത്തിലെപ്പോഴോ അതു സംഭവിച്ചു..ചേച്ചിയുടെ വയറ്റിലും ഒരുണ്ണിപിറന്നു...!!

ആ വിശേഷം അവളാദ്യമോതിയത്‌ ഉണ്ണിക്കുട്ടന്റെ ചെവിയിലായിരുന്നു.."കുട്ടന്‍ ഇപ്പോ എന്തു ചോദിച്ചാലും ചേച്ചി തരും,..എന്തും."-എനിയ്ക്കൊന്നും വേണ്ട ചേച്ചി..ചേച്ചിയുടെ ഈ ചിരിയ്ക്കുന്ന മുഖം അതു മാത്രം മതി..അല്ലെങ്കില്‍ത്തന്നെ ഇനി എന്താ ചേച്ചി കുട്ടനു തരാന്‍ ബാക്കിയുള്ളെ, ചേച്ചിതന്നെ ഉണ്ണിക്കുട്ടന്റെ സ്വന്തമല്ലെ..." സന്തോഷാധിക്യത്താല്‍ ചുട്ടുപഴുത്ത ചെമ്പുപോലെ ചുവന്നുതുടുത്ത അവളുടെ വിടര്‍ന്ന് ചെവിയിതളുകളൊന്നില്‍ മുഖമമര്‍ത്തി അങ്ങിനെ മന്ത്രിയ്ക്കുമ്പോള്‍ കാച്ചെണ്ണയുടെ നനവ്‌ അവന്റെ ചുണ്ടുകളിലേയ്ക്കു പടര്‍ന്നു.ബെഡ്‌ ലാമ്പിന്റെ ഇളംചുവപ്പുവെളിച്ചത്തില്‍ പിന്‍കഴുത്തിലെ ചുരുണ്ടമുടിച്ചുരുളുകളുടെ ചന്തം അവനെ ഉന്മത്തനാക്കി...അരുത്‌.. ചേച്ചിയ്ക്ക്‌ വയ്യ...ആറ്റുനോറ്റുണ്ടായതാണ്‌..പൊന്നു പോലെ കാത്തു സൂക്ഷിയ്ക്കണം,വല്ലാത്ത കരുതല്‍ വേണം...സ്വയം നിയന്ത്രിച്ചു അവന്‍.

ഒരു മഹായുദ്ധം ജയിച്ച്‌ സാമ്രാജ്യം കീഴടക്കിയവരെപോലെയായിരുന്നു അവരുടെ ഓരോ ഭാവങ്ങളും ചലനങ്ങളും.കൈവിട്ടുപോയി എന്നു കരുതിയ ഒരു മല്‍സരം തിരിച്ചുപിടിച്ച വിജയനിമിഷങ്ങളില്‍ ആശ്ലേഷിച്ചും ചുംബിച്ചും ആഹ്ലാദം പങ്കുവെച്ച്‌ ഗ്രൗണ്ടില്‍ തളര്‍ന്നു വീഴുന്ന കളിക്കാരുടെ ആനന്ദവും ഒപ്പം ആലസ്യവും നിറഞ്ഞ മനസ്സായിരുന്നു അവര്‍ക്കപ്പോള്‍.. കണ്ണോടു കണ്ണും നട്ട്‌, മുഖത്തോടു മുഖമുരുമി ബെഡ്ഡില്‍ എത്ര നേരം അങ്ങിനെ കിടന്നുവെന്നറയില്ല ...അവിസ്മരണിയമായ ഒരു രാവായിരുന്നു അത്‌.

പിറ്റേന്ന്‌ രാവിലെയാണ്‌ നാരായണിയമ്മ വിവരമറിഞ്ഞത്‌.സന്തോഷംകൊണ്ട്‌ തുള്ളിത്തുളുമ്പുകയായിരുന്നു ആ മനസ്സ്‌.സ്വപ്നതുല്യമായ ഒരു വാര്‍ത്തയായിരുന്നു അവര്‍ക്കത്‌..ഹൃദയത്തില്‍നിന്നും വലിയൊരു രഹസ്യത്തിന്റെ ഭാരം ഇറങ്ങിപോയ ആശ്വാസം അവരുടെ മുഖത്ത്‌ നിറഞ്ഞുനിന്നു.ഉണ്ണിക്കുട്ടനെ കണ്ട ആ നിമിഷം തന്നെ അവര്‍ ആ വിശേഷം പറഞ്ഞു.."ദൈവം കാത്തു ഉണ്ണിക്കുട്ടാ,..നമ്മുടെ സതിയ്ക്കു വിശേഷമുണ്ട്‌,...ആരോടും ഒരു പരിഭവും പരാതിയും പറയാതെ പാവം എന്റെ മോള്‌ എത്ര നാള്‌ കാത്തിരുന്നു...തെക്കേക്കാവില്‌ കൃഷ്ണന്റെ തിരുനടയില്‌ അവളൊഴുക്കിയ കണ്ണീരിനും നടത്തിയ അര്‍ച്ചനകള്‍ക്കും ഒടുവില്‌ ഫലമുണ്ടായി...ദാസനൊരു പത്തു ദിവസം തികച്ച്‌ അവളോടൊപ്പം ഒന്നിച്ച്‌കഴിഞ്ഞു.അത്രയേ വേണ്ടിവന്നുള്ളു..!, അതിന്റെ കാര്യമേ ഉണ്ടായിരുന്നുള്ളു.! സിനിമാഭ്രാന്തുപിടിച്ച്‌ മദിരാശിയിലെ വെയിലുംകൊണ്ട്‌ കറുത്തു കരുവാളിച്ചു നടക്കുന്നതിനു പകരം കാഴ്ചേലും സ്വഭാവത്തിലും പൊന്നുംക്കുടം പോലേയുള്ള എന്റെ മോളുടെ കൂടെ പറമ്പിലേയും പാടത്തേയും കാര്യങ്ങള്‌ നോക്കി,.. ഇവളു വെച്ചുണ്ടാക്കികൊടുക്കുന്നതു കഴിച്ച്‌ സുഖായിട്ട്‌ ജീവിച്ചൂടെ അവന്‌...പറഞ്ഞിട്ടു കാര്യമില്ല,.പൊട്ടനാ അവന്‍ കടിഞ്ഞൂല്‍പൊട്ടന്‍..! ....സന്തോഷമായാലും സങ്കടമായാലും ഉണ്ണിക്കുട്ടനോട്‌ എല്ലാം തുറന്നുപറയാതിരിയ്ക്കാന്‍ കഴിയില്ല അവര്‍ക്ക്‌. ദാസന്റെ അഭാവത്തില്‍ ആവശ്യപ്പെടാതെത്തന്നെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ്‌ നടത്തിത്തരുന്ന തെക്കേ വീട്ടിലെ യശോദാമ്മയുടെ മകന്‍ ഉണ്ണികൃഷ്ണനെ അവര്‍ക്ക്‌ അത്രയ്ക്കും ഇഷ്ടമായിരുന്നു,..സ്വന്തം മകനെപോലെ തന്നെയായിരുന്നു.താന്തോന്നിയും നാടോടിയുമായ ദാസനെപോലെയല്ലല്ലൊ അടക്കവും ഒതുക്കവുമുള്ള പാവം കുട്ടിയല്ലെ ഉണ്ണികൃഷ്ണന്‍.. 
. 
അന്നു സന്ധ്യയ്ക്ക്‌ ദാസന്‍ വന്നു,വിദേശത്തും വാങ്ങിയ പച്ചക്കല്ലുവെച്ച സ്വര്‍ണ്ണക്കമലുകളുമായി,അതണിയിക്കുന്ന നിമിഷം ചുവന്നുതുടുക്കുന്ന സതിയുടെ കാതുകളില്‍ മന്ത്രിയ്ക്കാന്‍ ഒരുപാട്‌ വിശേഷങ്ങളുമായി..അവള്‍ക്കായി പിന്നേയും ഒരുപാട്‌ സമ്മാനങ്ങളുമായി..........

"എന്തൊരുറക്കമാണിത്‌.."ഞെട്ടിയുണര്‍ന്നു.സതിചേച്ചി.! അല്ല മനസ്സ്‌ പെട്ടന്ന്‌ വര്‍ത്തമാനക്കാലത്തിലേയ്ക്കു മടങ്ങി...തൊട്ടുമുമ്പില്‍ അമ്മു.." എന്തുപറ്റി ഉണ്ണിയേട്ടാ, കുറച്ചുനേരത്തെ ഞാന്‍ അടുത്തു വന്നതൊന്നും അറിഞ്ഞതേയില്ല.എന്തിന്‌ നെറ്റിയില്‍ കൈവെച്ചു നോക്കിയതുപോലും..നെറ്റിയ്ക്ക്‌ ചൂടൊന്നുമില്ല,..സ്റ്റൊമക്‌ അപ്‌സെറ്റ്‌ ആയതായിരിയ്ക്കും ..ഇന്നലെ നൈറ്റില്‌ ആ ഹോട്ടലിലെ ഡിന്നറ്‌ എനിയ്ക്കും പിടിച്ചില്ല. .ഇതാ ഇതു കുടിയ്ക്കു എന്നിട്ട്‌ ഇരുന്നറങ്ങാതെ കുറച്ചു നേരം ബെഡില്‍ പോയി പുതച്ചുമൂടി കിടക്കു.അരമണിക്കൂര്‍കൊണ്ട്‌ അസ്വസ്ഥതകളൊക്കെ പമ്പ കടക്കും..ഇപ്പോ വരാട്ടോ ഞാന്‍..കുറച്ചുകൂടി പണി ബാക്കിയുണ്ട്‌ ഇന്നിനി നോണൊന്നുമില്ല കെട്ടോ "...അവള്‍ അടുക്കളയിലെയ്ക്കോടി. 

പാവം അമ്മു,അവള്‍ക്കു മാത്രമൊരുക്കാനറിയുന്ന ഈ ദിവ്യ ഔഷധത്തിന്റെ അത്ഭുതഫലസിദ്ധി എത്രവട്ടം അറിഞ്ഞിരിയ്ക്കുന്നു താന്‍.!..ഒരു പക്ഷെ,എല്ലാ സ്ത്രീകളും ഇങ്ങിനെയായിരിയ്ക്കും..വല്ലാത്ത ഉത്‌കണ്ഠയായിരിയ്ക്കും എപ്പോഴും അവരുടെ മനസ്സില്‍. വൃതങ്ങള്‍, മന്ത്രങ്ങള്‍, അങ്ങിനെ കരുതലിന്റെ കാണാച്ചരടുകളിലൊരുക്കുന്ന സ്നേഹതന്ത്രങ്ങളുമായി സ്വന്തം പുരുഷന്റെ ആയുരാരോഗ്യം ഭദ്രമാക്കാന്‍ വല്ലാത്ത ഉത്സാഹമായിരിയ്ക്കും അവര്‍ക്ക്‌.ഓരോരുത്തരുടെയും സ്വഭാവത്തിനനുസരിച്ച്‌ രീതികളില്‍ മാത്രം മാറ്റങ്ങള്‍ കാണും.. 

"ഉണ്ണിക്കുട്ടന്റെ കണ്ണുചുവന്നിട്ടുണ്ടല്ലോ,മുഖം വാടിയിട്ടുമുണ്ട്‌,പനിക്കോളുണ്ടെന്ന തോന്നുന്നെ,..എന്തിനാ വെറുതെ അമ്പലക്കുളത്തില്‍ കുളിക്കുന്നത്‌,വേനല്‍ക്കാലമല്ലെ,വെള്ളം കുറവല്ലെ,നിറയെ ചേറല്ലെ ആ വെള്ളത്തില്‌, പോരാത്തതിന്‌ നാട്ടുകാര്‌ മുഴുവന്‍ കുളിയ്ക്കുന്നതിന്റെ എണ്ണപ്പാടയും ഇവിടത്തെ കുളത്തില്‍ വന്നു കുളിച്ചാല്‍ മതിയെന്ന്‌ എത്ര പറഞ്ഞാലും കേള്‍ക്കില്ല, സാരമില്ല,.ചേച്ചി ഒരു മരുന്നു തരാം...അതുകഴിച്ച്‌ നേരത്തെ പോയി കിടന്നുറങ്ങു പനിക്കോളൊക്കെ പമ്പ കടക്കും.ഇന്നിനി കലാപരിപാടികളൊന്നും വേണ്ട".ചേച്ചി അരികിലെത്തി നിറഞ്ഞുനിന്നു..

"കണ്ണടയ്ക്കു..എന്നിട്ട്‌ ചേച്ചിയുടെ മുഖം മാത്രമോര്‍ക്കണം.നല്ല വിശ്വാസത്തോടെ കഴിയ്ക്കണം ഈ മരുന്ന്‌" കണ്ണടച്ചു..ചേച്ചിയുടെ ചുടുനിശ്വാസം അവന്റെ മുഖത്തിനെ തഴുകിയൊഴുകി..ആ അധരങ്ങള്‍ അവന്റെ അധരങ്ങളില്‍ അമര്‍ന്നു...മെല്ലെ ആഴ്‌ന്നിറങ്ങി.....തേന്‍ത്തുള്ളികള്‍ ചുരന്നു....കോരിത്തരിപ്പിന്റെ ആ നിമിഷങ്ങളില്‍ ആ ഉമിനീര്‍ത്തുള്ളികള്‍ അമൃതകണങ്ങളായി അവന്റെ ഹൃദയത്തിലേയ്ക്കലിഞ്ഞിറങ്ങി.ആ ഔഷധസേവയില്‍.അവനുണര്‍ന്നു..പിന്നെ മല്‍സരമായിരുന്നു..പരസ്പരം എത്ര പകര്‍ന്നു നല്‍കിയിട്ടും പാനം ചെയ്തിട്ടും വറ്റാത്ത അക്ഷയപാത്രങ്ങളെപോലെ ഇരു ചഷകങ്ങളും തുളുമ്പി നിന്നു.....ശ്വാസംമുട്ടി വേര്‍പിരിയുമ്പോള്‍ ആടിയുലയുകയായിരുന്നു അവര്‍..മതിയായില്ല.....കൊതി തീര്‍ന്നില്ല.....വീര്യമുള്ള ആ ലഹരിയുടെ മാധുര്യം അവരെ മത്തുപിടിപ്പിച്ചിരുന്നു.."എല്ലാവരും തന്നാല്‍ ഫലിയ്ക്കില്ലാട്ടോ ഈ മരുന്ന്‌..സ്നേഹിയ്ക്കുന്നവര്‍ തരണം.."വിസ്മയിച്ചു നില്‍ക്കുന്ന അവനെ നോക്കി കിതപ്പിന്റെ സ്വരത്തില്‍ അവള്‍ മൊഴിഞ്ഞു..മരുന്നു ഫലിച്ചു..! സിരകള്‍ക്കു ചൂടു പിടിച്ചിരുന്ന അവന്‍ വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു."ചേച്ചിയെ മനസ്സില്‍ ധ്യനിച്ച്‌.. ഇനിയൊന്നു പുതച്ചു മൂടി കിടന്നുറങ്ങു.നാളെ രാവിലെ ഉണരുമ്പോള്‍ പനിക്കോളൊക്കെ മാറി ഉഷാറാവും....ഇനി അധികം നില്‍ക്കാതെ പെട്ടന്നു പോയ്ക്കൊള്ളു,അല്ലെങ്കില്‌..!! ചേച്ചിയുടെ കണ്ണുകള്‍ തിളങ്ങി..കുസൃതിച്ചിരിയില്‍ പാതി വിടര്‍ന്ന് ചോര തുടിയ്ക്കുന്ന ആ ചുണ്ടുകള്‍ തന്നെ വീണ്ടും മാടി വിളിയ്ക്കുന്നതുപോലെ തോന്നി അവന്‌...........

അടക്കാനാവാത്ത ആവേശത്തോടെ അമ്മുവൊരുക്കിയ ആ മരുന്ന്‌ മൊത്തി മൊത്തി നുകരുമ്പോള്‍ അതിന്‌ എരിവാണോ,മധുരമാണോ,പുളിയാണൊ,അതോ ചവര്‍പ്പാണോ എന്നൊന്നും അയാളറിഞ്ഞില്ല..ഉണ്ണികൃഷന്‍ നായരാണോ അതോ ഉണ്ണിക്കുട്ടന്‍ തന്നെയാണോ ഇപ്പോഴും താനെന്നുപോലുമറിയാതെ സ്ഥലകാല സമയക്രമങ്ങള്‍ക്കൊക്കെ അതീതമായ ലോകത്തിലൂടെ സഞ്ചരിയ്ക്കുകയായിരുന്നു അയാളുടെ മനസ്സപ്പോള്‍..

(തുടരും)

9 comments:

  1. വായിക്കുന്നുണ്ട്. നീ‍.....ണ്ടകഥ.

    ReplyDelete
  2. വായിക്കുന്നുണ്ട്....

    ReplyDelete
  3. അങ്ങനെ സതിച്ചേച്ചി പുഷ്പിണിയായി അല്ലേ.. ആൺപൂവോ പെൺപൂവോ എന്നറിയാൻ കാത്തിരിക്കുന്നു..

    മഞ്ഞ്!! വിമലയുടെ കാത്തിരിപ്പിന്റെ നോവ് വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി..

    ReplyDelete
  4. കാത്തിരിപ്പ് ഒരനുഭൂതിയല്ലേ?
    ആശംസകള്‍

    ReplyDelete
  5. രണ്ട് അദ്ധ്യായങ്ങളും ഒന്നിച്ച് വായിച്ചു. അടുത്തതിന്ന് കാത്തിരിക്കുന്നു.

    ReplyDelete
  6. രണ്ടെണ്ണവും വായിച്ചു. ഒന്നു ചോദിച്ചോട്ടെ,പ്രത്യേകിച്ചൊന്നും തോന്നാത്ത ഈ കഥയിങ്ങനെ പ്രസവം വരെ നീട്ടണോ?. പഴയ വെളിപാടുകള്‍ ഇനി വായിക്കാന്‍ പറ്റില്ലെ?......

    ReplyDelete
  7. 'എല്ലാ സ്ത്രീകളും ഇങ്ങിനെയായിരിയ്ക്കും..വല്ലാത്ത ഉത്‌കണ്ഠയായിരിയ്ക്കും എപ്പോഴും അവരുടെ മനസ്സില്‍. വൃതങ്ങള്‍, മന്ത്രങ്ങള്‍, അങ്ങിനെ കരുതലിന്റെ കാണാച്ചരടുകളിലൊരുക്കുന്ന സ്നേഹതന്ത്രങ്ങളുമായി സ്വന്തം പുരുഷന്റെ ആയുരാരോഗ്യം ഭദ്രമാക്കാന്‍ വല്ലാത്ത ഉത്സാഹമായിരിയ്ക്കും അവര്‍ക്ക്‌.ഓരോരുത്തരുടെയും സ്വഭാവത്തിനനുസരിച്ച്‌ രീതികളില്‍ മാത്രം മാറ്റങ്ങള്‍ കാണും.. '


    എം.ടി.യുടെ കഥാപാത്രങ്ങളേക്കാൾ കരുത്തുള്ള
    കഥാപാത്രങ്ങളെവെച്ച് രതിയുടെ ഒരു യവനസാമ്രാജം
    കെട്ടിപ്പടുത്തിരിക്കുകയാണല്ലോ ഈ കൊല്ലേരിയുടെ തിരുമുറ്റത്ത് അല്ലേ..ഭായ്

    ReplyDelete
  8. കൊല്ലേരി ഇതെങ്ങോട്ടാ? കൊള്ളാം ..."ഒരു വേറിട്ട വെളിപാട്‌" !!
    ഇന്നാണ്‌ കമ്പ്യുട്ടര്‍ ശരിയായത് ....

    ReplyDelete